ലോക്ക്ഡൗൺ കാലത്ത് പലർക്കും മിസ്സ് ചെയ്യുന്ന ഒന്നാണ് പുറത്തുനിന്നും കഴിക്കുന്ന സ്പെഷൽ ഫുഡുകൾ. അതിലൊന്നാണ് നല്ല ചൂടുള്ള ഷവർമ്മ. കുട്ടികൾക്ക് ഏറെയിഷ്ടമായ ഈ വിഭവം ഒന്നു മനസ്സുവെച്ചാൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്.
ചേരുവകൾ:
- ചിക്കൻ
- കുരുമുളക് പൊടി
- മഞ്ഞൾ പൊടി
- മുളകുപൊടി
- സവാള
- ക്യാബേജ്
- തക്കാളി
- കാരറ്റ്
- മയോണീസ്
- കുബൂസ്
- ടൊമാറ്റോ കെച്ചപ്പ്
തയ്യാറാക്കുന്ന വിധം:
- മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് കുഴച്ച ചിക്കൻ ഫ്രൈ ചെയ്തെടുക്കുക.
- വെന്തതിനു ശേഷം ചെറിയ കഷ്ണങ്ങളാക്കി കൊത്തിയരിഞ്ഞു വയ്ക്കുക.
- സവാള, ക്യാബേജ്, കാരറ്റ്, തക്കാളി, മല്ലിയില എന്നിവയൊക്കെ ചെറുതായി അരിഞ്ഞ് അതിലേക്ക് അരിഞ്ഞുവച്ച ചിക്കൻ ചേർക്കുക. ഇതിലേക്ക് മയോണീസും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്തെടുത്താൽ വേണ്ട ഫില്ലിംഗ് ആയി.
- കുബൂസ് എടുത്ത് അതിനുമുകളിൽ മയോണീസ്, ടൊമാറ്റോ കെച്ചപ്പ് എന്നിവ തേച്ച് പിടിപ്പിക്കുക. ശേഷം ഫില്ലിംഗ് നിറച്ച് കുബൂസ് റോൾ ചെയ്തെടുക്കുക. ഷവർമ്മ റെഡി.
Read more: നാലു ചേരുവകൾ മാത്രം; എളുപ്പത്തിൽ തയ്യാറാക്കാവുന്ന അടിപൊളി ചിക്കൻ റോസ്റ്റ്