scorecardresearch

അടുക്കളയിലെ ഈ ഒരു പൊടി മതി, ഇനി അകാല നര മറയ്ക്കാൻ മറ്റൊരു ക്രീം വേണ്ട

മുടി വളർച്ചയ്ക്കും അകാല നര അകറ്റുന്നതിനും ഇനി കെമിക്കൽ ഉത്പന്നങ്ങളൊന്നും വേണ്ട, വീട്ടിലുണ്ട് പൊടിക്കൈ

മുടി വളർച്ചയ്ക്കും അകാല നര അകറ്റുന്നതിനും ഇനി കെമിക്കൽ ഉത്പന്നങ്ങളൊന്നും വേണ്ട, വീട്ടിലുണ്ട് പൊടിക്കൈ

author-image
Lifestyle Desk
New Update
Tea Powder For Grey Hair

അകാല നര മറയ്ക്കാൻ പൊടിക്കൈകൾ | ചിത്രം: ഫ്രീപിക്

നരച്ച മുടി കറുപ്പിക്കാൻ കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈകൾ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാറുണ്ട്. എന്നാൽ നമ്മുടെ അടുക്കളയിലുള്ള തേയിലപ്പൊടി ഉപയോഗിച്ച് തികച്ചും സ്വാഭാവികമായ രീതിയിൽ മുടിക്ക് നല്ല കറുപ്പ് നിറം നൽകാൻ സാധിക്കുമെന്ന് പലർക്കും അറിയില്ല. തേയിലയിൽ അടങ്ങിയിരിക്കുന്ന ടാനിൻ മുടിക്ക് സ്വാഭാവികമായ ഇരുണ്ട നിറം നൽകാൻ സഹായിക്കുന്ന ഒന്നാണ്. പാർശ്വഫലങ്ങളില്ലാതെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഈ പ്രകൃതിദത്ത കൂട്ട് മുടിയുടെ തിളക്കം വർദ്ധിപ്പിക്കാനും മുടി കൊഴിച്ചിൽ തടയാനും ഏറെ ഫലപ്രദമാണ്. 

Advertisment

Also Read: ഇനി എന്നും തലമുടി തിളക്കമുള്ളതായിരിക്കും, ഈ കണ്ടീഷ്ണർ ഉപയോഗിക്കൂ

ഈ ഹെയർ ഡൈ തയ്യാറാക്കുന്നത് വളരെ ലളിതമാണ്. കടുപ്പത്തിലുള്ള ചായ വെള്ളം മുടിയുടെ വേരുകൾ മുതൽ അറ്റം വരെ പുരട്ടുന്നത് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനോടൊപ്പം നരച്ച മുടികളെ ഫലപ്രദമായി മറയ്ക്കുകയും ചെയ്യുന്നു.

Also Read: ഒറ്റ ഉപയോഗത്തിൽ തലമുടി തിളക്കമുള്ളതാകും, മുറ്റത്തു നിൽക്കുന്ന ഈ പൂവ് മതി

മുടി വളർച്ചയ്ക്കും അകാല നര അകറ്റുന്നതിനും വ്യത്യസ്ത രീതിയിൽ തേയിലപ്പൊടി ഉപയോഗിക്കാം.

രണ്ട് കപ്പ് വെള്ളത്തിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ തേയിലപ്പൊടി ചേർത്ത് തിളപ്പിക്കാം. ഈ വെള്ളം തണുത്തതിനു ശേഷം തലമുടി കഴുകാൻ ഉപയോഗിക്കാം.

Also Read: തലമുടിയഴകിന് ചെമ്പരത്തി, ഈ ഒറ്റമൂലി ഉപയോഗിക്കൂ

ഹെന്ന അല്ലെങ്കിൽ മൈലാഞ്ചി അരച്ചെടുത്തിലേയ്ക്ക് തേയിപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലമുടിയിൽ പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. തേയില വെള്ളവും ഇതിനായി ഉപയോഗിക്കാവുന്നതാണ്.

തുല്യ അളവിൽ തൈര്, തേൻ, തേയില എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലമുടിയിൽ പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം.

ചെറുചൂടുള്ള വെളിച്ചെണ്ണയിലേയ്ക്ക് അൽപ്പം തേയിലപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം. ഇത് തലയോട്ടിയിൽ പുരട്ടി നന്നായി മസാജ് ചെയ്യാം. 10മിനിറ്റിനു ശേഷം കഴുകി കളയാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: ഒരു തവണ തയ്യാറാക്കിയാൽ ഈ എണ്ണ മാസങ്ങളോളം ഉപയോഗിക്കാം, ഇനി മുടിയിഴകൾക്ക് കരുത്തു നേടാൻ മറ്റൊരു വഴി വേണ്ട

Hair Beauty Tips Hair Style

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: