scorecardresearch

ഈ ഇല രണ്ടെണ്ണം മതി, നരച്ചമുടിയെല്ലാം കറുപ്പാകും

പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഹെർബൽ ഡൈകൾ മുടിക്ക് നിറം നൽകുന്നതിനൊപ്പം പോഷണവും സംരക്ഷണവും നൽകുന്നു

പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഹെർബൽ ഡൈകൾ മുടിക്ക് നിറം നൽകുന്നതിനൊപ്പം പോഷണവും സംരക്ഷണവും നൽകുന്നു

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Herbal Hair Dye FI

അകാല നര മറയ്ക്കാൻ പൊടിക്കൈ | ചിത്രം: ഫ്രീപിക്

നരച്ച മുടി മറയ്ക്കാനോ, മുടിക്ക് പുതിയ നിറം നൽകാനോ കെമിക്കലുകൾ അടങ്ങിയ ഡൈകൾ ഉപയോഗിക്കുന്നത് ഇന്ന് പതിവാണ്. എന്നാൽ, ഈ രാസവസ്തുക്കൾ കാലക്രമേണ മുടിയുടെ ആരോഗ്യത്തെയും, ശിരോചർമ്മത്തെയും ദോഷകരമായി ബാധിക്കാറുണ്ട്. മുടികൊഴിച്ചിൽ, അലർജികൾ, മുടിയുടെ വരൾച്ച എന്നിവയെല്ലാം കെമിക്കൽ ഡൈകളുടെ പാർശ്വഫലങ്ങളാണ്.

Advertisment

Also Read: കൊഴിഞ്ഞ മുടി അതിവേഗം വളരും, ഈ എണ്ണ ഒരുതുള്ളി പുരട്ടൂ

ഇവിടെയാണ് ഹോംമെയ്ഡ് ഹെർബൽ ഹെയർ ഡൈയുടെ പ്രാധാന്യം. പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഹെർബൽ ഡൈകൾ മുടിക്ക് നിറം നൽകുന്നതിനൊപ്പം പോഷണവും സംരക്ഷണവും നൽകുന്നു. ഇത് മുടിയെ കരുത്തും തിളക്കവുമുള്ളതാക്കി മാറ്റാൻ സഹായിക്കും.

Also Read: വില കൂടിയ ക്രീമുകൾ വേണ്ട, താരനകറ്റാൻ അടുക്കളയിലുണ്ട് പൊടിക്കൈകൾ

വീട്ടിൽ വളരെ എളുപ്പത്തിൽ ലഭ്യമായ ചേരുവകൾ മാത്രം മതി ഇനി മുടിക്ക് നിറം നൽകാൻ. 

Advertisment

ചേരുവകൾ

  • വെറ്റില
  • ഹെന്ന പൗഡർ
  • തേയിലപ്പൊടി
  • വെള്ളം
  • നീലയമരി

തയ്യാറാക്കുന്ന വിധം

ഒരു സോസ് പാൻ അടുപ്പിൽ വച്ച് അതിലേയ്ക്ക് വെള്ളമൊഴിച്ചു തിളപ്പിക്കാം. ഇതിലേയ്ക്ക് വെറ്റില ചെറിയ കഷ്ണങ്ങളാക്കി ചേർക്കാം. വെള്ളം കടുനിറമാകുന്നതു വരെ തിളപ്പിക്കാം. ശേഷം അടുപ്പണച്ച് വെള്ളം അരിച്ചെടുത്തു വയ്ക്കാം. ഒരു ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് ഹെന്നപൗഡറും, നീലയമരിപ്പൊടിയുമെടുക്കാം. ഇതിലേയ്ക്ക് തേയില വെള്ളം ഒഴിച്ചിളക്കി യോജിപ്പിക്കാം. തയ്യാറാക്കിയ മിശ്രിതം 8 മണിക്കൂർ അടച്ചു വയ്ക്കാം. ഇരുമ്പ് ചീനച്ചട്ടിയിൽ വേണം ഇത് അടച്ചു വയ്ക്കാൻ.  

hair dye 1
പ്രകൃതിദത്തമായ ഹെയർ ഡൈയാണിത് | ചിത്രം: ഫ്രീപിക്

Also Read: മുടിയിഴകൾ പട്ടുപോലെ തിളക്കമുള്ളതാകും, ഇതുപയോഗിച്ച് തലമുടി കഴുകൂ

ഉപയോഗിക്കേണ്ട വിധം

എണ്ണ മയം ഒട്ടുമില്ലാത്ത മുടിയൽ വേണം ഇത് പരുട്ടാൻ. തലമുടി പലഭാഗങ്ങളായി തിരിക്കാം. ശേഷം വിരലുകളോ അല്ലെങ്കിൽ ബ്രെഷോ ഉപയോഗിച്ച് മുടിയിഴകളിൽ ഇത് പുരട്ടാം. നര അധികമായുള്ള ഇടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. രണ്ടാഴ്ച കൂടുമ്പോൾ ഇത് ഉപയോഗിക്കാം. മുടിയുടെ നിറം മെച്ചപ്പെടുമ്പോൾ ഇത് ഉപയോഗിക്കുന്നതിൻ്റെ അളവ് കുറയ്ക്കാം. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: മുട്ടോളം നീളമുള്ള കട്ടക്കറുപ്പൻ മുടി നേടാം വെറും 3 ചേരുവകൾ ഉപയോഗിച്ച്

Beauty Tips Hair Style

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: