തിളക്കമുള്ള ചർമ്മത്തിന് ഭക്ഷണക്രമത്തിൽ മാത്രം ശ്രദ്ധിച്ചാൽ പോര, നല്ല ചർമ്മ സംരക്ഷണ ദിനചര്യയും വേണം. ചർമ്മ സംരക്ഷണത്തിൽ ഫെയ്സ് പാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഓറഞ്ച് തൊലി ഉപയോഗിച്ച് തിളക്കമുള്ള ചർമ്മം നേടാം.
ഓറഞ്ചിനേക്കാൾ കൂടുതൽ വിറ്റാമിൻ സി തൊലിയിലുണ്ട്. ഓറഞ്ചിന്റെ തൊലിയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. പതിവായി ഇത് ഫെയ്‌സ് പായ്ക്കുകളിൽ ഉപയോഗിച്ചാൽ തിളക്കമുള്ള ചർമ്മം നൽകും. തൊലിയിൽ ആന്റി ബാക്ടീരിയൽ, ആന്റി മൈക്രോബയൽ ഗുണങ്ങളുണ്ട്, ഇത് മുഖക്കുരു, എണ്ണമയമുള്ള ചർമ്മത്തെ ചികിത്സിക്കാൻ മികച്ചതാണ്.
ചർമ്മത്തിന് തിളക്കം നൽകുന്ന ഒരു ഏജന്റായും പ്രവർത്തിക്കുന്നു. ഓറഞ്ച് തൊലി കൊണ്ടുള്ള ഫെയ്സ് പായ്ക്കുകൾ ഫെയ്സ് ക്ലെൻസറായി ഉപയോഗിക്കാം. ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിച്ചാണ് ഫെയ്സ് പാക്ക് തയ്യാറാക്കാൻ ഉപയോഗിക്കേണ്ടത്. വായു കടക്കാത്ത ബോട്ടിലുകളിൽ ആറുമാസം വരെ സൂക്ഷിച്ച് ഉപയോഗിക്കാം.
ഓറഞ്ച് തൊലിയുടെ പൊടി ഉപയോഗിച്ച് തയ്യാറാക്കാവുന്ന മൂന്നു ഫെയ്സ് പാക്കുകൾ
- ഓറഞ്ച് തൊലി, തൈര്
1 ടേബിൾ സ്പൂൺ ഓറഞ്ച് തൊലി പൊടിയും 2 ടേബിൾ സ്പൂൺ തൈരും എടുക്കുക. നന്നായി യോജിപ്പിക്കുക. മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയുക.
- ഓറഞ്ച് തൊലി, മഞ്ഞൾ, തേൻ
1 ടേബിൾ സ്പൂൺ ഓറഞ്ച് തൊലി പൊടി, ഒരു മഞ്ഞൾ, 1 ടേബിൾ സ്പൂൺ തേൻ എന്നിവ എടുക്കുക. എല്ലാം നന്നായി മിക്‌സ് ചെയ്ത് നല്ല പേസ്റ്റാക്കി മാറ്റുക. മുഖത്തും കഴുത്തിലും പുരട്ടുക. 5 അല്ലെങ്കിൽ 10 മിനിറ്റിനുശേഷം ഏതെങ്കിലും മൃദുവായ ഫെയ്സ് ക്ലെൻസർ അല്ലെങ്കിൽ റോസ് വാട്ടർ ഉപയോഗിച്ച് കഴുകുക. മുഖക്കുരു സാധ്യതയുള്ള ചർമ്മത്തിൽ ഇത് ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക.
- ഓറഞ്ച് തൊലി, മുൾട്ടാണി മിട്ടി, റോസ് വാട്ടർ
എണ്ണമയമുള്ള ചർമ്മത്തിന് ഈ ഫെയ്സ് പാക്ക് നല്ലതാണ്. 1 ടേബിൾ സ്പൂൺ ഓറഞ്ച് തൊലി പൊടി, 1 ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടി എന്നിവ എടുത്ത് അതിൽ റോസ് വാട്ടർ ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. മുഖത്തും കഴുത്തിലും പുരട്ടി പകുതി ഉണങ്ങിയ ശേഷം മാത്രം കഴുകിക്കളയുക.