/indian-express-malayalam/media/media_files/2025/09/08/herbal-hair-dye-with-mustard-seed-fi-1-2025-09-08-13-32-47.jpg)
കടുക് ഉപയോഗിച്ച് ഹെയർ ഡൈ തയ്യാറാക്കാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/09/08/herbal-hair-dye-with-mustard-seed-1-2025-09-08-13-33-00.jpg)
ഇഷ്ടത്തിനൊത്ത് സ്റ്റൈൽ ചെയ്യാൻ തക്ക കരുത്തും ആരോഗ്യവും നിറവുമുള്ള തലമുടിക്ക് കെമിക്കൽ രഹിത പരിചരണമാണ് നിങ്ങൾ നൽകാൻ ആഗ്രഹിക്കുന്നതെങ്കിൽ അടുക്കളയിൽ സുലഭമായ കടുകെടുത്തോളൂ, ഹെർബൽ ഹെയർ ഡൈ തയ്യാറാക്കാം.
/indian-express-malayalam/media/media_files/2025/09/08/herbal-hair-dye-with-mustard-seed-3-2025-09-08-13-33-00.jpg)
ചേരുവകൾ
കടുക്, കരിഞ്ചീരകം, നെല്ലിക്ക, ഉലുവ, കറിവേപ്പില, കറ്റാർവാഴ ജെൽ
/indian-express-malayalam/media/media_files/2025/09/08/herbal-hair-dye-with-mustard-seed-4-2025-09-08-13-33-00.jpg)
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള ഒരു ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് കടുകും കരിഞ്ചീരകവും ചേർത്തു വറുക്കാം. അതിൻ്റെ നിറം മാറി വരുമ്പോൾ ഉണക്ക നെല്ലിക്കയും കറിവേപ്പിലയും ചേർത്തു വറുക്കാം. ഇവ ഒരുമിച്ച് നന്നായി വറുക്കാം. ശേഷം അടുപ്പണച്ച് തണുക്കാൻ വയ്ക്കാം. തണുത്തതിനു ശേഷം നന്നായി പൊടിച്ചെടുക്കാം. ഇതിലേയ്ക്ക് കുറച്ച് കറ്റാർവാഴ ജെൽ ചേർത്തിളക്കി യോജിപ്പിക്കാം.
/indian-express-malayalam/media/media_files/2025/09/08/herbal-hair-dye-with-mustard-seed-5-2025-09-08-13-33-00.jpg)
ഉപയോഗിക്കേണ്ട വിധം
ഒട്ടും എണ്ണ മയമില്ലാത്ത തലമുടിയിൽ തയ്യാറാക്കിയ മിശ്രിതം പുരട്ടാം. 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. നാച്യുറൽ ഹെയർ ഡൈ കഴുകാൻ ഷാമ്പൂ ഉപയോഗിക്കാൻ പാടില്ല.
/indian-express-malayalam/media/media_files/2025/09/08/herbal-hair-dye-with-mustard-seed-fi-2025-09-08-13-33-00.jpg)
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
നാച്യുറൽ ഹെയർ ആയതിനാൽ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകരുത്. മികച്ച രീതിയിൽ നിറം ലഭിക്കുന്നതിന് ആഴ്ചയിൽ രണ്ട് തവണ ഇത് ഉപയോഗിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us