/indian-express-malayalam/media/media_files/2026/01/02/hair-dye-fi-2026-01-02-16-03-54.jpg)
നരച്ച മുടി ഒന്നു പോലുമില്ലാതെ കറുപ്പിക്കാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2026/01/02/hair-dye-1-2026-01-02-16-04-04.jpg)
തലമുടിയുടെ നിറം നഷ്ടപ്പെടുന്നത് പല ആളുകളും നേരിടുന്ന പ്രശ്നമാണ്. 20കളിൽ തന്നെ മുടി നരച്ചു തുടങ്ങുന്നത് നിങ്ങളെ മാനസികമായ തന്നെ ബുദ്ധിമുട്ടിച്ചേക്കാം.
/indian-express-malayalam/media/media_files/2026/01/02/hair-dye-2-2026-01-02-16-04-04.jpg)
ചെറുപ്പക്കാർ ഇത്തരം പ്രശ്നങ്ങൾ നേരിടുന്നത് ഡൈ ഉപയോഗിച്ചാണ്. അതിനായി പോക്കറ്റ് കാലിയാക്കുന്ന ബ്രാൻഡുകൾ തിരഞ്ഞു നടക്കേണ്ട. പകരം വീട്ടിൽ കെമിക്കൽ രഹിതമായ ഹെയർ ഡൈ വീട്ടിൽ തയ്യാറാക്കാം. അതിനായി തേങ്ങ ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2026/01/02/hair-dye-3-2026-01-02-16-04-04.jpg)
ചേരുവകൾ
തേങ്ങ, കറിവേപ്പില, കാപ്പിപ്പൊടി, വെളിച്ചെണ്ണ അല്ലെങ്കിൽ വെള്ളം
/indian-express-malayalam/media/media_files/2026/01/02/hair-dye-4-2026-01-02-16-04-04.jpg)
തയ്യാറാക്കുന്ന വിധം
തേങ്ങ ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് തേങ്ങ കഷ്ണങ്ങൾ ചേർത്തു വറുക്കാം. അതിൻ്റെ നിറം മാറി വരുമ്പോൾ കറിവേപ്പില ചേർത്തു വറുക്കാം. ഇവ നന്നായി വറുത്തെടുത്തതിനു ശേഷം അടുപ്പണയ്ക്കാം. അത് തണുത്തതിനു ശേഷം നന്നായി പൊടിച്ചെടുക്കാം. ഇതിലേയ്ക്ക് കാപ്പിപ്പൊടി ചേർത്ത് ഒരിക്കൽ കൂടി പൊടിക്കാം.
/indian-express-malayalam/media/media_files/2026/01/02/hair-dye-5-2026-01-02-16-04-04.jpg)
ഉപയോഗിക്കേണ്ട വിധം
തയ്യാറാക്കിയ മിശ്രിതം ഒരു ബൗളിലേയ്ക്കു മാറ്റാം. ശേഷം കുറച്ച് വെളിച്ചെണ്ണയോ അല്ലെങ്കിൽ വെള്ളമോ ഒഴിച്ച് കലക്കിയെടുക്കാം. ഇത് നരച്ച മുടിയിൽ പുരട്ടി 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത് ഉപയോഗിക്കൂ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us