/indian-express-malayalam/media/media_files/2025/06/11/w1H5b7pgAcwb3oE1ocwa.jpg)
കെമിക്കലുകൾ ചേരാത്ത നാച്യുറൽ നൈറ്റ് ക്രീമാണിത് | ചിത്രം: ഫ്രീപിക്
ജീവിത ശൈലി, ഭക്ഷണക്രമം, ഹോർമോൺ വ്യതിയാനങ്ങൾ തുടങ്ങി ചർമ്മാരോഗ്യത്തെ സ്വാധീനിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. എത്ര തിരക്കുള്ള ദിവസങ്ങളിലും ചർമ്മ പരിചരണത്തിനായി കുറച്ചു സമയം മാറ്റി വച്ചു നോക്കൂ, മാറ്റങ്ങൾ ഞൊടിയിടയിൽ അറിയാം.
Also Read: കാപ്പിപ്പൊടിയിൽ വെളിച്ചെണ്ണ ചേർത്ത് ഉപയോഗിക്കുന്നതിൻ്റെ ഗുണങ്ങൾ അറിയാമോ?
ചർമ്മ സംരക്ഷണത്തിന് ഏറ്റവും അത്യാവശ്യമായ ഘടകമാണ് വിറ്റാമിൻ സി. അത് മിക്ക പ്രശ്നങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കും. ചർമ്മം തിളക്കമുള്ളതാക്കും, വാർധക്യത്തിൻ്റെ ലക്ഷണങ്ങൾ തടയും, നാച്യുറൽ ആയിട്ടുള്ള ഗ്ലോ നിലനിർത്തും തുടങ്ങി നിരവധി ഗുണങ്ങൾ അതിനുണ്ട്. ചർമ്മം വരണ്ടു പോകാതെ ശ്രദ്ധിക്കുക എന്നതും പ്രധാനമാണ്. ഇതിനെല്ലാം മികച്ച പ്രതിവിധിയാണ് കറ്റാർവാഴ. അതുപയോഗിച്ച് വീട്ടിൽ തന്നെ ഒരു നൈറ്റ് സ്കിൻ കെയർ ക്രീം തയ്യാറാക്കാം.
ചേരുവകൾ
- കറ്റാർവാഴ
- റോസ്‌വാട്ടർ
- വെളിച്ചെണ്ണ
- വിറ്റാമിൻ ഇ​ ക്യാപ്സൂൾ
- അരി
Also Read: സൺടാൻ അകറ്റാൻ വെളിച്ചെണ്ണ സഹായിക്കുമോ?
/indian-express-malayalam/media/media_files/2025/06/11/cubZsjsW5a9kE2eSTEXn.jpg)
Also Read: ഇൻസ്റ്റൻ്റായി പിങ്ക് ഗ്ലോ നേടാം, ബീറ്റ്റൂട്ടിനൊപ്പം ഇവ കൂടി മുഖത്ത് പുരട്ടൂ
തയ്യാറാക്കുന്ന വിധം
- ചെറിയ ബൗളിൽ എട്ട് മണിക്കൂറെങ്കിലും അരി കുതിർത്തു വയ്ക്കാം.
- ശേഷം കറ്റാർവാഴയുടെ ജെൽ എടുത്ത് അതിലേയ്ക്ക് ഒരു സ്പൂൺ അരി കുതിർത്ത വെള്ളം ഒഴിക്കാം.
- അതിലേയ്ക്ക് റോസ്‌വാട്ടറും, വിറ്റാമിൻ ഇ ക്യാപ്സൂളും ചേർത്തിളക്കി യോജിപ്പിക്കാം.
- ഇത് വൃത്തിയുള്ള മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാവുന്നതാണ്.
- രാത്രി ഉറങ്ങുന്നതിനു മുമ്പ് മുഖം വൃത്തിയായി കഴുകിയതിനു ശേഷം ഈ ക്രീം പുരട്ടി മൃദുവായി മസാജ് ചെയ്യാം.
- രാവിലെ ഉണർന്ന ഉടൻ തണുത്ത വെള്ളത്തിൽ കഴുകി കളയാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: 3 ചേരുവകൾ കൊണ്ട് തയ്യാറാക്കാം ഈ കൊറിയൻ മാസ്ക്, ഒറ്റരാത്രി കൊണ്ട് തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us