scorecardresearch

പായ്ക്കറ്റ് ഡൈ വാങ്ങിക്കൂട്ടേണ്ട, ഒരു മുറി സവാളയിൽ നരച്ച മുടി കറുപ്പിക്കാം

കെമിക്കലുകൾ ചേർന്ന പായ്ക്കറ്റ് ഡൈ സ്ഥിരമായി ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ദോഷകരമാണ്. പകരം ഇത് ട്രൈ ചെയ്യൂ

കെമിക്കലുകൾ ചേർന്ന പായ്ക്കറ്റ് ഡൈ സ്ഥിരമായി ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ദോഷകരമാണ്. പകരം ഇത് ട്രൈ ചെയ്യൂ

author-image
Lifestyle Desk
New Update
Herbal Hair Dye With Onion FI

സവാളയ്ക്ക് ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളുണ്ട് | ചിത്രം: ഫ്രീപിക്

പ്രായാധിക്യ മൂലം മാത്രമല്ല ഇന്ന് ചെറുപ്പക്കാർക്കിടയിലും നരച്ച മുടി സ്വാഭാവികമാണ്. ഹോർമോണൽ വ്യതിയാനം, ഭക്ഷണരീതി, ജീവിത ശൈലി, ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ തുടങ്ങി നിരവധികാര്യങ്ങൾ ഇതിനു പിന്നിലുണ്ട്.

Advertisment

Also Read: ആരോഗ്യവും തിളക്കവുമുള്ള തലമുടിക്കു വേണ്ടി ശീലമാക്കാം ഈ 6 കാര്യങ്ങൾ 

നരച്ച മുടി മറയ്ക്കാൻ ഡൈ ചെയ്യുന്നതാണ് ഇപ്പോൾ സാധാരണ രീതി. എന്നാൽ അത്തരം പായ്ക്കറ്റ് ഡൈകളിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തും. ഇത് കൂടുതൽ മുടികൾ നരയ്ക്കുന്നതിലേയ്ക്ക് നയിക്കും. എന്നാൽ ഇത്തരം ഡൈ ഉപയോഗിക്കാതെ തന്നെ മുടിയിലെ നര മറയ്ക്കാൻ ഒരു വഴിയുണ്ട്.

Advertisment

Also Read: ഏതുപ്രായത്തിലും മുടി കറുപ്പിക്കാം, ഈ ഹെയർ ഡൈ ഉപയോഗിക്കൂ

ചേരുവകൾ

  • ഉള്ളി
  • നെയ്യ്
  • വെളിച്ചെണ്ണ
  • മൈലാഞ്ചിപ്പൊടി

Also Read: കട്ട കറുപ്പുള്ള തലമുടി നേടാൻ ഹെർബൽ ഹെയർ ഡൈ തയ്യാറാക്കുമ്പോൾ ഇവ കൂടി ചേർക്കൂ

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ വെള്ളമെടുത്ത് സവാള തൊലി കളഞ്ഞതു ചേർത്തു തിളപ്പിക്കാം. ശേഷം ഇത് തണുക്കാൻ മാറ്റി വയ്ക്കാം. തണുത്തതിനു ശേഷം വെള്ളം അരിച്ചെടുക്കാം. ഇതിലേയ്ക്ക് മൈലാഞ്ചി ഇല ഉണക്കിപ്പൊടിച്ചതു ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം അൽപം നെയ്യും കുറച്ച് വെളിച്ചെണ്ണയും ഒഴിക്കാം. നന്നായി ഇളക്കി യോജിപ്പിച്ചെടുത്ത മിശ്രിതം കുറച്ചു സമയം അടച്ചു വയ്ക്കാം. 

Also Read: താരൻ കുറയ്ക്കാൻ വേപ്പില ഈ 5 രീതിയിൽ ഉപയോഗിക്കൂ

ഉപയോഗിക്കേണ്ട വിധം

എണ്ണ മയം ഒട്ടുമില്ലാത്ത മുടിയിൽ വേണം ഇത് പുരട്ടാൻ. മുടിയിഴകൾ പലഭാഗങ്ങളായി തിരിച്ച് ഈ മിശ്രിതം പുരട്ടാം. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ ഒരു തവണ ഇങ്ങനെ ഉപയോഗിക്കാം. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഒരു സ്പൂൺ കറ്റാർവാഴ ജെൽ മതി, മുടി തഴച്ചു വളരാൻ ഇനി ഹെയർസ്പാ ചെയ്യേണ്ട

Beauty Tips Hair Style Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: