/indian-express-malayalam/media/media_files/2026/01/07/hair-dye-2026-01-07-15-00-27.jpg)
അകാല നര അകറ്റാം | ചിത്രം: ഗൂഗിൾ ജെമിനി
/indian-express-malayalam/media/media_files/2026/01/07/hair-dye-1-2026-01-07-15-00-58.jpg)
നരച്ച മുടി കറുപ്പിക്കാൻ നമ്മൾ പല രാസവസ്തുക്കളും അടങ്ങിയ ഡൈകൾ ഉപയോഗിക്കാറുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിന് ദോഷകരമാണ്. എന്നാൽ, വീട്ടിൽ എളുപ്പത്തിൽ ലഭ്യമാകുന്ന സവാള ഉപയോഗിച്ച് ഒരു ഹെർബൽ ഹെയർ ഡൈ ഉണ്ടാക്കാവുന്നതാണ്. ഇത് മുടിക്ക് നിറം നൽകുന്നതിനൊപ്പം മുടിയുടെ ആരോഗ്യവും സംരക്ഷിക്കാം.
/indian-express-malayalam/media/media_files/2026/01/07/hair-dye-2-2026-01-07-15-00-58.jpg)
ചേരുവകൾ
സവാള തൊലി - 1 കപ്പ്, കടുകെണ്ണ - 1 ടേബിൾ സ്പൂൺ, വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ, ചായപ്പൊടി - 1 ടേബിൾ സ്പൂൺ, കരിഞ്ചീരകം - 1 ടേബിൾ സ്പൂൺ, മുട്ടയുടെ വെള്ള - 1 എണ്ണം
/indian-express-malayalam/media/media_files/2026/01/07/hair-dye-3-2026-01-07-15-00-58.jpg)
ഉണ്ടാക്കുന്ന വിധം
അടി കട്ടിയുള്ള ഒരു പാനിൽ സവാളയുടെ തൊലി ചേർത്ത് വറുക്കാം. അത് പൊടിച്ചെടുക്കാം. അതേ പാനിൽ കരിഞ്ചീരകം ചേർത്തു വറുക്കാം. ഇത് പൊടിച്ചു മാറ്റാം. ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ച് അതിലേയ്ക്ക് സവാളത്തൊലി പൊടിച്ചതും, കരിഞ്ചീരകത്തിൻ്റെ പൊടിയും, കടുകെണ്ണയും, വെളിച്ചെണ്ണയും, ചായപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. പേസ്റ്റ് പരുവത്തിലാകുന്നതു വരെ ചൂടാക്കാം. അടുപ്പണച്ച് ഇത് തണുക്കാൻ മാറ്റി വയ്ക്കാം. ഒരു രാത്രി ഇത് അടച്ചു സൂക്ഷിക്കാം.
/indian-express-malayalam/media/media_files/2026/01/07/hair-dye-4-2026-01-07-15-00-58.jpg)
ഉപയോഗിക്കേണ്ട വിധം
എണ്ണ മയം ഒട്ടുമില്ലാത്ത മുടിയിഴകൾ പല ഭാഗങ്ങളായി തിരിക്കാം. ശേഷം തയ്യാറാക്കിയ മിശ്രിതം പുരട്ടാം. 30 മിനിറ്റുകൾക്കു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഇത്തരം ഹെർബൽ ഡൈ കഴുകി കളയാൻ ഷാമ്പൂ ഉപയോഗിക്കരുത്.
/indian-express-malayalam/media/media_files/2026/01/07/hair-dye-5-2026-01-07-15-00-58.jpg)
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശരിയായ നിറം ലഭിക്കുന്നതിനായി ആഴ്ചയിൽ രണ്ട് മുതൽ മൂന്ന് തവണ ഉപയോഗിക്കേണ്ടി വരും. ഇത് എല്ലാവർക്കും ഒരേപോലെ ഫലിക്കണമെന്നില്ല. ഓരോരുത്തരുടെയും മുടിയുടെ സ്വഭാവമനുസരിച്ച് ഫലം വ്യത്യാസപ്പെടാം. ഇത് മുടിക്ക് നിറം നൽകുന്നതോടൊപ്പം തിളക്കവും മൃദുത്വവും നൽകുന്നു. ഈ ഡൈ അലർജിക്ക് കാരണമാകുമോ എന്ന് അറിയാൻ ആദ്യം കൈയ്യിൽ പുരട്ടി പാച്ച് ടെസ്റ്റ് ചെയ്തു നോക്കണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us