/indian-express-malayalam/media/media_files/2025/11/18/mosituriser-for-dry-skin-fi-2025-11-18-13-12-25.jpg)
ഇനി എന്നും ചർമ്മം തിളക്കമുള്ളതായിരിക്കും | ചിത്രം: ഫ്രീപക്
കാലാവസ്ഥ ഏതാണെങ്കിലും വരണ്ട ചർമ്മത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തുക വളരെ പ്രയാസമാണ്. ചർമ്മത്തിൽ കൂടുതൽ അസ്വസ്ഥത ഉണ്ടാകാതിരിക്കാൻ മോയ്സ്ചറൈസറുകൾ ഉപയോഗിക്കുക എന്നതാണ് ഏവരും ശീലമാക്കുന്നത്. എന്നാൽ ചർമ്മത്തിൻ്റെ സ്വഭാവം അനുസരിച്ചുള്ളവ വാങ്ങുക എന്നത് അധിക ചിലവാണ്. ഇവ ദീർഘകാല ഫലങ്ങൾ നൽകുമോ എന്നതും സംശയമാണ്. ഇത്തരം ഉത്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ചർമ്മത്തിൻ്റെ അവസ്ഥ കൂടുതൽ വഷളാക്കും.
Also Read: ഒരു നുള്ള് മഞ്ഞൾപ്പൊടി മതി, തിളക്കമുള്ള ചർമ്മത്തിന് കരീനയുടെ ഹെർബൽ ഫെയ്സ്പാക്ക്
ചർമ്മ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ കഴിവതും വീര്യം കുറഞ്ഞതും കെമിക്കൽ രഹിതവുമായിരിക്കാൻ ശ്രദ്ധിക്കാം. രാസവസ്തുക്കൾ അടങ്ങിയ കട്ടിയുള്ള വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെ ചർമ്മം കൂടുതൽ പരുക്കനാകുന്നു. പ്രകൃതിദത്തമായ ഉത്പന്നങ്ങളാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ വീട്ടിൽ തന്നെ ഉണ്ട് പരിഹാരം.
സ്വയം തയ്യാറാക്കി ഉപയോഗിക്കാവുന്ന മോയ്സ്ചറൈസറുകളുണ്ട്. അതിൽ ഏറ്റവും ഫലപ്രദമാണ് തേൻ. വരണ്ടു പോയ ചർമ്മത്തിന് മികച്ച പരിഹാരമായി തേൻ എങ്ങനെ ഉപയോഗിക്കാം എന്ന് പരിചയപ്പെടാം.
/filters:format(webp)/indian-express-malayalam/media/media_files/2025/11/18/skin-care-using-honey-1-2025-11-18-13-16-29.jpg)
Also Read: വിലകൂടിയ ഫെയ്സ്‌വാഷുകൾ വേണ്ട, വെള്ളരി ഉണ്ടെങ്കിൽ അത് വീട്ടിൽ തയ്യാറാക്കാം
ചേരുവകൾ
- തേൻ
- നാരങ്ങ
- ഗ്ലിസറിൻ
തയ്യാറാക്കുന്ന വിധം
- ഒരു ടീസ്പൂൺ തേനിലേയ്ക്ക് രണ്ട് ടീസ്പൂൺ ഗ്ലിസറിനും രണ്ട് ടീസ്പൂൺ ഗ്രീൻ ടീയും ഏതാനും തുള്ളി നാരങ്ങ നീരും ചേർത്തിളക്കി യോജിപ്പിക്കാം.
- ക്ലെൻസ് ചെയ്ത മുഖത്ത് ഈ മിശ്രിതം പുരട്ടാം. കിടക്കുന്നതിനു മുമ്പ് ഇത് ചെയ്യുന്നതാണ് ഗുണകരം. രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയാം.
Also Read: ഉരുളക്കിഴങ്ങ് ഒരു മുറി ഉണ്ടെങ്കിൽ മുഖത്തെ കരുവാളിപ്പ് അകറ്റാം ഞൊടിയിടയിൽ
ഗുണങ്ങൾ
- തേൻ ഒരു സ്വാഭാവിക മോയ്‌സ്ചറൈസർ ആയി പ്രവർത്തിച്ച് ചർമ്മത്തിന് ഈർപ്പം നൽകുകയും വരൾച്ച മാറ്റുകയും ചെയ്യുന്നു.
- കൂടാതെ, ഇതിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ മൃദുവായി നിലനിർത്താൻ സഹായിക്കുന്നു.
- നാരങ്ങയാകട്ടെ, വിറ്റാമിൻ സിയുടെ കലവറയാണ്. ഇത് ചർമ്മത്തിലെ കറുത്ത പാടുകൾ, കരിവാളിപ്പ് എന്നിവ നീക്കം ചെയ്ത് തിളക്കം നൽകുന്നു.
- ഇവയോടൊപ്പം ഗ്ലിസറിൻ കൂടിച്ചേരുമ്പോൾ, അത്ഭുതകരമായ ഫലമാണ് ലഭിക്കുന്നത്. ഗ്ലിസറിൻ ഒരു ഹ്യൂമെക്ടന്റ് ആണ്.
- ഇത് അന്തരീക്ഷത്തിൽ നിന്ന് ഈർപ്പം വലിച്ചെടുത്ത് ചർമ്മത്തിൽ നിലനിർത്തുന്നു. അതുകൊണ്ട് തന്നെ, ഈ മൂന്ന് ചേരുവകളും ചേർത്ത മിശ്രിതം ഉപയോഗിക്കുന്നത് ചർമ്മത്തിന് ആഴത്തിലുള്ള പോഷണവും ഈർപ്പവും നൽകാനും, ചർമ്മം കൂടുതൽ മൃദുവായി നിലനിർത്താനും, തിളക്കം വർധിപ്പിക്കാനും സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: കൊറിയൻ ക്രീമുകൾ വേണ്ട, ഗ്ലാസ് സ്കിൻ സ്വന്തമാക്കാൻ ഒരു പിടി അരി മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us