/indian-express-malayalam/media/media_files/2025/11/05/face-scrub-fi-2025-11-05-13-21-25.jpg)
അമിതമായി എണ്ണ മയമുള്ള ചർമ്മത്തിൽ മുഖക്കുരുവിനുള്ള സാധ്യത ഏറെയാണ്. മുഖക്കുരവും പാടുകളും തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചില്ലെങ്കിൽ അതിരൂക്ഷമായ ചർമ്മ പ്രശ്നമായി മാറും. ഇത് ഒഴിവാക്കാൻ വീട്ടിൽ കെമിക്കൽ ട്രീറ്റ്മെൻ്റുകളുടെ ആവശ്യമില്ല, പകരം വീട്ടിൽ തന്നെ നാച്യുറൽ ട്രീറ്റ്‌മെൻ്റ് നൽകാം.
Also Read: മുഖക്കുരുവും ചുളിവുകളും അകറ്റും, കുളിക്കുന്നതിനു മുമ്പ് ഇത് സ്ഥിരമായി പുരട്ടൂ
ചർമ്മ പരിചരണത്തിന് അരിപ്പൊടി ഫലപ്രദമാണ്. ചർമ്മത്തിൽ അടിഞ്ഞു കൂടിയ അഴുക്കും, പൊടിയും, എണ്ണ മയവും, മൃതകോശങ്ങളും നീക്കം ചെയ്ത് തിളക്കം നൽകുന്നതിന് അത് സഹായിക്കും. ദിവസവും അരിപ്പൊടി ഇങ്ങനെ ഉപയോഗിച്ചു നോക്കൂ.
Also Read: യുവത്വം തുളുമ്പുന്ന ചർമ്മം സ്വന്തമാക്കാം, ദിവസവും വെള്ളം കുടിക്കുമ്പോൾ ഇങ്ങനെ ചെയ്യൂ
ചേരുവകൾ
- അരിപ്പൊടി
- തേൻ
- നാരങ്ങ നീര്
- വെള്ളം അല്ലെങ്കിൽ റോസ് വാട്ടർ
തയ്യാറാക്കുന്ന വിധം
- ഒരു ബൗളിൽ അരിപ്പൊടിയും തേനും നാരങ്ങ നീരും ചേർത്ത് മിക്സ് ചെയ്യുക.
- ഇതിലേക്ക് കുറച്ച് വെള്ളം അല്ലെങ്കിൽ റോസ് വാട്ടർ ചേർക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടാം.
- 1-2 മിനിറ്റ് മുഖത്ത് പതിയെ മസാജ് ചെയ്യാം.
- 5 മിനിറ്റിനുശേഷം കഴുകി കളയാം. അതിനുശേഷം മോയിസ്ച്യുറൈസർ പുരട്ടാം.
- ആഴ്ചയിൽ 2-3 തവണ ഇങ്ങനെ ചെയ്യാം. മുഖത്ത് പുരട്ടുന്നതിനു മുൻപ് എപ്പോഴും ഒരു പാച്ച് ടെസ്റ്റ് ചെയ്തു നോക്കാൻ മറക്കേണ്ട.
Also Read: ദിവസവും ഉറങ്ങുന്നതിനു മുമ്പ് ഈ എണ്ണ രണ്ട് തുള്ളി പുരട്ടൂ, ചർമ്മം തിളക്കമുള്ളതാകും
ഗുണങ്ങൾ
- അരിപ്പൊടി ഒരു മികച്ച നാച്യുറൽ സ്ക്രബാണ്.
- അരിപ്പൊടിയിലെ തരികൾ ചർമ്മത്തിൽ അടിഞ്ഞു കൂടിയ അഴുക്കും മൃതകോശങ്ങളും നീക്കം ചെയ്ത് തെളിമയുള്ള ചർമ്മം നേടാൻ സഹായിക്കും.
- തേൻ പ്രകൃതിദത്തമായ ഹ്യുമിക്റ്റൻ്റാണ്. കൂടാതെ ധാരാളം ആൻ്റി ബാക്ടീരിയൽ സവിശേഷതകളും അതിനുണ്ട്.
- നാരങ്ങ നീര് പിഗ്മെൻ്റേഷൻ കുറയ്ക്കാൻ സഹായിക്കും. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് നാരങ്ങാ നീര്.
- റോസ് വാട്ടർ ചർമ്മം ക്ലെൻസ് ചെയ്യുന്നതിനൊപ്പം അമിതമായി വരണ്ടു പോകാതിരിക്കാൻ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: തെളിഞ്ഞതും തിളക്കമുള്ളതുമായ ചർമ്മത്തിന് ഫെയ്സ് ജെൽ തയ്യാറാക്കാം വീട്ടിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us