scorecardresearch

നര മറയ്ക്കാം ഒപ്പം മുടി വളർച്ച വേഗത്തിലാക്കാം, ഈ ഒരു ഹെയർ ഡൈ മതി

അകാല നര അകറ്റുന്നതിനൊപ്പം മുടിക്ക് അഴകും കരുത്തും നൽകാൻ സഹായിക്കുന്ന ഒരു ഡൈ സ്വയം തയ്യാറാക്കി ഉപയോഗിച്ചാലോ

അകാല നര അകറ്റുന്നതിനൊപ്പം മുടിക്ക് അഴകും കരുത്തും നൽകാൻ സഹായിക്കുന്ന ഒരു ഡൈ സ്വയം തയ്യാറാക്കി ഉപയോഗിച്ചാലോ

author-image
Lifestyle Desk
New Update
Natural Herbal Hair Dye FI

ഹെയർ ഡൈ സ്വയം തയ്യാറാക്കാം | ചിത്രം: ഫ്രീപിക്

പായ്ക്കറ്റ് ഹെയർ ഡൈകൾ തപ്പി സമയം കളയേണ്ട, മികച്ച ഹെയർ ഡൈ വീട്ടിൽ തയ്യാറാക്കാം. കടയിൽ നിന്നും വാങ്ങുന്ന പായ്ക്കറ്റ് ഹെർ ഡൈകൾ തലമുടിക്ക് നിറം നൽകുന്നതിനൊപ്പം മറ്റ് ചില പ്രശ്നങ്ങൾക്കും കാരണമാകും. ഇവ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ തലമുടിയുടെ ആരോഗ്യം നഷ്ടപ്പെടും.

Advertisment

Also Read: മുടിയഴകിന് ചെത്തിപ്പൂവ്, ഇങ്ങനെ ഉപയോഗിക്കൂ

മുടിയുടെ പരിചരണത്തിന് പാർശ്വഫലങ്ങൾ ഇല്ലാത്ത പ്രകൃതിദത്തമാർഗങ്ങളാണ് നിങ്ങൾ തേടുന്നതെങ്കിൽ ഇത് ട്രൈ ചെയ്യൂ.  രെഷ്മി തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

ചേരുവകൾ

  • വെള്ളം- 1 3/4
  • തേയിലപ്പൊടി- 2 ടേബിൾസ്പൂൺ
  • കാപ്പിപ്പൊടി- 2 ടേബിൾസ്പൂൺ
  • ബീറ്റ്റൂട്ട്-1/2
  • പനികൂർക്ക ഇല- 5
  • കറ്റാർവാഴ- ആവശ്യത്തിന്
  • നെല്ലിക്കപ്പൊടി- 2 ടേബിൾസ്പൂൺ

Also Read: കട്ട കറുപ്പുള്ള തലമുടി നേടാൻ ഹെർബൽ ഹെയർ ഡൈ തയ്യാറാക്കുമ്പോൾ ഇവ കൂടി ചേർക്കൂ

തയ്യാറാക്കുന്ന വിധം

  • ഒരു സോസ് പാനിലേയ്ക്ക് ഒന്നേമുക്കാൽ കപ്പ് വെള്ളമെടുത്ത് തിളപ്പിക്കാം.
  • അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ കാപ്പിപ്പൊടിയും രണ്ട് ടേബിൾസ്പൂൺ തേയിലപ്പൊടിയും ചേർത്തു നന്നായി തിളപ്പിക്കാം. തിളച്ച് വറ്റി പകുതിയായ വെള്ളം അരിച്ചെടുക്കാം.
  • ഒരു ബീറ്റ്റൂട്ടിൻ്റെ പകുതി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം,
  • ഇതിലേയ്ക്ക് അഞ്ച് പനികൂർക്ക ഇലയും, ഒരു കറ്റാർവാഴയുടെ ജെൽ ചെറിയ കഷ്ണങ്ങളാക്കിയതു ചേർത്ത് അരച്ചെടുക്കാം.
  • ഇത് അരിച്ചെടുത്ത് തേയിലയും കാപ്പിപ്പൊടിയും ചേർത്ത വെള്ളത്തിലേയ്ക്ക് ഒഴിക്കാം.
  • ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ നെല്ലിക്കപ്പൊടി ചേർത്തു ചൂടാക്കാം.
  • ഒപ്പം തയ്യാറാക്കിയ മിശ്രിതം ഒഴിച്ചിളക്കാം. ഇത് ഇളക്കി നന്നയായി കുറുക്കിയെടുക്കാം.

ഉപയോഗിക്കേണ്ട വിധം

എണ്ണ മയം ഒട്ടുമില്ലാത്ത തലമുടി പലഭാഗങ്ങളായി തിരിക്കാം. ശേഷം ഈ മിശ്രിതം മുടിയിഴകളിൽ പുരട്ടാം. 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

Also Read: മുറ്റത്തു നിൽക്കുന്ന ഈ ഇലകൾ മാത്രം മതി, ഇനി അഴകുള്ള തലമുടി നിങ്ങൾക്കു സ്വന്തം

ഇക്കാര്യം ശ്രദ്ധിക്കാം

ആഴ്ചയിൽ രണ്ടു തവണ വരെ ഇത് ഉപയോഗിക്കാം. നാച്യുറൽ ഹെയർ ഡൈ  ആയതിനാൽ പായ്ക്കറ്റ് ഡൈകൾ നൽകുന്നത്ര നിറം ലഭ്യമാകണം എന്നില്ല. പാച്ച് ടെസ്റ്റ് ചെയ്തതിനു ശേഷം മാത്രം ഇത്തരം ഉത്പന്നങ്ങൾ ശീലമാക്കാം. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പായ്ക്കറ്റ് ഡൈ വാങ്ങിക്കൂട്ടേണ്ട, ഒരു മുറി സവാളയിൽ നരച്ച മുടി കറുപ്പിക്കാം

Beauty Tips Hair Style Hair Fall

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: