/indian-express-malayalam/media/media_files/2025/09/24/sameera-reddy-hair-mask-fi-2025-09-24-16-06-25.jpg)
സമീറ റെഡ്ഡി
വിലകൂടിയ ഹെയർ പായ്ക്കുകൾ തിരഞ്ഞെടുക്കുന്നതിനുപകരം, വീട്ടിൽ എളുപ്പത്തിൽ ചെയ്യാവുന്ന പരിചരണ വിദ്യകൾ ട്രൈ ചെയ്യാനാണ് അധികം ആളുകൾക്കും ഇഷ്ടം. നമ്മുടെ മിക്ക തലമുടി പ്രശ്‌നങ്ങൾക്കും ഒരു പരിഹാരം നൽകിക്കൊണ്ട് നടി സമീറ റെഡ്ഡി തൻ്റെ സോഷ്യൽ മീഡിയ പേജിൽ കുറഞ്ഞ ചിലവിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു ഹെയർപാക്ക് പരിചയപ്പെടുത്തുന്നുണ്ട്.
Also Read: ഒരു മുറി നാരങ്ങയുണ്ടെങ്കിൽ ഇനി താരനകറ്റാൻ മറ്റൊന്നും വേണ്ട
അതിനായി വാഴപ്പഴമാണ് സമീറ തിരഞ്ഞെടുത്തത്. 'വീട്ടിൽ സുലഭമായുള്ള ഒന്നാണ് വാഴപ്പഴം, അത് തലമുടിയുടെ ഘനടയും തിളക്കവും വർധിപ്പിക്കുമെന്ന് നിങ്ങൾക്ക് അറിയാമോൽ വാഴപ്പഴത്തിൽ സിലിക്കയുണ്ട്. ഇത് ശരീരത്തിലെ കൊളാജൻ സമന്വയത്തിന് സഹായിക്കുന്ന ഒരു ധാതു മൂലകമാണ്. ഇത് തലമുടിക്ക് കരുത്തും കട്ടിയും നൽകുന്നു' എന്ന് സമീറ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
ചേരുവകൾ
- വാഴപ്പഴം- 1 ടീസ്പൂൺ
- തേൻ- 1 ടീസ്പൂൺ
- ഒലിവ് അല്ലെങ്കിൽ തേങ്ങ അല്ലെങ്കിൽ ജോജോബ ഓയിൽ- 1 ടീസ്പൂൺ
- തൈര്- 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു വാഴപ്പഴം തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കാം. അതിലേയ്ക്ക് ഒരു ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ ഒലിവ് എണ്ണ, ഒരു ടീസ്പൂൺ​ തൈര് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാം. തരികളില്ലാതെ വേണം അരച്ചെടുക്കാൻ. ശേഷം മുടിയിഴകളിലും ശിരോചർമ്മത്തിലും ഇത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. അര മണിക്കൂർ വിശ്രമിക്കാം. ശേഷം ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകാം, തുടർന്ന് കണ്ടീഷ്ണർ ചെയ്യാൻ മറക്കരുത്. ഇനി തലമുടി എയർ ഡ്രൈ ആകാൻ അനുവദിക്കാം.
Also Read: തലമുടി ദിവസം മുഴുവൻ തിളക്കമുള്ളതായിരിക്കും, രാവിലെ ഇത് ഒരു തുള്ളി പുരട്ടൂ
Also Read: ഒരു പിടി ഉലുവ കൈയ്യിലുണ്ടോ? എങ്കിൽ ഇനി 30കളിലും നര മറയ്ക്കാം
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഇത്തരം ഉത്പന്നങ്ങൾ ആദ്യമായി ഉപയോഗിക്കുന്നതിനു മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്. അലർജിയോ മറ്റ് അസ്വസ്ഥതകളോ ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷം ഇത് സ്ഥിരമായി പുരട്ടാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: കരുത്തുറ്റ കട്ടക്കറുപ്പൻ മുടി നേടാൻ ഖുശ്ബു ഉപയോഗിക്കുന്നത് ഈ ഹെയർ മാസ്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us