/indian-express-malayalam/media/media_files/2025/11/06/room-freshner-fi-2025-11-06-15-06-25.jpg)
വീടിനകം സുഗന്ധം നിറയ്ക്കാം | ചിത്രം: ഫ്രീപിക്
വീടിന്റെ അന്തരീക്ഷം ശുദ്ധവും സുഗന്ധപൂരിതവുമാക്കാൻ ഇന്ന് പലരും പ്രകൃതിദത്തമായ വഴികളാണ് തേടുന്നത്. വിപണിയിൽ ലഭിക്കുന്ന പല റൂം ഫ്രെഷ്നറുകളിലും അടങ്ങിയിട്ടുള്ള രാസവസ്തുക്കൾ ആരോഗ്യത്തിന് ദോഷകരമായേക്കാം. ഇതിനൊരു മികച്ച പരിഹാരമാണ് പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന കർപ്പൂരവും (ചെറിയ കപൂർ) റോസ് വാട്ടറും (പനിനീര്) ചേർത്തുള്ള മിശ്രിതം. ഇത് വീടിന് സുഗന്ധം നൽകുന്നതിനൊപ്പം, പോസിറ്റീവ് ഊർജ്ജം നിറയ്ക്കാനും സഹായിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.
Also Read: ഗ്രാമ്പൂ കൈയ്യിലുണ്ടോ? എങ്കിലിനി മുറിക്കുള്ളിൽ ഒളിച്ചിരിക്കുന്ന കൊതുക് പമ്പ കടക്കും
ചേരുവകൾ
- റോസ് വാട്ടർ- 1 കപ്പ്
- കർപ്പൂരം- 2
- വെള്ളം- 1/2 കപ്പ്
/filters:format(webp)/indian-express-malayalam/media/media_files/2025/11/06/room-freshner-1-2025-11-06-15-07-55.jpg)
Also Read: ചായക്കറയോ തുരുമ്പോ ഏതുമാകട്ടെ, ഈ പൊടി ഒരുസ്പൂൺ ഉണ്ടെങ്കിൽ വസ്ത്രങ്ങൾ പുതുപുത്തനായിരിക്കും
തയ്യാറാക്കുന്ന വിധം
രണ്ട് കർപ്പൂരം പൊടിച്ചെടുക്കാം. അതിലേയ്ക്ക് ഒരു കപ്പ് റോസ് വാട്ടർ ചേർത്തിളക്കി യോജിപ്പിക്കാം. അര കപ്പ് വെള്ളം കൂടി ഒഴിച്ച് ഇത് നേർപ്പിക്കാം. ശേഷം ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റാം.
Also Read: മുറിക്കുള്ളിൽ ദിവസങ്ങളോളം സുഗന്ധം നിൽക്കും, രണ്ട് സ്പൂൺ കല്ലുപ്പ് മതി
ഉപയോഗിക്കേണ്ട വിധം
മുറിക്കള്ളിലും അടുക്കളയിലും കുളിമുറിയിലും ഇത് സ്പ്രേ ചെയ്തു കൊടുക്കാം. ദുർഗന്ധം അകറ്റുന്നതിനൊപ്പം മാസങ്ങളോളം വീടിനകത്ത് ഫ്രഷ്നസ് നിലനിർത്താം. ബെഡ് ഷീറ്റിലും, കർട്ടനിലും ഇത് സ്പ്രേ ചെയ്യാം.
Read More: പെർഫ്യൂമുകൾ വേണ്ട, ദിവസങ്ങളോളം വസ്ത്രത്തിൽ സുഗന്ധം നിൽക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us