/indian-express-malayalam/media/media_files/2026/01/08/herbal-hair-dye-fi-2026-01-08-16-15-16.jpg)
ഹെയർ ഡൈ | ചിത്രം: ഗൂഗിൾ ജെമിനി
നരച്ച മുടി കറുപ്പിക്കാൻ കെമിക്കലുകൾ നിറഞ്ഞ ഹെയർ ഡൈകൾ ഉപയോഗിച്ച് മടുത്തവർക്ക് ഇതാ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു നാച്യുറൽ ഹെയർ ഡൈ. ഇത് നര അകറ്റാൻ മാത്രമല്ല മുടി തഴച്ചു വളരാനും താരൻ മാറാനും സഹായിക്കുന്ന ഹെയർ ഗ്രോത്ത് ബൂസ്റ്റർ കൂടിയാണ്. ഹെന്നയോ നീലാമരിയോ ഉപയോഗിക്കാതെ തന്നെ ഇത് തയ്യാറാക്കാം.
ചേരുവകൾ
- നെല്ലിക്കാപ്പൊടി - 2 ടേബിൾ സ്പൂൺ
- തേയിലപ്പൊടി - 2 ടേബിൾ സ്പൂൺ
- കാപ്പിപ്പൊടി - 2 ടേബിൾ സ്പൂൺ
- ബീറ്റ്റൂട്ട് - പകുതി
- കറ്റാർ വാഴ - ഒരു ചെറിയ കഷ്ണം
- പനിക്കൂർക്കയില - 3-4 എണ്ണം
- വെള്ളം - 1.75 ഗ്ലാസ്
Also Read:ഒരു പിടി കറിവേപ്പില മതി, ഇനി നാച്യുറലായി നരച്ച മുടി കറുപ്പിക്കാം
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ഒന്നേമുക്കാൽ ഗ്ലാസ് വെള്ളമെടുത്ത് അതിൽ തേയിലപ്പൊടിയും കാപ്പിപ്പൊടിയും ചേർത്ത് നന്നായി തിളപ്പിക്കാം. ഇത് വറ്റിച്ച് ഏകദേശം മുക്കാൽ ഗ്ലാസ് അളവാക്കി മാറ്റിവെക്കാം. മിക്സിയുടെ ജാറിലേക്ക് തൊലി കളഞ്ഞ ബീറ്റ്റൂട്ട് കഷ്ണങ്ങൾ, കറ്റാർ വാഴയുടെ ജെൽ, പനിക്കൂർക്കയില എന്നിവ ചേർക്കാം. പനിക്കൂർക്കയില ചേർക്കുന്നത് തലയിൽ ഡൈ പുരട്ടുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള നീർക്കെട്ട് തടയാൻ സഹായിക്കും. നേരത്തെ തയ്യാറാക്കി വെച്ച കട്ടൻ ചായ ഒഴിച്ചുവേണം ഇത് പേസ്റ്റ് പരുവത്തിലാക്കാൻ.
ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ നെല്ലിക്കാപ്പൊടി ഇട്ട് ചെറു തീയിൽ വറുക്കാം. പൊടിയുടെ നിറം മാറി കടും ബ്രൗൺ അല്ലെങ്കിൽ കാപ്പിപ്പൊടിയുടെ നിറമാകുമ്പോൾ അടുപ്പണയ്ക്കാം. ഇത് കരിഞ്ഞുപോകാതെ ശ്രദ്ധിക്കണം. ചൂടാറിയ നെല്ലിക്കാപ്പൊടിയിലേക്ക് അരച്ചുവെച്ച ബീറ്റ്റൂട്ട് കൂട്ട് ചേർത്ത് നന്നായി ഇളക്കാം. ശേഷം ഒന്നുകൂടി അടുപ്പത്ത് വെച്ച് ചെറു തീയിൽ ചൂടാക്കി പാകത്തിനുള്ള കട്ടിയിലാക്കാം. ഇത് ചൂടാറുന്നതോടെ നല്ല കറുപ്പ് നിറമായി മാറും. രശ്മീസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനലാണ് ഈ ഹെയർ ഡൈ തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: വെളിച്ചെണ്ണയോ ബദാം ഓയിലോ, വരണ്ട തലമുടിക്ക് ഇതിൽ ഏതാണ് ഉത്തമം?
ഉപയോഗിക്കേണ്ട വിധം
ഷാമ്പൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ മുടിയിൽ വേണം ഈ ഡൈ പുരട്ടാൻ. മുടിയിലും നരച്ച താടിയിലുമൊക്കെ ഇത് പുരട്ടാം.പുരട്ടിയ ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം. കഴുകുമ്പോൾ ഷാംമ്പൂ ഉപയോഗിക്കരുത്, പകരം ബാക്കിയുള്ള കട്ടൻ ചായ വെള്ളം ഉപയോഗിച്ച് കഴുകുന്നത് മുടിക്ക് കൂടുതൽ തിളക്കം നൽകും.
Also Read: ഷാമ്പൂവിലേയ്ക്ക് ഇതൊരു സ്പൂൺ ചേർത്ത് നോക്കൂ, ഇനി പട്ടുപോലുള്ള തലമുടി സ്വന്തമാക്കാം
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
- ഈ ഡൈ തയ്യാറാക്കിയ ഉടനെ തന്നെ ഉപയോഗിക്കാം, മാറ്റിവെക്കേണ്ടതില്ല.
- ഹെന്നയോ മറ്റ് ഡൈകളോ ഉപയോഗിക്കുമ്പോൾ അലർജി ഉള്ളവർക്ക് ഇത് വളരെ സുരക്ഷിതമാണ്.
- ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഉപയോഗിക്കുന്നത് മികച്ച ഫലം നൽകും.
- മുടി കൊഴിച്ചിൽ മാറാനും മുടിക്ക് നല്ല ഉള്ളുണ്ടാകാനും ഈ നാച്ചുറൽ ഡൈ ഏറെ ഫലപ്രദമാണ്. സൈഡ് ഇഫക്റ്റുകൾ ഒന്നുമില്ലാത്തതിനാൽ ഏത് പ്രായക്കാർക്കും ഇത് ധൈര്യമായി ഉപയോഗിക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: അടുക്കളയിൽ ഇത് മാറ്റി വച്ചോളൂ, ഇനി നരച്ച മുടിയോട് വിട പറയാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us