/indian-express-malayalam/media/media_files/2026/01/12/natural-skin-care-fi-2026-01-12-14-40-26.jpg)
ചർമ്മത്തിന് സ്വാഭാവികമായ തിളക്കം നൽകാം | ചിത്രം: ഫ്രീപിക്
മനോഹരവും ആരോഗ്യവുമുള്ള ചർമ്മം ഏതൊരു വ്യക്തിയുടെയും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന ഘടകമാണ്. ഇന്നത്തെ കാലത്ത് സ്കിൻ കെയറിനായി വിപണിയിൽ ലഭിക്കുന്ന രാസവസ്തുക്കൾ അടങ്ങിയ ക്രീമുകളെയും ട്രീറ്റ്‌മെന്റുകളെയും അമിതമായി ആശ്രയിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നു. എന്നാൽ ഇത്തരം കൃത്രിമ മാർഗ്ഗങ്ങൾ പലപ്പോഴും ദീർഘകാലാടിസ്ഥാനത്തിൽ ചർമ്മത്തിന് ദോഷകരമായി ബാധിക്കാറുണ്ട്. ഇവിടെയാണ് നമ്മുടെ വീട്ടുമുറ്റത്തും അടുക്കളയിലും ലഭ്യമായ പ്രകൃതിദത്തമായ ചേരുവകളുടെ പ്രാധാന്യം നാം തിരിച്ചറിയേണ്ടത്. പാരമ്പര്യമായി നാം പിന്തുടരുന്ന പല ഹോം റെമഡികളും പാർശ്വഫലങ്ങളില്ലാതെ ചർമ്മത്തിന് സ്വാഭാവികമായ തിളക്കവും ആരോഗ്യവും നൽകാൻ സഹായിക്കുന്നവയാണ്.
Also Read: പ്രായം തോൽക്കും സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി ഭാഗ്യശ്രീ
വിപണിയിൽ ലഭ്യമാകുന്ന വിലകൂടിയ ക്രീമുകൾക്ക് പിന്നാലെ പോകുന്നതിനേക്കാൾ, നമ്മുടെ വീട്ടിലുള്ള പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. ആയുർവേദ ഡോക്ടറായ ദിവ്യ നായർ പറയുന്നു. ഒപ്പം ഫലപ്രദമായ ചില ചേരുവകളും പരിചയപ്പെടുത്തുന്നു.
അരിപ്പൊടി
മികച്ച ക്ലെൻസറാണ് അരിപ്പൊടി. ചർമ്മത്തിലെ അഴുക്ക്, അധികമായ ഓയിൽ, മേക്കപ്പ് അവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്യാൻ അരിപ്പൊടി ഒരു മികച്ച ക്ലെൻസറായി പ്രവർത്തിക്കുന്നു. കൊറിയൻ സ്കിൻ കെയറിൽ റൈസ് വാട്ടറും, അരിപ്പൊടിയും പ്രധാനമാണെന്ന് നമുക്കറിയാം.
പച്ചരി നന്നായി അരച്ചെടുക്കാം. ഓയിലി സ്കിൻ ഉള്ളവർ പാട നീക്കിയ പാലിലും, ഡ്രൈ സ്കിൻ ഉള്ളവർ തൈരിലും ഇത് കലർത്തി പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടാം. അമിതമായി സ്ക്രബ് ചെയ്യാതെ, ഉണങ്ങുന്നതിന് മുൻപ് കഴുകിക്കളയാം. ഇത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്യുന്നത് ഇൻസ്റ്റന്റ് ഗ്ലോ നൽകും.
Also Read: കരുവാളിപ്പ് മാറി ചർമ്മം തിളങ്ങാൻ ഇനി പാർലറിൽ പോകേണ്ട, ഈ കൂട്ട് മതി
മുൾട്ടാനി മിട്ടി
ചർമ്മം ടൈറ്റൻ ചെയ്യാനും അസമമായ സ്കിൻ ടോൺ പരിഹരിക്കാനും മുൾട്ടാനി മിട്ടി സഹായിക്കുന്നു. ഇത് പ്രധാനമായും ഓയിലി സ്കിൻ ഉള്ളവർക്കും കുരുക്കൾ ഉള്ളവർക്കും അനുയോജ്യമാണ്. എന്നാൽ ഡ്രൈ സ്കിൻ ഉള്ളവർ ഇത് ശ്രദ്ധിച്ചു മാത്രം ഉപയോഗിക്കാം.
വെള്ളരിക്ക
വെള്ളരിക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് ഹൈഡ്രേഷൻ നൽകുകയും ചർമ്മ സുഷിരങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. വെയിലത്ത് പോയി വന്നാലുണ്ടാകുന്ന ടാൻ മാറ്റാൻ വെള്ളരിക്ക ഗ്രേറ്റ് ചെയ്തോ ജ്യൂസാക്കിയോ മുഖത്ത് പുരട്ടുന്നത് മികച്ചതാണ്.
Also Read: പത്തു മിനിറ്റിൽ പാർട്ടി ഗ്ലോ നേടാം, ഈ 3 ചേരുവ മതി
ചന്ദനം
ചർമ്മത്തിന്റെ സ്വാഭാവിക നിറം വീണ്ടെടുക്കാൻ ചന്ദനം അരച്ച് പുരട്ടുന്നത് ഏറെ ഗുണകരമാണ്. ശരീരത്തിന് ചൂട് കൂടുതലുള്ളവർക്ക് ഇത് കൂളിംഗ് ഇഫക്റ്റ് നൽകുന്നു. പാൽ അല്ലെങ്കിൽ വെള്ളത്തിൽ ചന്ദനത്തടി അരച്ച് ഉപയോഗിക്കാം. രക്തചന്ദനവും ഉപയോഗിക്കാമെങ്കിലും ഓരോരുത്തരുടെയും സ്കിൻ ടൈപ്പ് അനുസരിച്ചായിരിക്കും ഫലം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എത്ര നാച്യുറൽ ആണെങ്കിലും പുതിയൊരു കാര്യം പരീക്ഷിക്കുമ്പോൾ പാച്ച് ടെസ്റ്റ് നടത്തേണ്ടത് അത്യാവശ്യമാണ്. ഹോം റെമഡികൾ ഒറ്റ ദിവസം കൊണ്ട് അത്ഭുതം കാണിക്കില്ല, മറിച്ച് സ്ഥിരമായി ചെയ്യുന്നത് ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: അടുക്കളയിൽ ഇത് മാറ്റി വച്ചോളൂ, ഇനി നരച്ച മുടിയോട് വിട പറയാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us