/indian-express-malayalam/media/media_files/2025/11/27/tan-removal-fi-2025-11-27-13-43-12.jpg)
ടാൻ അകറ്റാൻ പൊടിക്കൈ | ചിത്രം: ഫ്രീപിക്
സൗന്ദര്യ സംരക്ഷണം എന്നത് മുഖ പരിചരണത്തിൽ മാത്രം ഒതുക്കേണ്ട ഒന്നല്ല. ദിവസം വിവിധ പ്രവർത്തികൾക്കായി പുറത്തേയ്ക്ക് ഇറങ്ങുന്നതിനാൽ കൈകളിലെ ചർമ്മത്തിന് ഉണ്ടാകുന്ന നിറ വ്യത്യാസം നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?. നേരിട്ട് വെയിൽ ഏൽക്കുന്നതു മൂലവും, അന്തരീക്ഷത്തിലെ പൊടിയും ഈർപ്പവും ഈ നിറവ്യത്യാസത്തിൻ്റെ മറ്റു കാരണങ്ങളാണ്.
Also Read: മുഖക്കുരുവോ പാടുകളോ ഇല്ല, 30കളിലും കൃതിയുടെ തിളക്കമുള്ള ചർമ്മത്തിൻ്റെ രഹസ്യം ഇതാണ്
കൈകൾ വൃത്തിയായി വെയ്ക്കുക എന്നതിലുപരി വളരെ മൃദുവായ ഈ ചർമ്മത്തിനും സംരക്ഷണം നൽകേണ്ടതുണ്ട്. വീട്ടിൽ എത്തിയാൽ ഉടൻ വളരെ എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്ന കൈകൾക്കു വേണ്ടിയുള്ള മാസ്ക്കുകൾ ഉപയോഗിച്ചു നോക്കൂ. തികച്ചും പ്രകൃതി ദത്തമായ ചേരുവകൾ ഉപയോഗിച്ച് ചെയ്യുന്നതിനാൽ പാർശ്വഫലങ്ങൾ കുറവായിരിക്കും.
Also Read: ഒരു മുറി തക്കാളി കൊണ്ട് മായ്ക്കാം കൈമുട്ടിലെ ഇരുണ്ട നിറം
മുഖത്ത് ചെയ്യുന്നതു പോലെ തന്നെ കൈകളിലെ ടാനും പിഗ്മെൻ്റേഷനും അകറ്റാൻ ബ്ലീച്ച് ചെയ്യാം. അത് കടയിൽ നിന്നും വാങ്ങേണ്ട. ഒരു കഷ്ണം നാരങ്ങയും അൽപം തേനും മതിയാകും.
Also Read: ഒരു മുറി ഉരുളക്കിഴങ്ങ് മതി; മുഖത്തെ കരുവാളിപ്പകറ്റാം സിംപിളായി
ചേരുവകൾ
- നാരങ്ങ
- തേൻ
തയ്യാറാക്കുന്ന വിധം
- അൽപം നാരങ്ങാ നീരിലേയ്ക്ക് കുറച്ച് തേൻ കൂടി ചേർത്തിളക്കാം.
- ആ മിശ്രിതം ഉപയോഗിച്ച് കരവാളിപ്പുള്ള ഇടങ്ങൾ സ്ക്രബ് ചെയ്യാം.
- പതിനഞ്ച് മുതൽ ഇരുപതു മിനിറ്റിനു ശേഷം കഴുകി കളയാം.
- നാരങ്ങയുടെ അസിഡിക് സവിശേഷത കൊണ്ട് ചർമ്മം വരണ്ടു പോകാതിരിക്കാൻ
സ്ഥിരം ഉപയോഗിക്കുന്ന മോയിശ്ചറൈസർ പുരട്ടാം.
Also Read: ഉറങ്ങുന്നതിനു മുമ്പ് മുഖം കഴുകാൻ ഇതുപയോഗിക്കൂ, ദിവസങ്ങൾക്കുള്ളിൽ മാറ്റം അറിയാം
ഗുണങ്ങൾ
- നാരങ്ങ നീര് ഒരു പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജൻ്റാണ്.
- നാരങ്ങയിൽ അടങ്ങിയിരിക്കുന്ന അസ്കോർബിക് ആസിഡ് ചർമ്മത്തിൻ്റെ കരുവാളിപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ധാരാളം ആൻ്റി ഓക്സിഡൻ്റ് സവിശേഷതകളും ഇതിനുണ്ട്.
- നാരങ്ങാ നീരിലെ സിട്രിക് ആസിഡും വിറ്റാമിൻ സിയും സൂര്യാഘാതത്തിനെതിരെ പോരാടാൻ ചർമ്മത്തെ സഹായിക്കുന്നു.
- ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റി മൈക്രോബിയൽ സവിശേഷതകൾ തേനിനുണ്ട്. ഇത് അന്തരീക്ഷത്തിലെ മാലിന്യങ്ങൾ കൊണ്ട് ഉണ്ടാകാൻ സാധ്യതയുള്ള ചർമ്മ പ്രശ്നങ്ങൾ കുറയ്ക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: ചുണ്ടിലെ കറുപ്പ് നിറം കുറയ്ക്കാൻ വീട്ടിലുണ്ട് വഴികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us