/indian-express-malayalam/media/media_files/2025/11/25/fenugreek-hair-mask-fi-2025-11-25-15-00-05.jpg)
മുടിയഴകിന് ഇനി വീട്ടുവിദ്യ | ചിത്രം: ഫ്രീപിക്
ഇന്നത്തെ തിരക്കിട്ട ജീവിതശൈലിയിൽ മുടികൊഴിച്ചിൽ എന്നത് സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രധാന സൗന്ദര്യപ്രശ്നമാണ്. അന്തരീക്ഷ മലിനീകരണം, മാനസിക സമ്മർദ്ദം, അനാരോഗ്യകരമായ ഭക്ഷണരീതികൾ, രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങളുടെ അമിത ഉപയോഗം എന്നിവയെല്ലാം മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നു. മുടി കൊഴിയുമ്പോൾ പലരും വില കൂടിയ ചികിത്സാരീതികളെയും രാസവസ്തുക്കൾ ചേർത്ത ഉൽപ്പന്നങ്ങളെയും ആശ്രയിക്കാറുണ്ട്. എന്നാൽ, ഇവ പലപ്പോഴും താൽക്കാലിക പരിഹാരം നൽകുകയോ പാർശ്വഫലങ്ങൾ ഉണ്ടാക്കുകയോ ചെയ്തേക്കാം.
Also Read: പ്രായം ഏതുമാകട്ടെ കരുത്തുറ്റ തിളക്കമുള്ള മുടിയിഴകൾ സ്വന്തമാക്കാൻ സമീറയുടെ പൊടിക്കൈ പരീക്ഷിക്കൂ
ഈ സാഹചര്യത്തിലാണ് പ്രകൃതിദത്തമായ പരിഹാരങ്ങളുടെ പ്രസക്തി വർധിക്കുന്നത്. നമ്മുടെ വീടുകളിലും അടുക്കളകളിലും എളുപ്പത്തിൽ ലഭ്യമാകുന്ന ചേരുവകൾ ഉപയോഗിച്ച് മുടികൊഴിച്ചിൽ നിയന്ത്രിക്കാനും മുടിയുടെ വളർച്ചയെ പോഷിപ്പിക്കാനും സാധിക്കും. പാർശ്വഫലങ്ങളില്ലാതെ, നമ്മുടെ പൂർവ്വികർ തലമുറകളായി ഉപയോഗിച്ച് ഫലം കണ്ടിട്ടുള്ള ഈ വീട്ടുവൈദ്യങ്ങൾ മുടിയുടെ വേരുകൾക്ക് ബലം നൽകുകയും സ്വാഭാവിക തിളക്കം വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യും.
Also Read: 2 സ്പൂൺ കടുകെണ്ണയിലേയ്ക്ക് ഇവ ചേർക്കൂ, തലമുടി വളർച്ചയ്ക്കുള്ള മികച്ച ഔഷധക്കൂട്ട് റെഡി
ഉലുവ ഹെയർ മാസ്ക്
ഒരു കപ്പ് ഉലുവ അൽപം വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. ഒരു രാത്രി മുഴുവൻ അത് മാറ്റി വയ്ക്കുക. ശേഷം രാവിലെ അത് അരച്ചെടുക്കുക. തലയോട്ടിയിലും, മുടിയിലും ആ മിശ്രിതം പുരട്ടി 45 മിനിറ്റ് വിശ്രമിക്കുക. ശേഷം കഴുകി കളയാം. താരനും, തലമുടി കൊഴിച്ചിലും മാറാൻ ഈ ഹെയർ മാസ്ക് സഹായിക്കും.
ഉലുവ മുട്ട
അൽപം ഉലുവ വെള്ളത്തിൽ കുതിർത്തു വച്ച് അരച്ചെടുക്കുക. അതിലേക്ക് മുട്ടയുടെ മഞ്ഞ ചേർത്തിളക്കി യോജിപ്പിക്കുക. ഇത് തലമുടിയിൽ പുരട്ട് പത്ത് മിനിറ്റിനു ശേഷം കഴുകി കളയുക. ആരോഗ്യവും തിളക്കവുമുള്ള മുടിക്ക് ഇത് നല്ലതാണ്.
Read More: നര ഒന്നുപോലും ഇല്ലാതെ മറയ്ക്കാം, ഈ ഹെയർ ഡൈ പുരട്ടൂ
ഉലുവ കറിവേപ്പില
ഒരു രാത്രി വെള്ളത്തിൽ കുതിർത്തു വച്ച ഉലുവയിലേക്ക് കുറച്ച് കറിവേപ്പില കൂടി ചേർത്ത അരയ്ക്കുക. അത് തലയോട്ടിയിലും തലമുടിയിലും പുരട്ടി പത്ത് മിനിറ്റ് വിശ്രമിക്കുക. ശേഷം കട്ടി കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക. മുടി വളർച്ചയ്ക്ക് ഇത് ഏറെ സഹായിക്കും.
ഉലുവ ചോറ്
രാത്രി മുഴുവൻ അൽപ്പം ഉലുവയും, ചോറും വെള്ളത്തിൽ കുതിർത്തു വയ്ക്കുക. അതിലേക്ക് കുറച്ച് ഉള്ളി തൊലിയും, കറിവേപ്പിലയും ചേർത്ത് തിളപ്പിക്കുക. തിളച്ച മിശ്രിതം തണുപ്പിക്കാൻ മാറ്റി വയ്ക്കുക. ശേഷം അരച്ചെടുക്കുക. അത് അരിച്ചെടുത്ത് ഒരു സ്പ്രേയർ കുപ്പിയിലേക്കു മാറ്റുക. ഒരാഴ്ച ഫ്രിഡ്ജിൽ സൂക്ഷിക്കാം. ശേഷം രാത്രിയിൽ കിടക്കുന്നതിനു മുമ്പായി തലമുടിയിൽ സ്പ്രേ ചെയ്യുക, രാവിലെ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിച്ചു നോക്കുക.
ഉലുവ ചേർത്തു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനാരോഗ്യത്തിനും ശരീരത്തിൻ്റെ താപനില നിയന്ത്രിക്കുന്നതിനും അനുഗുണമാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: തിളക്കമുള്ള മുടിയിഴകൾക്ക് ഒരു രഹസ്യക്കൂട്ട്, വെറും 3 ചേരുവകൾ മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us