scorecardresearch

പോക്കറ്റ് കാലിയാക്കുന്ന ഉത്പന്നങ്ങളൊന്നും വേണ്ട, അഴകാർന്ന തലമുടിക്ക് കഞ്ഞിവെള്ളത്തിൽ ഇവ കുതിർത്തെടുക്കൂ

വിറ്റാമിൻ ബി, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവയാൽ സമ്പന്നമായ ഈ കഞ്ഞിവെള്ളം കരുത്തുറ്റ തലമുടിക്ക് ഏറെ ഗുണപ്രദമാണ്

വിറ്റാമിൻ ബി, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവയാൽ സമ്പന്നമായ ഈ കഞ്ഞിവെള്ളം കരുത്തുറ്റ തലമുടിക്ക് ഏറെ ഗുണപ്രദമാണ്

author-image
Lifestyle Desk
New Update
Natural Shampoo With Rice Water  FI

താരൻ, മുടികൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ ഇത് സഹായകമാകും | ചിത്രം: ഫ്രീപിക്

പണ്ടുകാലം മുതൽക്കേ മുടി സംരക്ഷണത്തിനും ചർമ്മ പരിചരണത്തിനും ഉപയോഗിച്ച് വരുന്ന ഒരു ഉത്തമ ഒറ്റമൂലിയാണ് കഞ്ഞിവെള്ളം അല്ലെങ്കിൽ അരി കഴുകിയ വെള്ളം. വിറ്റാമിൻ ബി, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവയാൽ സമ്പന്നമായ ഈ വെള്ളം മുടിക്ക് കരുത്തും തിളക്കവും നൽകാൻ സഹായിക്കുന്നു.

Advertisment

Also Read: ഒരു കഷ്ണം തേങ്ങയുണ്ടെങ്കിൽ 2 മിനിറ്റിൽ മുടി കറുപ്പിക്കാം 

ആധുനിക ഷാംമ്പൂകളിലെ രാസവസ്തുക്കൾ മുടിയുടെ ആരോഗ്യത്തെ തന്നെ ബാധിക്കും. കഞ്ഞിവെള്ളത്തിലേയ്ക്ക് ആയുർവേദ ഗുണങ്ങളുള്ള മറ്റ് ചില ചേരുവകളും ചേർക്കുന്നത് കൂടുതൽ ഗുണകരമായിരിക്കും. ഇവ താരൻ, മുടികൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകും.

ചേരുവകൾ 

  • പുളിപ്പിച്ച കഞ്ഞിവെള്ളം/അരി കഴുകിയ വെള്ളം- 1 കപ്പ്
  • ചെമ്പരത്തി ഇലയും പൂവും- 5-6 എണ്ണം
  • കറിവേപ്പില- 1 പിടി
  • ഉലുവ- 1 ടീസ്പൂൺ
  • കറ്റാർ വാഴ ജെൽ- 1 ടീസ്പൂൺ

Also Read: ഒരു നുള്ള് മഞ്ഞൾപ്പൊടി ഉണ്ടെങ്കിൽ ഇനി നരച്ച മുടി മറയ്ക്കാൻ എന്തെളുപ്പം

Natural Shampoo With Rice Water  1
ആധുനിക ഷാംമ്പൂകളിലെ രാസവസ്തുക്കൾ മുടിയുടെ ആരോഗ്യത്തെ തന്നെ ബാധിക്കും | ചിത്രം: ഫ്രീപിക്

Also Read: 40കളിലും കട്ടിയുള്ള തിളക്കമാർന്ന തലമുടി സ്വന്തമാക്കാൻ സമീറയുടെ രഹസ്യക്കൂട്ട്

തയ്യാറാക്കുന്ന വിധം

  • അൽപം അരിയെടുത്ത് കഴുകാം. ശേഷം അത് വെള്ളത്തിൽ 30 മിനിറ്റ് കുതിർത്തു വയ്ക്കാം. ഈ വെള്ളം അരിച്ചെടുത്ത് ഒരു രാത്രി മുഴുവൻ പുളിപ്പിക്കാൻ വയ്ക്കാം. 
  • അല്ലെങ്കിൽ കഞ്ഞിവെള്ളം മാറ്റിയെടുക്കാം. ഇത് ഒരു രാത്രി മുഴുവൻ പുളിപ്പിച്ചു വയ്ക്കാം. പുളിപ്പിച്ച വെള്ളം തലമുടിക്ക് കൂടുതൽ ഗുണം ചെയ്യും. കഞ്ഞിവെള്ളത്തിലേയ്ക്ക് ഉലുവ കൂടി ചേർത്ത് കുതിർക്കാൻ വയ്ക്കാം.
  • ഇതിലേയ്ക്ക് ചെമ്പരത്തി ഇലയും പൂവും, കറിവേപ്പിലയും, കറ്റാർവാഴ ജെല്ലും ചേർക്കാം. അത് നന്നായി അരച്ചെടുക്കാം.

Also Read: കരുത്തുറ്റ കട്ടക്കറുപ്പൻ മുടി നേടാൻ ഖുശ്ബു ഉപയോഗിക്കുന്നത് ഈ ഹെയർ മാസ്ക്

ഉപയോഗിക്കേണ്ട വിധം

അരച്ചെടുത്ത മിശ്രിതം ശിരോചർമ്മത്തിലും തലമുടിയിലും പുരട്ടാം. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കുന്നതും നല്ലതാണ്. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: അകാല നര അകറ്റാം ഒപ്പം മുടി വളർച്ച വേഗത്തിലാക്കാം, ഈ കുഞ്ഞൻ വിത്ത് മതി

Beauty Tips Hair Style Hair Fall

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: