/indian-express-malayalam/media/media_files/2025/09/24/jasmine-fertiliser-fi-2025-09-24-15-14-57.jpg)
ചിത്രം: ഓർഗാനിക് ഗാർഡനിങ് ടിപ്സ്
/indian-express-malayalam/media/media_files/2025/03/08/how-to-grow-and-care-jasmine-3-932571.jpg)
അടുക്കളയിൽ പാഴ്വസ്തുവായി ഉപേക്ഷിക്കുന്ന മുട്ടത്തോടിന് ഒരുപാട് ഗുണങ്ങളുണ്ട്. കാൽസ്യം കാർബണേറ്റിൻ്റെ സമ്പന്നമായ ഉറവിടമാണ് മുട്ടത്തോട്. ഇതിനു പുറമേ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഇരുമ്പ്, ചെമ്പ്, മാംഗനീസ്, സിങ്ക് തുടങ്ങിയ ധാതുക്കളും അതിലുണ്ട്. ഇവ ചെടിയുടെ വേരുകൾ ശക്തിപ്പെടുത്തുന്നതിനും, വളർച്ച പ്രോത്സഹിപ്പിക്കുന്നതിനും, പൂവുകൾ ഉണ്ടാകുന്നതിനും സഹായിക്കും.
/indian-express-malayalam/media/media_files/2025/09/24/organic-fertiliser-for-jasmine-2-2025-09-24-15-17-55.jpg)
തയ്യാറാക്കേണ്ട വിധം
മുട്ട പൊട്ടിച്ചതിനു ശേഷം അതിൻ്റെ തോട് കഴുകിയെടുക്കാം. ശേഷം വൃത്തിയായി തുടച്ച് ഉണക്കിയെടുക്കാം. ഉണങ്ങിയതിനു ശേഷം മുട്ടത്തോടിൻ്റെ ചെറിയ കഷ്ണങ്ങളായി ഒടിക്കാം. ഇത് മിക്സിയിലിട്ട് പൊടിച്ചെടുക്കാം.
/indian-express-malayalam/media/media_files/2025/09/24/organic-fertiliser-for-jasmine-3-2025-09-24-15-20-08.jpg)
ഉപയോഗിക്കേണ്ട വിധം
ചെടിയുടെ ചുവട്ടിലെ മണ്ണ് വളരെ സൗമ്യമായി ഇളക്കാം. ശേഷം മുട്ടത്തോടിൻ്റെ പൊടി ചുവട്ടിലിട്ടു കൊടുക്കാം. ആഴ്ചയിൽ ഒരിക്കൽ ഈ പ്രക്രിയ ആവർത്തിക്കാം.
/indian-express-malayalam/media/media_files/2025/03/08/how-to-grow-and-care-jasmine-5-145101.jpg)
ചായപ്പൊടി
ചായപ്പൊടിയിൽ നൈട്രജൻ, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ചെടിയുടെ വളർച്ചയ്ക്ക് ആവശ്യമായ മൂന്ന് പ്രധാന പോഷകങ്ങൾ ഇവയാണ്. മാത്രമല്ല, മണ്ണിലെ ഈർപ്പം സംരക്ഷിക്കുന്നതിനും മണ്ണിലെ സൂക്ഷ്മാണുക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇവ സഹായിക്കും.
/indian-express-malayalam/media/media_files/2025/09/03/hair-dye-with-coffee-powder-2-2025-09-03-11-12-32.jpg)
എങ്ങനെ ഉപയോഗിക്കാം?
ചായ ഉണ്ടാക്കിയതിനു ശേഷം, ബാക്കിയുള്ള ചായപ്പൊടി ശേഖരിച്ച് ഉണക്കാം. ഈർപ്പം മൂലം പൂപ്പൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈ പൊടി പൂർണ്ണമായും വരണ്ടതായി സൂക്ഷിക്കണം. പൊടി നന്നായി ഉണങ്ങിയ ശേഷം, ചെടിയുടെ ചുവട്ടിലെ ഇട്ടുകൊടുക്കാം. ഇത് മണ്ണുമായി കലർന്ന് ചെടിയുടെ വേരുകൾക്ക് പോഷകമായി പ്രവർത്തിക്കും. ആഴ്ചയിൽ ഒരിക്കൽ അല്ലെങ്കിൽ പത്ത് ദിവസത്തിലൊരിക്കൽ ഇത് ചെയ്യുന്നത് ചെടിയുടെ വളർച്ചയും പൂവിടലും മികച്ച രീതിയിൽ മെച്ചപ്പെടും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us