/indian-express-malayalam/media/media_files/2025/06/09/rd9eBoIIXbcEjc9HP6AB.jpg)
നാരങ്ങയുടെ ഓറഞ്ചും ഉപയോഗിച്ച് വീട്ടിൽ തയ്യാറാക്കാം ഈ ഹെയർ ഡൈ | ചിത്രം: ഫ്രീപിക്
ജനിതകമായും, ഹോർമോണൽ വ്യതിയാനം മൂലവും, ജീവിത ശൈലിയുമാണ് മുടി കൊഴിച്ചിൽ അകാല നര തുടങ്ങി നിരവധി പ്രശ്നങ്ങൾക്കു പിന്നിൽ. തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചു തുടങ്ങിയാൽ ഇതിന് ശാശ്വതമായ പരിഹാരം കാണാൻ സാധിക്കും. ഇഷ്ടത്തിനൊത്ത് സ്റ്റൈൽ ചെയ്യാൻ തക്ക കരുത്തും ആരോഗ്യവും നിറവുമുള്ള തലമുടിക്ക് കെമിക്കൽ രഹിത പരിചരണമാണ് നിങ്ങൾ നൽകാൻ​ ആഗ്രഹിക്കുന്നതെങ്കിൽ നാരങ്ങ ഉപയോഗിച്ചുള്ള ഹെയർ ഡൈ പരീക്ഷിച്ചു നോക്കൂ.
Also Read: കടയിൽ നിന്നും വാങ്ങേണ്ട, തേയിലയും ഗ്രാമ്പൂവും ഉണ്ടെങ്കിൽ ഹെയർ ഡൈ വീട്ടിൽ തയ്യാറാക്കാം
ചേരുവകൾ
- ഓറഞ്ച്
- നാരങ്ങ
- വെള്ളം
Also Read: പനികൂർക്ക ഇല തലമുടി പരിചരണത്തിന് എങ്ങനെ ഉപയോഗിക്കാം?
/indian-express-malayalam/media/media_files/2025/06/09/whV2oxP6craIcf2HIKTt.jpg)
Also Read: ഒരു സ്പൂൺ മഞ്ഞൾപ്പൊടിയും കറ്റാർവാഴ ജെല്ലും ഉണ്ടെങ്കിൽ നരച്ച മുടി മറയ്ക്കാൻ പായ്ക്കറ്റ് ഡൈ വാങ്ങേണ്ട
തയ്യാറാക്കുന്ന വിധം
- ഒരു പാനിൽ ആവശ്യത്തിന് വെള്ളമെടുക്കാം. അതിലേയ്ക്ക് തുല്യ അളവിൽ നാരങ്ങ നീര് പിഴിഞ്ഞൊഴിക്കാം. ഇതേ അളവിൽ ഓറഞ്ചിൻ്റെ നീരും ചേർക്കാം. വെള്ളം നന്നായി തിളപ്പിക്കാം. ശേഷം അത് തണുക്കാൻ മാറ്റി വയ്ക്കാം. ഒരു സ്പ്രേ ബോട്ടിലിലേയ്ക്ക് ഈ മിശ്രിതം മാറ്റാം.
- വരണ്ട മുടിയുള്ളവരാണെങ്കിൽ സ്ഥിരമായി ഉപയോഗിക്കുന്ന കണ്ടീഷ്ണറിൽ നിന്നും കുറച്ച് ചേർക്കാവുന്നതാണ്.
- അധികം നരയുള്ള ഭാഗങ്ങളിൽ ഈ മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കാം. ശേഷം അൽപ സമയം ഇളം വെയിലേറ്റ് വിശ്രമിക്കാം. ഒരു മണിക്കൂറിനു ശേഷം വീണ്ടും മിശ്രിതം പുരട്ടാം. അൽപ സമയം കൂടി വിശ്രമിച്ചതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
Also Read: കടയിൽ നിന്നും വാങ്ങാതെ ഹെയർ സ്പ്രേ വീട്ടിൽ തയ്യാറാക്കി നോക്കൂ, ഒരു ഗ്ലാസ് കഞ്ഞിവെള്ളം മതി
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: കെമിക്കൽ രഹിത ഷാമ്പൂ വേണോ? എങ്കിൽ തേനും വെളിച്ചെണ്ണയും ഇങ്ങനെ ഉപയോഗിച്ചൂ നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us