/indian-express-malayalam/media/media_files/2025/07/07/keratin-treatment-hairmask-7-2025-07-07-17-39-30.jpg)
തലമുടി സംരക്ഷണത്തിന് പ്രകൃതിദത്തമായ വിദ്യകൾ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/07/07/keratin-treatment-hairmask-2-2025-07-07-17-36-23.jpg)
മുടിയുടെ കരുത്തിനും ആരോഗ്യത്തിനും പ്രധാനമായ കെരാറ്റിൻ്റെ കുറവാണ് പലപ്പോഴും പരിഹാരമില്ലാത്ത പ്രശ്നമായി വരുന്നത്. മുടിക്ക് തിളക്കവും, മിനുസവും ആരോഗ്യവും നൽകുന്ന കെരാറ്റിൻ ട്രീറ്റ്മെൻ്റ് മുന്നിലുണ്ട്. എന്നാൽ പോക്കറ്റ് കാലിയാക്കാതെ അതേ ഗുണങ്ങളുള്ള ഫലപ്രദമായ മറ്റൊരു വിദ്യ വീട്ടിൽ തന്നെ ട്രൈ ചെയ്താലോ?
/indian-express-malayalam/media/media_files/2025/07/07/keratin-treatment-hairmask-1-2025-07-07-17-36-23.jpg)
ചേരുവകൾ
തേങ്ങാപ്പാൽ, കറ്റാർവാഴ, കടലമാവ്
/indian-express-malayalam/media/media_files/2025/07/07/keratin-treatment-hairmask-3-2025-07-07-17-36-23.jpg)
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് തേങ്ങാപ്പാലിലേയ്ക്ക് രണ്ട് ഗ്ലാസ് വെള്ളം ചേർത്തിളക്കാം. ഇതിലേയ്ക്ക് കോൺഫ്ലോർ ചേർക്കാം. കറ്റാർവാഴയുടെ ജെൽ പ്രത്യേകം എടുത്ത് ഇതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. ഇത് നന്നായി അരച്ചെടുക്കാം. ഈ മിശ്രിതം തലയോട്ടിയിലും മുടിയിഴകളിലും പുരട്ടാം. അര മണിക്കൂർ വിശ്രമിക്കാം. ശേഷം കഴുകി കളയാം. തലമുടിക്ക് യാതൊരു ദോഷവും വരാത്ത മികച്ച് ചികിത്സയാണിത്.
/indian-express-malayalam/media/media_files/2025/07/07/keratin-treatment-hairmask-4-2025-07-07-17-36-23.jpg)
തേങ്ങാപ്പാൽ
തേങ്ങാപ്പാലിന് ആൻ്റി ഫംഗൽ, ആൻ്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. അത് താരനെ ചെറുത്തു നിർത്താൻ സഹായിക്കുന്നു. തലയോട്ടിയിലെ ചൊറിച്ചിൽ, അണുബാധകൾ, മറ്റ് മുറിവുകൾ എന്നിവ മാറാനും ഇത് നല്ലതാണ്. മുടിയിൽ മോയ്സ്ച്യുറൈസർ തടഞ്ഞു നിർത്തി വരണ്ടു പോകുന്നതു തടയും.
/indian-express-malayalam/media/media_files/2025/07/07/keratin-treatment-hairmask-5-2025-07-07-17-36-23.jpg)
കറ്റാർവാഴ
സൗന്ദര്യ പരിചരണത്തിന് ഏറെ ഫലപ്രദമാണ് കറ്റാർവാഴ. വിറ്റാമിനുകളുടെ സുപ്രധാന ഉറവിടമാണ് കറ്റാർവാഴ. മുടിക്ക് തിളക്കം, മൃദുത്വം എന്നിവ നൽകുന്നു. ഇതിന് ആൻ്റി ബാക്ടീരിയൽ, ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളുണ്ട്.
/indian-express-malayalam/media/media_files/2025/07/07/keratin-treatment-hairmask-6-2025-07-07-17-36-23.jpg)
കടലമാവ്
കടലമാവ് ഒരു മികച്ച് എക്സ്ഫോളിയേറ്ററാണ്. അത് തലയോട്ടിയിലെ മൃതകോശങ്ങളെ നശിപ്പിക്കുന്നതിനും. ഹെയർ ഫോളിക്കിളുകളിൽ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കും എണ്ണമയവും നീക്കം ചെയ്യുന്നതിനും സഹായിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.