scorecardresearch

മാതളം കൈയ്യിൽ കിട്ടിയാൽ ഇനി മറ്റൊരു ഹെയർ ഡൈ ആവശ്യമില്ല

പായ്ക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈകൾ വാങ്ങി കഷ്ടപ്പെടേണ്ട, പകരം ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ

പായ്ക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈകൾ വാങ്ങി കഷ്ടപ്പെടേണ്ട, പകരം ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ

author-image
Lifestyle Desk
New Update
Homemade Herbal Natural Hair Dye FI

ഹെയർ ഡൈ | ചിത്രം: ഫ്രീപിക്

നരച്ച തലമുടി മറയ്ക്കാൻ കഷ്ടപ്പെടുന്നവരാണ് അധികം ആളുകളും. പ്രായം കൂടുമ്പോൾ മാത്രമല്ല ഹോർമോണൽ വ്യതിയാനം ഭക്ഷണശീലം തുടങ്ങി നിരവധി കാരണങ്ങൾ ഇതിനു പിന്നിലുണ്ട്. നരച്ച മുടി മറച്ചു പിടിക്കാൻ കൃത്രിമ ഹെയർ ഡൈയാണ് സാധാരണ ആളുകൾ ഉപയോഗിക്കാറുള്ളത്. ഇവയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ പലപ്പോഴും മുടിയുടെ ആരോഗ്യത്തെ തന്നെ ബാധിച്ചേക്കാം. പകരം വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഹെർബൽ ഹെയർ ഡൈകൾ പരീക്ഷിച്ചു നോക്കാം. അതിന് മറ്റൊന്നും വേണ്ട ഒരു മാതള നാരങ്ങ മാത്രം മതി. 

Advertisment

Also Read: വെളുത്ത മുടികൾ ഒന്നുപോലും ബാക്കിയില്ലാതെ കട്ട കറുപ്പാക്കാൻ ഹെയർ ഡൈ വീട്ടിൽ തയ്യാറാക്കാം

ചേരുവകൾ

  • കറ്റാർവാഴ
  • മൈലാഞ്ചിപ്പൊടി
  • ചായ
  • കരിഞ്ചീരകം
  • മാതളനാരങ്ങ

തയ്യാറാക്കുന്ന വിധം

ഒരു ഗ്ലാസ് വെള്ളത്തിലേയ്ക്ക് തേയിലയും കാപ്പിപ്പൊടിയും ചേർത്തു തിളപ്പിക്കാം. അത് അരിച്ചെടുക്കാം.​ ഇതിലേയ്ക്ക് കരിഞ്ചീരകവും മൈലാഞ്ചിപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. ആ മിശ്രിതം ഒരു ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്കു മാറ്റാം. ഇതൊരു ദിവസം അടച്ചു സൂക്ഷിക്കാം. 

Also Read: ഡൈ വാങ്ങാൻ കടയിൽ പോകേണ്ട, തലമുടി കറുപ്പിക്കാൻ കഞ്ഞിവെള്ളം കൊണ്ട് ഇതാ ഒരു രഹസ്യക്കൂട്ട്

Homemade Herbal Natural Hair Dye 1
കെമിക്കൽ രഹിത ഹെയർ ഡൈ | ചിത്രം: ഫ്രീപിക്

Also Read: ഡൈ ഉപയോഗിക്കേണ്ട, അകാല നര അകറ്റാൻ ഇതാ ഒരു ഹെയർ ടോണർ

ഉപയോഗിക്കേണ്ട വിധം

എണ്ണ മയം ഒട്ടുമില്ലാത്ത തലമുടിയിൽ ഈ മിശ്രിതം പുരട്ടാം. 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഷാമ്പൂ ഉപയോഗിക്കരുത്. താളി അല്ലെങ്കിൽ കടലമാവ് മുടി കഴുകാൻ ഉപയോഗിക്കാവുന്നതാണ്. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഒറ്റ രാത്രി കൊണ്ട് സോഫ്റ്റും തിളക്കമുള്ളതുമായ ചർമ്മം നേടാം, ഉറങ്ങുന്നതിനു മുമ്പ് ഈ കൊറിയൻ ഫെയ്സ്മാസ്ക് പുരട്ടൂ

Beauty Tips Hair Style Hair Fall

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: