/indian-express-malayalam/media/media_files/2025/09/26/fertilizer-for-green-chilli-fi-2025-09-26-15-30-40.jpg)
അടുക്കളത്തോട്ടത്തിലെ മുളക് ചെടിക്ക് ഒരു ഉഗ്രൻ വളം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/09/26/fertilizer-for-green-chilli-2-2025-09-26-15-30-55.jpg)
അടുക്കളയിലെയും അടുക്കളത്തോട്ടത്തിലെയും പ്രധാനിയാണ് പച്ചമുളക്. മുളക് ചെടി വളരെ പെട്ടെന്ന് വാടിപോകാൻ സാധ്യതയുണ്. അത് ഒഴിവാക്കി കുലകളായി മുളക് കായ്ക്കാൻ ഈ വളം ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/09/26/fertilizer-for-green-chilli-1-2025-09-26-15-30-55.jpg)
ചേരുവകൾ
കഞ്ഞിവെള്ളം (പുളിപ്പിച്ചത്), തേയില, മുട്ടത്തോട്, വെള്ളം
/indian-express-malayalam/media/media_files/2025/09/26/fertilizer-for-green-chilli-3-2025-09-26-15-30-55.jpg)
തയ്യാറാക്കുന്ന വിധം
ഉപയോഗിച്ച മുട്ടത്തോട് കഴുകി വെയിലത്ത് ഉണക്കിയെടുക്കാം. ശേഷം അത് മിക്സിയിലിട്ട് പൊടിച്ചെടുക്കാം. പുളിപ്പിച്ച കഞ്ഞിവെള്ളത്തിലേയ്ക്ക് പാൽ ചേർക്കാത്ത തേയിലപ്പൊടിയിട്ട് ഇളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് മുട്ടത്തോട് പൊടിച്ചതും ചേർക്കാം. കഞ്ഞിവെള്ളം നേർപ്പിക്കാൻ കുറച്ചു വെള്ളം ഇതിലേയ്ക്ക് ഒഴിച്ചിളക്കി യോജിപ്പിക്കാം.
/indian-express-malayalam/media/media_files/2025/09/26/fertilizer-for-green-chilli-4-2025-09-26-15-30-55.jpg)
ഉപയോഗിക്കേണ്ട വിധം
പച്ചമുളകിൻ്റെ ചുവട്ടിലെ മണ്ണ് ഇളക്കാം. ശേഷം തയ്യാറാക്കിയ മിശ്രിതം ചുവട്ടിൽ ഒഴിക്കാം. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യാം.
/indian-express-malayalam/media/media_files/2025/09/26/fertilizer-for-green-chilli-5-2025-09-26-15-30-55.jpg)
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
പഞ്ചസാരയോ പാലോ ചേർക്കാത്ത ചായപ്പൊടി വേണം ഉപയോഗിക്കാൻ. കഞ്ഞിവെള്ളം നേർപ്പിച്ചതിനു ശേഷമേ ഉപയോഗിക്കാവൂ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us