/indian-express-malayalam/media/media_files/2025/06/14/OX5xgTUkxQbh3nDkkRgf.jpg)
ഹെർബൽ ഹെയർ ഡൈ | ചിത്രം: ഫ്രീപിക്
പ്രായമാകുമ്പോൾ തലമുടി നരയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അകാലനര പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇത് ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ തന്നെ ബാധിച്ചേക്കും. 20കളിലും 30കളിലും ഇത്തരത്തിൽ മുടി നരയ്ക്കുന്നതതിന് ഹോർമോണൽ വ്യതിയാനം, ഭക്ഷണശീലം, കാലാവസ്ഥ എന്നിവയൊക്കെ കാരണമായേക്കാം.
Also Read: വില കൂടിയ ചേരുവകൾ വേണ്ട, മുടി കണ്ടീഷൻ ചെയ്യാൻ തൈര് ഇങ്ങനെ ഉപയോഗിക്കൂ
മുടിക്ക് നിറം നൽകുന്ന പിഗ്മെൻ്റുകളുടെ കറുവ് പരിഹരിക്കാൻ ഡൈ ചെയ്യുക എന്നതാണ് പലരും മുന്നിൽ കാണുന്ന പരിഹാരം. ഇതിനായി കടയിൽ നിന്നും പായ്ക്കറ്റി ഡൈകൾ വാങ്ങിക്കൂട്ടുന്നു. എന്നാൽ തലമുടിക്ക് നാച്യുറൽ ഗ്ലോ നൽകാൻ ധാരാളം കെമിക്കലുകളും അതിൽ ചേർത്തിട്ടുണ്ടാകാം. ഇത് മുടിയുടെ ആരോഗ്യത്തിന് ഹാനികരമാണ്.
ഇത്തരം ഉത്പന്നങ്ങൾക്കു പകരം സ്വയം ചെയ്യാവുന്ന നാച്യുറൽ പ്രതിവിധികൾ പരീക്ഷിക്കൂ.
ചേരുവകൾ
- തേയിലപ്പൊടി
- മൈലാഞ്ചി ഇല
- കടുക്
- വെള്ളം
/indian-express-malayalam/media/media_files/2025/06/12/herbal-hair-dye-with-tea-powder-kalonji-1-119699.jpg)
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ഒരു ടേബിൾസ്പൂൺ കടുക് ചേർത്തു വറുക്കാം. ഇതിലേയ്ക്ക് ലഭ്യമെങ്കിൽ കറിവേപ്പിലയും ചേർക്കാം. ശേഷം അടുപ്പണച്ച് തണുക്കാൻ വയ്ക്കാം. തണുത്ത് കഴിഞ്ഞ് നന്നായി പൊടിച്ചെടുക്കാം. മറ്റൊരു പാനിൽ തേയില വെള്ളം തിളപ്പിച്ചെടുക്കാം. പൊടിയിലേയ്ക്ക് ഹെന്നപൗഡർ ചേർത്ത് കുറച്ച് തേയില വെള്ളവും ഒഴിച്ചിളക്കി യോജിപ്പിക്കാം.
Also Read: നരച്ച മുടി ഞൊടിയിടയിൽ കറുപ്പിക്കാം, തേയിലപ്പൊടിയിൽ ഈ വിത്തും കൂടി ചേർക്കൂ
ഉപയോഗിക്കേണ്ട വിധം
എണ്ണ മയമില്ലാത്ത മുടിയിഴകൾ പല ഭാഗങ്ങളായി തിരിക്കാം. തയ്യാറാക്കിയ മിശ്രിതം വിരലകുളോ ബ്രെഷോ ഉപയോഗിച്ച് പുരട്ടാം. 30 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം. ഷാമ്പൂ ഉപയോഗിക്കരുത്.
ആഴ്ചയിൽ ഒരു തവണ ഇത് ഉപയോഗിച്ചു നോക്കൂ.
Also Read: ഇനി നല്ല ഹെയർ ഡൈ തപ്പി നടക്കേണ്ട, ഈ ഇല രണ്ടെണ്ണം മതി അകാല നരയോട് വിട പറയാം
ഇങ്ങനെയും തയ്യാറാക്കാം
തേയില വെള്ളത്തിനു പകരം വെളിച്ചെണ്ണയോ കറ്റാർവാഴജെല്ലോ ലഭ്യത അനുസരിച്ച് ഉപയോഗിക്കാവുന്നതാണ്.
ഗുണങ്ങൾ
- അകാല നര അകറ്റാൻ ഗുണപ്രദമായ ചേരുവകളാണ് ഇത് തയ്യാറാക്കാൻ ഉപയോഗിക്കുന്നത്.
- മുടിയുടെ നിറം വർധിപ്പിക്കുന്നു.
- താരൻ, ചൊറിച്ചിൽ, വീക്കം തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കും.
Read More: ഒരു സ്പൂൺ വെളിച്ചെണ്ണയിലേയ്ക്ക് ഇഞ്ചി ചേർത്ത് മുടിയിൽ പുരട്ടുന്നതിൻ്റെ ഗുണങ്ങൾ അറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us