/indian-express-malayalam/media/media_files/2025/09/09/night-serum-for-glowing-youthful-skin-fi-2025-09-09-16-36-15.jpg)
ഫെയ്സ് സെറം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/06/11/is7FH7eCOI7HmHn9wYFn.jpg)
മുഖത്തുണ്ടാകുന്ന പാടുകളും ചുളിവുകളും പ്രായമേറെ തോന്നിപ്പിക്കുന്ന കാര്യങ്ങളാണ്. വീട്ടിൽ തന്നെ ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് ഇതിന് പരിഹാരമായി ഒരു ഫെയ്സ് സെറം തന്നെ ട്രൈ ചെയ്യാം. അതിന് ആവശ്യമായ വസ്തുക്കളുടെ ഗുണങ്ങളും അറിയാം.
/indian-express-malayalam/media/media_files/2025/04/18/skin-care-tips-with-aloe-vera-for-dry-skin-5-561542.jpg)
കറ്റാർവാഴ ജെൽ
മുഖത്തിൻ്റെ സ്വാഭാവികമായ ഈർപ്പവും പിഎച്ച് നിലയും നിലനിർത്തുന്നതിനൊപ്പം ഏറെ ഗുണങ്ങൾ കറ്റാർവാഴ പ്രദാനം ചെയ്യുന്നുണ്ട്. പോഷകങ്ങളുടെ പവർ ഹൗസാണ് കറ്റാർവാഴ. വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടാണത്. ആൻ്റി ബാക്ടീരിയൽ, ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷകൾ കൊണ്ട് അവ സമ്പന്നമാണ്.
/indian-express-malayalam/media/media_files/vitamin-e-tablets.jpg)
വിറ്റാമിൻ ഇ
ആൻ്റി ഓക്സിഡൻ്റുകളുടെ ശക്തികേന്ദ്രമാണ് വിറ്റാമിൻ ഇ. ചർമ്മത്തിന് ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും സംരക്ഷിച്ച് ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ ഒരു ആവരണം ഇത് സൃഷ്ടിക്കുന്നു. കൂടാതെ ചൊറിച്ചിൽ, വരൾച്ച എന്നിങ്ങനെ ചർമ്മത്തെ അലട്ടുന്ന മറ്റ് പ്രശ്നങ്ങൾക്കുള്ള പരിഹാരം കൂടിയാണിത്. ചർമ്മ കോശങ്ങളെ പുനരുജ്ജീവിപ്പിച്ച് തിളക്കവും മൃദുത്വവും പ്രദാനം ചെയ്യും.
/indian-express-malayalam/media/media_files/green-tea-bag-ws-4.jpg)
ടീ ബാഗ്
മുഖത്ത് കറുത്തപാടുകളും വൈറ്റ് ഹെഡുകളും ധാരാളമായി കാണുന്നുണ്ടെങ്കിൽ ടീബാഗ് ഉപയോഗിക്കാം. ടീബാഗുകൾ ഉപയോഗിച്ച് സ്ക്രബ് ചെയ്യുന്നത് മുഖത്തെ അഴുക്കും മൃതകോശങ്ങളും നീക്കം ചെയ്യാൻ സഹായിക്കും.കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറ്റാൻ ഫ്രിഡ്ജിൽവച്ചു തണുപ്പിച്ച ഗ്രീൻ ബാഗ് കണ്ണിനു മുകളിൽവച്ചാൽ മതി. ചർമ്മത്തിനി മികച്ച ഗുണങ്ങൾ നൽകുന്നതിനൊപ്പം ചർമ്മ കോശങ്ങളുടെ ആരോഗ്യ സ്ഥിതിയും മെച്ചപ്പെടുത്തും.
/indian-express-malayalam/media/media_files/2025/09/09/night-serum-for-glowing-youthful-skin-1-2025-09-09-16-38-03.jpg)
സെറം തയ്യാറാക്കുന്ന വിധം
തിളപ്പിച്ച വെള്ളത്തിലേയ്ക്ക് ടീ ബാഗ് മുക്കി വയ്ക്കാം. മറ്റൊരു ബൗളിൽ ഒരു ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലെടുക്കാം. അതിലേയ്ക്ക് വിറ്റാമിൻ ഇ ഗുളിക പൊട്ടിച്ചൊഴിക്കാം. തണുത്ത ഗ്രീൻ ടീ അതിലേയ്ക്ക് ഒഴിച്ചിളക്കി യോജിപ്പിക്കാം. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഇത് മുഖത്ത് പുരട്ടാം. രാവിലെ തണുത്ത വെള്ളത്തിൽ കഴുകാം. സ്ഥിരമായി ഉപയോഗിക്കുന്നതിന് ഇത് വൃത്തിയുള്ള ഒരു പാത്രത്തിലേയ്ക്കു മാറ്റി ഫ്രിഡ്ജിൽ സൂക്ഷിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us