/indian-express-malayalam/media/media_files/2025/10/22/natural-shampoo-fi-2025-10-22-17-31-56.jpg)
നാച്യുറൽ ഷാമ്പൂ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/10/01/hibiscus-har-pack-ws-05-2025-10-01-10-38-27.jpg)
ആരോഗ്യമുള്ള തലമുടിക്കായി ഒരുപാട് ഉത്പന്നങ്ങളൊന്നും വേണ്ട പാർശ്വഫലങ്ങൾ ഇല്ലാത്ത നാച്യുറൽ ചേരുവകൾ തിരഞ്ഞെടുക്കാം. പ്രത്യേകിച്ച് ഷാമ്പൂ പോലെയുള്ളവ മുടിയുടെ പ്രകൃതം അനുസരിച്ച് തിരഞ്ഞെടുത്തില്ലെങ്കിൽ വിവിധ പ്രശ്നങ്ങൾക്ക് കാരണമാകും.
/indian-express-malayalam/media/media_files/2025/10/01/hibiscus-har-pack-ws-fi-2025-10-01-10-38-27.jpg)
പായ്ക്കറ്റുകളിലും കുപ്പിയിലുമായി കടകളിൽ ഇരിക്കുന്ന കെമിക്കൽ അടങ്ങിയ ഷാമ്പൂ ആണ് മിക്കവരും ഉപയോഗിക്കുന്നത്. അവ മുടിക്ക് മാത്രമല്ല ആരോഗ്യത്തിനും ദോഷകരമാണ്. എന്നാൽ ഇതിനു പരിഹാരമായി അത്തരം ഉത്പന്നങ്ങൾ വീട്ടിൽ തയ്യാറാക്കാവുന്നതേയുള്ളൂ.
/indian-express-malayalam/media/media_files/2025/10/14/hibiscus-for-hair-fi-2025-10-14-09-54-53.jpg)
ചേരുവകൾ
ഉലുവ, ചെമ്പരത്തി, വിറ്റാമിൻ ഇ
/indian-express-malayalam/media/media_files/2025/10/13/hair-care-mask-with-red-hibiscus-1-2025-10-13-16-12-25.jpg)
തയ്യാറാക്കുന്ന വിധം
ഉലുവ വിത്തുകൾ ഒരു രാത്രി വെള്ളത്തിൽ കുതിർത്തു വയ്ക്കാം. പിറ്റേ ദിവസം അതിലേയ്ക്ക് ചുവന്ന ചെമ്പരത്തിപ്പൂവിൻ്റെ ഇതളുകളും സോപ് നട്സും ചേർക്കാം. ശേഷം നന്നായി തിളപ്പിച്ചെടുക്കാം. തിളച്ച മിശ്രിതം അരിച്ചെടുക്കാം. അതിലേയ്ക്ക് നാരങ്ങ നീര് ചേർക്കാം. ഒരു വിറ്റാമിൻ ഇ ക്യാപ്സൂൾ പൊട്ടിച്ചൊഴിച്ച് ഇളക്കി യോജിപ്പിക്കാം. ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ രണ്ട് ആഴ്ച വരെ ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/04/03/hibiscus-hair-dye-ws-05-498362.jpg)
ഗുണങ്ങൾ
തലമുടിക്ക് അനുയോജ്യമായ മികച്ച ക്ലെൻസറാണ് ഉലുവ. തലമുടി വരണ്ടു പോകാതിരിക്കാൻ ഇത് സഹായിക്കും. കൂടാത മിനുസവും തിളക്കവുമുള്ള തലമുടി ഇതുപയോഗിക്കുന്നതിലൂടെ നേടാം. മുടി പരിചരണത്തിന് ഏറെക്കാലമായി ഉപയോഗത്തിലിരിക്കുന്ന ഒന്നാണ് ചെമ്പരത്തിപ്പൂവ്. ഷാമ്പൂവിൻ്റെയും കണ്ടീഷ്ണറിൻ്റെയും ഗുണങ്ങൾ ഇത് നൽകും. മാത്രമല്ല മുടിയുടെ ആരോഗ്യത്തെയും മെച്ചപ്പെടുത്തും. ഷാമ്പൂവിൻ്റെ ഉപയോഗം മുടി അമിതമായി വരണ്ടു പോകുന്നതിലേയ്ക്കു നയിക്കും. ഇത് തടയാൻ വിറ്റാമി ഇ സഹായിക്കും. ഒപ്പം തിളക്കമുള്ള മുടിയിഴകളും സ്വന്തമാക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us