/indian-express-malayalam/media/media_files/2025/08/29/turmeric-hair-dye-fi-2025-08-29-10-13-11.jpg)
അകാല നര അകറ്റാൻ വീട്ടിൽ തയ്യാറാക്കാം ഹെയർ ഡൈ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/08/28/hair-dye-making-with-turmeric-1-2025-08-28-13-34-27.jpg)
ചർമ്മത്തിന് ഫലപ്രദമായ ഒരു മികച്ച ബ്ലീച്ചിങ് ഏജൻ്റാണ് മഞ്ഞൾപ്പൊടി. എന്നാൽ ചർമ്മത്തിനു മാത്രമല്ല അതുപയോഗിച്ച് വീട്ടിൽ തന്നെ ഹെയർ ഡൈയും തയ്യാറാക്കാം. മുടിയിലെ നര അകറ്റാൻ കെമിക്കൽ ട്രീറ്റമെൻ്റുകൾ തേടിപ്പോകുന്ന സമയം മതി ഇത് റെഡിയാക്കാൻ. ആയുർവേദ ഗുണങ്ങളുള്ള മഞ്ഞൾ തലമുടിയുടെ മറ്റ പ്രശ്നങ്ങൾക്കും മികച്ച പ്രതിവിധിയായി പ്രവർത്തിക്കും.
/indian-express-malayalam/media/media_files/2025/08/28/hair-dye-making-with-turmeric-2-2025-08-28-13-34-27.jpg)
മഞ്ഞൾപ്പൊടി ഉപയോഗിച്ച് ഹെയർ ഡൈ തയ്യാറാക്കുന്നത് എങ്ങനെയെന്ന് പരിചയപ്പെടാം.
/indian-express-malayalam/media/media_files/2025/08/28/hair-dye-making-with-turmeric-5-2025-08-28-13-34-27.jpg)
ചേരുവകൾ
മഞ്ഞൾപ്പൊടി- 2 ടേബിൾസ്പൂൺ, തേയിലപ്പൊടി- 1 ടേബിൾസ്പൂൺ, വെള്ളം- ആവശ്യത്തിന്, മൈലാഞ്ചിപ്പൊടി- 1 ടേബിൾസ്പൂൺ
/indian-express-malayalam/media/media_files/2025/08/28/hair-dye-making-with-turmeric-3-2025-08-28-13-34-27.jpg)
തയ്യാറാക്കുന്ന വിധം
ഒരു ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ മഞ്ഞൾപ്പൊടിയെടുത്തു ചൂടാക്കാം. അത് കറുപ്പ് നിറമാകുന്നതു വരെ ഇളക്കി കൊടുക്കാം. ശേഷം മാറ്റി വയ്ക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു ടേബിൾസ്പൂൺ തേയിലപ്പൊടി ചേർത്തു തിളപ്പിക്കാം. ഇതിലേയ്ക്ക് മൈലാഞ്ചി ഇല പൊടിച്ചത് 1 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. കുറുകി വരുമ്പോൾ അടുപ്പണയ്ക്കാം. ശേഷം ഈ മിശ്രിതം ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്കു മാറ്റി 2 മണിക്കൂറെങ്കിലും അടച്ചു വയ്ക്കാം.
/indian-express-malayalam/media/media_files/2025/08/28/hair-dye-making-with-turmeric-4-2025-08-28-13-34-27.jpg)
ഉപയോഗിക്കേണ്ട വിധം
എണ്ണ മയം ഇല്ലാത്ത മുടിയിഴകളിലേയ്ക്കു വേണം ഈ മിശ്രിതം പുരട്ടാൻ. ശേഷം 20 മിനിറ്റ് വിശ്രമിക്കാം. ഷാമ്പൂ ഉപയോഗിക്കാതെ തണുത്ത വെള്ളം ഒഴിച്ച് കഴുകി കളയാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.