/indian-express-malayalam/media/media_files/2025/08/08/herbal-tips-to-prevent-underarm-darkness-fi-2025-08-08-17-05-05.jpg)
കക്ഷത്തിലെ കറുപ്പ് നിറം കുറയ്ക്കാൻ ചില പൊടിക്കൈകൾ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/08/08/herbal-tips-to-prevent-underarm-darkness-5-2025-08-08-17-08-41.jpg)
ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാൻ കക്ഷത്തിലെ കറുപ്പ് നിറം വില്ലാനകാറുണ്ടോ?. അനവധിപ്പേർ അഭിമുഖീകരിക്കുന്ന പ്രശ്നമാണിത്. വസ്ത്ര ധാരാണം മുതൽ ഹോർമോണൽ വ്യതിയാനം വരെ ഇതിനു പിന്നിലെ കാരണങ്ങളാകാം. വീട്ടിൽ ലഭ്യമായ ചെറുനാരങ്ങ, വെളിച്ചെണ്ണ, ഉരുളക്കിഴങ്ങ് തുടങ്ങിയ നിരവധി വസ്തുക്കൾ കക്ഷത്തിലെ സ്വാഭാവിക നിറം വീണ്ടെടുക്കാൻ സഹായിച്ചേക്കും. അവ വ്യത്യസ്ത രീതിയിൽ ഉപയോഗിച്ചു നോക്കൂ.
/indian-express-malayalam/media/media_files/2025/05/27/coconut-oil-honey-skincare-ws-07-360093.jpg)
വെളിച്ചെണ്ണ
വെളിച്ചെണ്ണ പുരട്ടുന്നത് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു വിദ്യയാണ്. വെളിച്ചെണ്ണയിൽ ധാരാളം വിറ്റമിൻ ഇ അടങ്ങിയിട്ടുണ്ട്. അത് പുരട്ടി മൃദുവായി മസാജ് ചെയ്തതിനു ശേഷം കഴുകി കളയുക.
/indian-express-malayalam/media/media_files/2025/04/03/AeiF3Szc1nUt3ygLoDC5.jpg)
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് അരച്ച് നീര് പിഴിഞ്ഞെടുക്കുക. അത് കക്ഷത്തിൽ പുരട്ടുക. അര മണിക്കൂറിനു ശേഷം കഴുകി കളയാം.
/indian-express-malayalam/media/media_files/2025/03/03/interesting-ways-to-use-lemon-peels-for-kitchen-cleaning-1-889910.jpg)
ചെറുനാരങ്ങ
കുളിക്കുന്നതിനു മുമ്പായി ഒരു ചെറുനാരങ്ങയുടെ പകുതി നീരെടുത്ത് കക്ഷത്തിൽ പുരട്ടി മസാജ് ചെയ്യുക. ശേഷം കഴുകി കളയുക. ദിവസവും ഇങ്ങനെ ചെയ്യുന്നത് കക്ഷത്തിലെ ഇരുണ്ട നിറവും ഒപ്പം ദുർഗന്ധവും അകറ്റാൻ സഹായിച്ചേക്കും.
/indian-express-malayalam/media/media_files/6d51FO3BDUe4GmpTEWTI.jpg)
ആപ്പിൾ സിഡാർ വിനാഗിരിയും ബേക്കിങ് സോഡയും
രണ്ട് സ്പൂൺ ആപ്പിൾ സിഡാർ വിനാഗിരിയിലേക്ക് അൽപ്പം ബേക്കിങ് സോഡ ചേർത്തിളക്കി യോജിപ്പിക്കുക. ഇത് കക്ഷത്തിൽ പുരട്ടുക. അഞ്ച് മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.