/indian-express-malayalam/media/media_files/2025/11/15/kareena-beauty-secret-fi-2025-11-15-14-03-37.jpg)
കരീന കപൂർ
ആരോഗ്യകരമായ ഭക്ഷണക്രമം, കൃത്യമായ വ്യായാമം, മികച്ച ജീവിതശൈലി എന്നിവയുടെയെല്ലാം ആകത്തുകയാണ് തിളക്കമുള്ള ചർമ്മം എന്നതിൽ സംശയമില്ല. എങ്കിലും, പ്രകൃതിദത്തമായ മാർഗ്ഗങ്ങളും ആയുർവേദ പ്രതിവിധികളും നമ്മുടെ ചർമ്മത്തിന് നൽകുന്ന ഫലം അതിശയിപ്പിക്കുന്നതാണ്. ഡയറ്റിലും ഫിറ്റ്‌നസ്സിലും അങ്ങേയറ്റം ശ്രദ്ധ പുലർത്തുന്ന താരമായ കരീന കപൂർ ഇതിന് ഒരു മികച്ച ഉദാഹരണമാണ്.
Also Read: കണ്ണിനടിയിലെ കറുപ്പും ചുളിവുകളും കുറയ്ക്കാം, ഉറങ്ങുന്നതിനു ഇത് മുമ്പ് പുരട്ടി നോക്കൂ
അടുത്തിടെ, തൻ്റെ ആരാധകർക്കായി കരീന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ലളിതമായ ഹോംമെയ്ഡ് ഫേസ് പാക്ക് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. "വേനൽക്കാലത്ത് ഏറ്റവും ആവശ്യമുള്ളവ, മെസ്സി ബൺ, കാഫ്താൻ, വീട്ടിൽ തയാറാക്കിയ മാസ്കുകൾ" എന്ന കുറിപ്പോടെ കരീന ഈ സൗന്ദര്യ രഹസ്യം പുറത്തുവിട്ടു. ടിവി താരം നിഷ സരീൻ ശുപാർശ ചെയ്തതും, വെറും നാല് ചേരുവകൾ മാത്രം ഉപയോഗിച്ച് ആർക്കും വീട്ടിൽ ഉണ്ടാക്കാൻ സാധിക്കുന്നതുമായ ഈ ഫേസ് പാക്കിൻ്റെ കൂട്ട് നിങ്ങളെയും വിസ്മയിപ്പിക്കും.
Also Read: പാടുകളില്ലാത്ത തെളിച്ചമുള്ള ഗ്ലാസ് സ്കിൻ നേടാം, കിടക്കുന്നതിനു മുമ്പ് ഈ പുരട്ടൂ
ചേരുവകൾ
- ചന്ദനം- 2 ടേബിൾസ്പൂൺ
- വിറ്റാമിൻ ഇ - 2 തുള്ളി
- മഞ്ഞൾപ്പൊടി- 1 നുള്ള്
- പാൽ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ രണ്ട് ടേബിൾസ്പൂൺ ചന്ദനപ്പൊടിയെടുക്കാം. അതിലേയ്ക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയെടുക്കാം. ഒപ്പം രണ്ട് തുള്ളി വിറ്റാമിൻ ഇ, ആവശ്യത്തിന് പാൽ എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
Also Read: കൈകളിലെ ടാനകറ്റാം, ഒരു സ്പൂൺ കടലമാവ് മതി
Also Read: ദിവസവും ഉറങ്ങുന്നതിനു മുമ്പ് പാദങ്ങളിൽ ഈ എണ്ണ പുരട്ടൂ, ഗുണങ്ങൾ ഏറെയുണ്ട്
ഉപയോഗിക്കേണ്ട വിധം
ക്ലെൻസ് ചെയ്ത മുഖത്ത് തയ്യാറാക്കിയ ഈ മിശ്രിതം പുരട്ടാം. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: 50കളിലും തിളക്കമുള്ള ചർമ്മം നേടാൻ സഹായിച്ചത് ഈ എണ്ണയാണ്; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഖുശ്ബു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us