/indian-express-malayalam/media/media_files/2025/06/21/homemade-natural-hairdye-fi-2025-06-21-14-48-46.jpg)
മുടി കറുപ്പിക്കാൻ ചില വീട്ടുവിദ്യകൾ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/06/21/herbal-natural-hairdye-1-2025-06-21-14-49-09.jpg)
മൈലാഞ്ചി
മുടിക്ക് നിറം നൽകുന്നതിന് പരമ്പരാഗതമായി ഉപയോഗിത്തിലിരിക്കുന്ന ഒന്നാണ് മൈലാഞ്ചി. മൈലാഞ്ചി നന്നായി അരച്ച് തലയിൽ പുരട്ടാം. 30 മിനിറ്റിനു ശേഷം കഴുകി കളയാം. മൈലാഞ്ചിയുടെ ഇല ഇല്ലെങ്കിൽ ഹെന്ന പൗഡറും ഉപയോഗിക്കാവുന്നതാണ്. ഇതിലേക്ക് എള്ളെണ്ണയും കറിവേപ്പിലയുടെ നീരും ചേർത്ത് ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/06/21/herbal-natural-hairdye-3-2025-06-21-14-49-09.jpg)
ബീറ്റ്റൂട്ട് കാരറ്റ്
കാരറ്റും ബീറ്റ്റൂട്ടും തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് വെള്ളം ചേർത്തി തിളപ്പിക്കാം. അവ വെന്തതിനു ശേഷം വെള്ളം കളഞ്ഞ് ഉടച്ചെടുക്കാം. അത് തലമുടിയിൽ പുരട്ടാം. 30 മിനിറ്റിനു ശേഷം ചെറു ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകി കളയാം.
/indian-express-malayalam/media/media_files/2025/06/21/herbal-natural-hairdye-4-2025-06-21-14-49-09.jpg)
കാപ്പിപ്പൊടി
അൽപം കാപ്പിപ്പൊടി വെള്ളത്തിൽ ചേർത്തു തിളപ്പിക്കുക. തണുത്തതിനു ശേഷം അത് തലമുടിയിൽ പുരട്ടാം പത്തു മിനിറ്റിനു ശേഷം കഴുകി കളയാം.
/indian-express-malayalam/media/media_files/2025/06/21/herbal-natural-hairdye-2-2025-06-21-14-49-09.jpg)
നെല്ലിക്ക
നെല്ലിക്ക പൊടി കലർത്തി മുടിയിൽ പുരട്ടാവുന്നതാണ്. അതല്ലെങ്കിൽ നെല്ലിക്ക വെള്ളത്തിൽ ചേർത്ത് തിളപ്പിക്കാം. ശേഷം കുരു കളഞ്ഞ് ഉടച്ചെടുക്കുക. അത് തലമുടിയിൽ പുരട്ടാം. അൽപ സമയത്തിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് ചെയ്യാം.
/indian-express-malayalam/media/media_files/2025/06/21/herbal-natural-hairdye-5-2025-06-21-14-49-09.jpg)
വാൽനട്ട്
വാൽനട്ടിൻ്റെ തോട് പൊടിച്ചെടുക്കാം. അത് വെള്ളത്തിലേയ്ക്കു ചേർത്ത് കുറഞ്ഞ തീയിൽ 5 മുതൽ 10 മിനിറ്റു വരെ തിളപ്പിക്കാം. ശേഷം വെള്ളം അരിച്ചെടുക്കൂ. തലമുടി കഴുകാൻ ഇത് ഉപയോഗിക്കാവുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us