/indian-express-malayalam/media/media_files/2025/11/14/hair-care-mask-fi-2025-11-14-15-14-47.jpg)
മുടിയഴകിന് ഹെർബൽ മാസ്ക് |ചിത്രം: ഫ്രീപിക്
ചർമ്മത്തിനെ എന്നതു പോലെ തന്നെ തലമുടിയെയും ബാധിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. മുടികൊഴിച്ചിലും, താരനും, ചെറിച്ചിലും, അസ്വസ്ഥതയും സ്ത്രീകൾക്കു മാത്രമല്ല പുരുഷന്മാരേയും അലറ്റുന്ന പ്രധാന പ്രശ്നങ്ങളാണ്. എന്നാൽ ഓരോ പ്രശ്നങ്ങൾക്കും പ്രത്യേകം പരിഹാരം കാണുന്നതിനു പകരം ഇതിനെല്ലാം കൂടി ഒരു ഒറ്റമൂലി ലഭ്യമാണോ എന്ന് ചിന്തിക്കാത്തവർ ഉണ്ടാകില്ല.
Also Read: ദിവസവും ഉറങ്ങുന്നതിനു മുമ്പ് പാദങ്ങളിൽ ഈ എണ്ണ പുരട്ടൂ, ഗുണങ്ങൾ ഏറെയുണ്ട്
എന്നാൽ വീട്ടിൽ തന്നെ ശ്രദ്ധിച്ചാൽ തലമുടിക്ക് ഗുണകരമായ ധാരാളം ചേരുവകളുണ്ട്. അവ പ്രകൃതിദത്തമായതിനാൽ പാർശ്വഫലങ്ങൾ കുറവായിരിക്കും. ഏറെക്കാലമായി ഉപയോഗത്തിലുള്ളവയാണ് ഇവ:
ചേരുവകൾ
- ചെമ്പരത്തിപ്പൂവ്
- കറിവേപ്പില
- കറ്റാർവാഴ
തയ്യാറാക്കുന്ന വിധം
തലമുടിയടെ നീളം അനുസരിച്ച് ചേരുവകൾ ഉപയോഗിക്കാം. ചെമ്പരത്തിപ്പൂവ്, കറിവേപ്പില, കറ്റാർവാഴയുടെ ഇല ചെറിയ കഷ്ണങ്ങളാക്കിയത് എന്നിവ അരച്ചെടുക്കാം. അതിലേയ്ക്ക് ഒരു വിറ്റാമിൻ ഇ ക്യാപ്സൂൾ കൂടി ചേർത്തിളക്കി യോജിപ്പിക്കാം.
Also Read: വില കൂടിയ ക്രീമുകൾ വേണ്ട, താരനകറ്റാൻ അടുക്കളയിലുണ്ട് പൊടിക്കൈകൾ
ഉപയോഗിക്കേണ്ട വിധം
കുളിക്കുന്നതിനു മുമ്പ് ഇത് പുരട്ടാം. തലമുടി പലഭാഗങ്ങളായി തിരിച്ച് എണ്ണ പുരട്ടാം. ശേഷം തയ്യാറാക്കിയ മിശ്രിതം വിരലുകൾ ഉപയോഗിച്ച് ശിരോചർമ്മത്തിൽ പുരട്ടാം. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ ഒന്നോ അല്ലെങ്കിൽ രണ്ടാഴ്ച് കൂടുമ്പോഴോ ഇത് ഉപയോഗിച്ചു നോക്കൂ. വളരെ വേഗം മാറ്റം അറിയാം.
Also Read: മുടിയിഴകൾ പട്ടുപോലെ തിളക്കമുള്ളതാകും, ഇതുപയോഗിച്ച് തലമുടി കഴുകൂ
ഗുണങ്ങൾ
- പ്രകൃതിദത്തമായ ചേരുവകളാണ് ഇതിനായി ഉപയോഗിക്കുന്നത്. അതുകൊണ്ട് പാർശ്വഫലങ്ങൾ കുറവായിരിക്കും.
- തലമുടി സംരക്ഷണത്തിന് ഏറെക്കാലമായി ഉപയോഗത്തിലുള്ളവയാണ് ചെമ്പരത്തിയും, കറിവേപ്പിലയും, കറ്റാർവാഴയും.
- ഇവയെല്ലാം തലമുടിക്ക് കരുത്തും നിറവും നൽകി ആരോഗ്യത്തോടെ വളരാൻ സഹായിക്കും.
- കെമിക്കലുകൾ അടങ്ങിയ ഹെയർസ്പാ പോലെയുള്ളവ പാർലറിൽ പോയി ചെയ്യുന്നതിനു പകരം ഇത് ആഴ്ചയിൽ ഒരു തവണയെങ്കിൽ മുടിയിൽ പുരട്ടി നോക്കൂ.
- ചെമ്പരത്തിയുടെ പൂവും ഇലയും ഇതിൽ ചേർക്കാം. കറ്റാർവാഴയുടെ ഇല പൂർണ്ണമായും ഇതിനായി ഉപയോഗിക്കാം.
Read More: ഇത് കഴിച്ച് ദിവസം തുടങ്ങൂ, ഇനി മുടികൊഴിച്ചിൽ പേടിക്കേണ്ട
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us