/indian-express-malayalam/media/media_files/2025/06/25/homemade-henna-hair-dye-tips-for-shiny-black-hair-fi-2025-06-25-11-52-41.jpg)
ഹെന്ന ഹെയർ ഡൈ | ചിത്രം: ഫ്രീപിക്
തിളക്കമുള്ളതും കറുത്തതുമായ മുടി നേടുന്നതിനുള്ള പ്രകൃതിദത്തവും പുരാതനവുമായ ഒരു പ്രതിവിധിയാണ് ഹെന്ന അല്ലെങ്കിൽ മൈലാഞ്ചിപ്പൊടി. മുടിയുടെ നര മറയ്ക്കുന്നതിനൊപ്പം മുടി കണ്ടീഷൻ ചെയ്യാനും പോഷിപ്പിക്കാനും സംരക്ഷിക്കാനും ഉൾപ്പെടെ മുടിക്ക് ഗുണകരമായ നിരവധി സവിശേഷതകൾ ഈ പ്രകൃതിദത്ത ഹെയർഡൈക്കുണ്ട്.
ഹെന്നയുടെ സ്വാഭാവിക കളറിംഗ് ഗുണങ്ങൾ മുടി കറുപ്പിക്കാൻ സഹായിക്കുന്നു, അതേസമയം അതിന്റെ ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഹെന്ന വ്യത്യസ്ത തരത്തിൽ ഉപയോഗിക്കാം.
എന്നാൽ മറ്റ് പ്രകൃതിദത്ത ചേരുവകളുമായി ഹെന്ന കലർത്തുന്നതിലൂടെ അതിൻ്റെ ഗുണങ്ങൾ വർധിപ്പിക്കാം. ഇത് കൂടുതൽ തിളക്കമുള്ളതും ഇരുണ്ടതുമായ മുടിയിഴകൾക്ക് കാരണമാകും. സ്വാഭാവികമായി തിളങ്ങുന്ന കറുത്ത മുടി ലഭിക്കുന്നതിന് നിങ്ങളുടെ ഹെന്ന ഹെയർ പായ്ക്കിൽ എളുപ്പത്തിൽ ചേർക്കാൻ കഴിയുന്ന അഞ്ച് ചേരുവകൾ ഇവയാണ്.
Also Read: മുടിയിഴകൾക്ക് അഴകും ആരോഗ്യവും നൽകാൻ ഷാമ്പൂവിന് പകരം ഈ താളി ഉപയോഗിക്കൂ
തൈര്
മോയ്‌സ്ച്യുറൈസിംഗ്, കണ്ടീഷനിംഗ് ഗുണങ്ങൾ കാരണം ഹെന്ന ഹെയർ പായ്ക്കിൽ ചേർക്കാൻ തൈര് നല്ലൊരു ചേരുവയാണ്. തൈരിലെ ലാക്റ്റിക് ആസിഡ് ഹെന്നയുമായി കലർന്ന് തലമുടി മികച്ച രീതിയിൽ കണ്ടീഷൻ ചെയ്യും.
ബ്ലാക്ക് ടീ
ബ്ലാക്ക് ടീ കൂടുതൽ കറുപ്പ് നിറം നേടാൻ സഹായിക്കും. ബ്ലാക്ക് ടീയിലെ ടാനിനുകൾ ഹെന്നയുടെ കളറിംഗ് ഗുണങ്ങൾ വർധിപ്പിക്കാൻ സഹായിക്കുന്നു, ഇത് കൂടുതൽ തീവ്രവും ഇരുണ്ടതുമായ ഷേഡ് നൽകുന്നു. തിളക്കമുള്ള ഇരുണ്ട കറുത്ത മുടിയുടെ നിറം ആഗ്രഹിക്കുന്നവർക്ക് ഈ കോമ്പിനേഷൻ അനുയോജ്യമാണ്.
Also Read: ആരോഗ്യവും തിളക്കവുമുള്ള തലമുടിക്കു വേണ്ടി ശീലമാക്കാം ഈ 6 കാര്യങ്ങൾ
/filters:format(webp)/indian-express-malayalam/media/media_files/2025/06/25/homemade-henna-hair-dye-tips-for-shiny-black-hair-1-2025-06-25-11-58-35.jpg)
മുട്ട
പ്രോട്ടീൻ സമ്പുഷ്ടമായ ഗുണങ്ങൾ കാരണം ഹെന്നയുമായി കലർത്താൻ മുട്ട ഒരു മികച്ച ചേരുവയാണ്. മുട്ടയിലെ പ്രോട്ടീൻ മുടിയെ ശക്തിപ്പെടുത്താനും പോഷിപ്പിക്കാനും സഹായിക്കുന്നു, അതേസമയം ഹെന്ന തലമുടിക്ക് നിറം നൽകി കണ്ടീഷൻ ചെയ്യുന്നു. ഇത് നിങ്ങളുടെ മുടി മൃദുവും ആരോഗ്യകരവുമായി തോന്നിപ്പിക്കും.
നെല്ലിക്ക പൊടി
ആന്റിഓക്‌സിഡന്റിനും വിറ്റാമിൻ സി ഗുണങ്ങൾക്കും പേരുകേട്ടതാണ് നെല്ലിക്ക പൊടി. ഇത് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും, താരൻ കുറയ്ക്കുകയും, മുടിക്ക് തിളക്കവും നൽകുന്നു.
Also Read: ഒരു സവാള ഉണ്ടെങ്കിൽ എത്ര നരച്ച മുടിയും ഒറ്റ ഉപയോഗത്തിൽ കറുപ്പിക്കാം
കാപ്പി
പ്രകൃതിദത്തമായ ഡൈയിംഗ് ഗുണങ്ങൾ ഉള്ളതിനാൽ ഹെന്നയിൽ ചേർക്കാൻ കാപ്പി ഒരു മികച്ച ചേരുവയാണ്. കാപ്പി ഹെന്നയുടെ കറുപ്പ് നിറം വർധിപ്പിക്കുന്നു, ഇത് തവിട്ട് മുതൽ കറുപ്പ് നിറം വരെ നൽകും. കൂടാതെ മുടി സോഫ്റ്റും തിളക്കമുള്ളതുമാക്കി തീർക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മുടിയഴകിന് ചെത്തിപ്പൂവ്, ഇങ്ങനെ ഉപയോഗിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us