scorecardresearch

ദിവസം മുഴുവൻ തലമുടി പട്ടുപോലിരിക്കും, രാവിലെ ഇത് ഒരു തുള്ളി പുരട്ടൂ

പാറിപ്പറന്നു നടക്കുന്ന കട്ടി കുറഞ്ഞ വരണ്ട തലമുടിക്ക് വിട പറയാം. ഇനി നിങ്ങളുടെ മുടി പട്ട് പോലെ സോഫ്റ്റും തിളക്കമുള്ളതും കട്ടിയുള്ളതുമാകാൻ ദിവസവും ഇത് പുരട്ടൂ

പാറിപ്പറന്നു നടക്കുന്ന കട്ടി കുറഞ്ഞ വരണ്ട തലമുടിക്ക് വിട പറയാം. ഇനി നിങ്ങളുടെ മുടി പട്ട് പോലെ സോഫ്റ്റും തിളക്കമുള്ളതും കട്ടിയുള്ളതുമാകാൻ ദിവസവും ഇത് പുരട്ടൂ

author-image
Lifestyle Desk
New Update
Hair Serum With Coconut Oil FI

ഹെയർ സെറം | ചിത്രം: ഫ്രീപിക്

തലമുടിയുടെ പരിചരണം അത്ര എളുപ്പമല്ല. വളരെ ശ്രദ്ധയോടെ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുകയും ഉപയോഗിക്കുകയും വേണം. മുടി കൊഴിച്ചിൽ, താരൻ, ചൊറിച്ചിൽ വീക്കം, എന്നിവയാണ് സാധാരണ എല്ലാവരും നേരിടുന്ന പ്രശ്നം. ഇവയ്ക്കാല്ലാം ഒരു പരിഹാരമാണ് വെളിച്ചെണ്ണ ചേർത്തുള്ള ഹെയർ സെറം. ഇത് കടയിൽ പോയി വാങ്ങേണ്ട, വീട്ടിൽ തയ്യാറാക്കാം.

Advertisment

Also Read: പാർലറിൽ പോയി പോക്കറ്റ് കാലിയാക്കേണ്ട, മുടി കറുപ്പിക്കാൻ ഇനി ഒരു നുള്ള് മഞ്ഞൾപ്പൊടി മതി

ചേരുവകൾ

  • റോസ്മേരി- 2 ടേബിൾസ്പൂൺ
  • വെളിച്ചെണ്ണ- 100 മില്ലി
  • റോസ്മേരി എണ്ണ- 10 തുള്ളി
  • വിറ്റാമിൻ ഇ എണ്ണ- 1 ക്യാപ്സൂൾ

തയ്യാറാക്കുന്ന വിധം

ഒരു പാനിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. അതിലേയ്ക്ക് റോസ്മേരി ഇലകൾ ഉണക്കിയതു ചേർക്കാം. കുറഞ്ഞ തീയിൽ 20 മിനിറ്റ് ചൂടാക്കാം. തിളപ്പിക്കേണ്ട ആവശ്യമില്ല. ശേഷം അടുപ്പണച്ച് എണ്ണ തണുക്കാൻ മാറ്റി വയ്ക്കാം. എണ്ണ തണുത്തതിനു ശേഷം ഒരു കോട്ടൺ തുണിയിൽ അരിച്ചെടുക്കാം. ഇതിലേയ്ക്ക് റോസ്മേരി എണ്ണയും വിറ്റാമിൻ ഇഉ ഓയിലും ചേർത്തിളക്കി യോജിപ്പിക്കാം. ഇതൊരു ചെറിയ കുപ്പിയിലേയ്ക്കു മാറ്റാം. നേരിട്ട് സൂര്യപ്രകാശവും ഈർപ്പവും ഏൽക്കാത്ത തണുപ്പുള്ള സ്ഥലത്ത് ഇത് സൂക്ഷിക്കാം. ഇത് ആറ് മാസം വരെ ഇങ്ങനെ ഉപയോഗിക്കാം.

Advertisment

Also Read: തലമുടിക്ക് കരുത്ത് നൽകാം താരനകറ്റാം, വെളുത്തുള്ളി മാത്രം മതി

ഉപയോഗിക്കേണ്ട വിധം

തലമുടി പല ഭാഗങ്ങളായി തിരിച്ച്, തയ്യാറാക്കിയ ഹെയർ സെറം വിരലുകൾ ഉപയോഗിച്ച് ശിരോചർമ്മത്തിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. ഇത് രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കും. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഇത് പുരട്ടി അതിരാവിലെ കഴുകി കളഞ്ഞാൽ മതിയാകും. ഇത് നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഷാമ്പൂവിലും കണ്ടീഷ്ണറിലും കലർത്തി ഉപയോഗിക്കാവുന്നതാണ്.

Also Read: 2 മിനിറ്റിൽ മുടി കറുപ്പിക്കാം ഒരു കഷ്ണം തേങ്ങ ഉപയോഗിച്ച്

ഗുണങ്ങൾ

വെളിച്ചെണ്ണ ഒമേഗ 3 ഫാറ്റി ആസിഡിനാൽ സമ്പന്നമാണ്. ഇത് മുടി വരണ്ടു പോകുന്നത് തടയും. മുടിയുടെ ഇലാസ്തികത വർധിപ്പിച്ച് അറ്റം പൊട്ടിപ്പോകുന്നത് തടയും. തലമുടിയുടെ കട്ടി കുറയുന്നതിന് കാരണമായ ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റിറോൺ തടയുന്നതിന് റോസ്മേരിക്ക് കഴിയും. ഇത് കഷണ്ടി, മുടി നേർത്തു പോകുന്ന അവസ്ഥ എന്നിവയ്ക്ക് എതിരെ പ്രവർത്തിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: കട്ടക്കറുപ്പൻ മുടി നേടാം ഒരു നര പോലും ഇല്ലാതെ, ഈ വിത്ത് മതി

Beauty Tips Hair Style

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: