/indian-express-malayalam/media/media_files/2025/07/28/herbal-natural-hair-dye-with-mustard-seed-1-2025-07-28-15-03-47.jpg)
ഹെയർ ഡൈ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/09/10/hair-dye-with-coconutshell-2-2025-09-10-16-43-34.jpg)
അകാലനര ഒരുപാട് പേരെ അലട്ടുന്ന പ്രശ്നമാണ്. രാസവസ്തുക്കൾ അടങ്ങിയ ഹെയർ ഡൈകൾ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെയും ശിരോചർമ്മത്തെയും ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.
/indian-express-malayalam/media/media_files/2025/10/23/mustard-seed-hair-dye-fi-2025-10-23-11-18-34.jpg)
എന്നാൽ പ്രകൃതിദത്തമായ വഴികൾ തേടുന്നവർക്ക് കടുകിനെ ആശ്രയിക്കാവുന്നതാണ്. മുടിക്ക് കറുപ്പ് നിറം നൽകാനും ആരോഗ്യത്തോടെ സംരക്ഷിക്കാനും കടുക് സഹായിക്കും.
/indian-express-malayalam/media/media_files/2025/10/08/hair-dye-making-fi-2025-10-08-10-34-02.jpg)
ചേരുവകൾ
കടുക്- 2 ടേബിൾ സ്പൂൺ, കടുക് എണ്ണ- 1 ടേബിൾ സ്പൂൺ (അല്ലെങ്കിൽ വെളിച്ചെണ്ണ), കറിവേപ്പില- 1 പിടി
/indian-express-malayalam/media/media_files/2025/09/30/kalonji-hair-dye-paste-ws-01-2025-09-30-13-59-12.jpg)
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള പാത്രം ചൂടാക്കി അതിലേക്ക് കടുക് ചേർത്ത് നന്നായി വറുക്കാം. കടുക് നന്നായി പൊട്ടിത്തീരണം. കടുക് നന്നായി വറുത്ത ശേഷം. കറിവേപ്പില അതിലേക്ക് ചേർത്ത് നന്നായി ഇളക്കാം. കറിവേപ്പില കരിഞ്ഞ് പോകാതെ ശ്രദ്ധിക്കണം. ഈ മിശ്രിതം ചൂടാറിയ ശേഷം മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കാം ഈ പൊടിയിലേക്ക് കടുക് എണ്ണയോ അല്ലെങ്കിൽ ശുദ്ധമായ വെളിച്ചെണ്ണയോ ചേർത്ത് കുഴമ്പ് രൂപത്തിലാക്കാം. ഈ മിശ്രിതം നരച്ച മുടിയിഴകളിൽ നന്നായി തേച്ചുപിടിപ്പിക്കാം. 20-30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ഉപയോഗിക്കുന്നത് മികച്ച ഫലം നൽകും.
/indian-express-malayalam/media/media_files/2025/09/09/natural-permanent-hair-dye-fi-2025-09-09-12-17-58.jpg)
കടുകിൻ്റെ ഗുണങ്ങൾ
കടുകിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്സിഡന്റുകൾ, ന്യൂട്രിയന്റുകൾ, സെലേനിയം എന്നിവ മുടിയിഴകൾക്കുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് മുടിക്ക് കറുപ്പ് നൽകുന്ന മെലാനിൻ ഉത്പാദനം കുറയുന്നത് തടയുന്നു. കടുകെണ്ണ തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിക്കുകയും മുടിയിഴകളെ വേരുകളിൽ നിന്ന് ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ എ, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവയാൽ സമ്പുഷ്ടമായ കടുക് മുടിക്ക് ആഴത്തിലുള്ള പോഷണം നൽകി തിളക്കമുള്ളതാക്കുന്നു. ഇതിലെ ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ ഗുണങ്ങൾ താരൻ പോലുള്ള തലയോട്ടിയിലെ പ്രശ്നങ്ങൾക്ക് പരിഹാരമേകുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us