scorecardresearch

മുറ്റത്തു നിൽക്കുന്ന ഈ 2 ഇലകൾ ഉണ്ടെങ്കിൽ കരുത്തുറ്റ മുടിയിഴകൾ ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കാം

കെമിക്കൽ ഉത്പന്നങ്ങൾക്കു പകരം പ്രകൃതിദത്തമായ ഒരു പരിഹാരമാണ് മുടി വളർച്ചയ്ക്ക് നിങ്ങൾ തേടുന്നതെങ്കിൽ ഇവ ഉപയോഗിച്ചു നോക്കൂ

കെമിക്കൽ ഉത്പന്നങ്ങൾക്കു പകരം പ്രകൃതിദത്തമായ ഒരു പരിഹാരമാണ് മുടി വളർച്ചയ്ക്ക് നിങ്ങൾ തേടുന്നതെങ്കിൽ ഇവ ഉപയോഗിച്ചു നോക്കൂ

author-image
Lifestyle Desk
New Update
Hair Care FI

മുടി വളർച്ചയ്ക്ക് ഒരു ഹെർബൽ പായ്ക്ക് | ചിത്രം: ഫ്രീപിക്

നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനായി പ്രകൃതിദത്തമായ ഒരു പരിഹാരമാണ് തേടുന്നതെങ്കിൽ തുളസിയും വേപ്പിലയും ചേർന്ന ഈ ഹെയർ പാക്ക് പരീക്ഷിച്ചുനോക്കാവുന്നതാണ്. നൂറ്റാണ്ടുകളായി ആയുർവേദത്തിൽ മുടിക്കും ചർമ്മത്തിനും ഇവ സ്ഥിരമായി ഉപയോഗത്തിലുണ്ട്. ഇവ ശിരോചർമ്മത്തിലെ അസ്വസ്ഥതകൾ പരിഹരിച്ച് കരുത്തുറ്റ മുടിയിഴകളുടെ വളർച്ചയ്ക്ക് സഹായിക്കും. 

Advertisment

Also Read: ഈ വിത്ത് ഒരു നുള്ള് മതി, മുടി കൊഴിച്ചിൽ പമ്പ കടക്കും

വേപ്പില താരൻ, ചൊറിച്ചിൽ, ശിരോചർമ്മത്തിലെ അണുബാധകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുമ്പോൾ, തുളസി മുടിയുടെ വേരുകൾക്ക് പോഷണം നൽകുകയും ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Also Read: ഒറ്റ ഉപയോഗത്തിൽ തലമുടി തിളക്കമുള്ളതാകും, മുറ്റത്തു നിൽക്കുന്ന ഈ പൂവ് മതി

ചേരുവകൾ

  • വേപ്പില- ഒരു പിടി 
  • തുളസി ഇലകൾ- ഒരു പിടി 
  • വെളിച്ചെണ്ണ- 3 ടേബിൾ സ്പൂൺ 
  • കറ്റാർ വാഴ ജെൽ- 1 ടേബിൾ സ്പൂൺ 
  • ടീ ട്രീ ഓയിൽ അല്ലെങ്കിൽ മറ്റ് എസൻഷ്യൽ ഓയിൽ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തുളസി ഇലകളും വേപ്പിലയും കഴുകി വൃത്തിയാക്കിയെടുക്കാം. അത് ഒരു തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാം. ഇത് ഒരു മിക്സി ഉപയോഗിച്ച് നന്നായി അരച്ചെടുക്കാം. ആവശ്യമെങ്കിൽ കുറച്ച് വെള്ളം ചേർക്കാം. അൽപം വെളിച്ചെണ്ണ ചൂടാക്കിയെടുത്തതിൽ നിന്നും ഒരു തുള്ളി അരച്ചെടുത്ത മിശ്രിതത്തിൽ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം ഒരിക്കൽ കൂടി ബ്ലെൻഡ് ചെയ്ത ശേഷം ബാക്കിയുള്ള കറ്റാർ വാഴ ജെല്ലും എസൻഷ്യൽ ഓയിലും ചേർക്കുക. നന്നായി യോജിപ്പിച്ച് മൃദലമായ പേസ്റ്റ് തയ്യാറാക്കുക. ഇത് 2-3 ദിവസം വരെ ഒരു കുപ്പിയിൽ സൂക്ഷിക്കാവുന്നതാണ്.

Also Read: ഇനി എന്നും തലമുടി തിളക്കമുള്ളതായിരിക്കും, ഈ കണ്ടീഷ്ണർ ഉപയോഗിക്കൂ

ഉപയോഗിക്കേണ്ട വിധം

തയ്യാറാക്കിയ മിശ്രിതം ശിരോചർമ്മത്തിൽ നന്നായി മസാജ് ചെയ്ത് രോമകൂപങ്ങളെ ഉത്തേജിപ്പിക്കുക.തുളസി-വേപ്പില പേസ്റ്റ്  ശിരോചർമ്മത്തിലും മുടിയിഴകളിലും തുല്യമായി പുരട്ടാം. ഒരു ഷവർ ക്യാപ് ധരിച്ച് ഒരു മണിക്കൂർ വിശ്രമിക്കാം.ശേഷം വീര്യം കുറഞ്ഞ ഷാംപൂവും ചെറുചൂടുവെള്ളവും ഉപയോഗിച്ച് തല നന്നായി കഴുകാം. കണ്ടീഷണർ കൂടി ഉപയോഗിച്ചതിനു ശേഷം സാധാരണയായി ഉപയോഗിക്കുന്ന സീറം പുരട്ടാം.

Also Read: തലമുടിയഴകിന് ചെമ്പരത്തി, ഈ ഒറ്റമൂലി ഉപയോഗിക്കൂ

ഗുണങ്ങൾ

മികച്ച ഫലത്തിനായി ഈ പാക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിക്കാം. ഈ ഹെയർ മാസ്ക് മുടി വളർച്ചയ്ക്ക് മാത്രമല്ല, താരൻ, തലയോട്ടിയിലെ വരൾച്ച, അണുബാധകൾ എന്നിവ കുറയ്ക്കാനും സഹായിക്കും. ഇത് മുടിയുടെ വേരുകൾക്ക് ബലം നൽകുകയും സ്വാഭാവികമായ തിളക്കം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പതിവായി ഉപയോഗിക്കുന്നതിലൂടെ,തലയോട്ടി കൂടുതൽ വൃത്തിയായിരിക്കുകയും മുടി വേരുകൾ ബലപ്പെടുകയും ആരോഗ്യമുള്ള മുടി ലഭിക്കുകയും ചെയ്യും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: നരച്ച മുടിക്ക് വിട, വീട്ടിലിരുന്ന് പ്രകൃതിദത്തമായി തലമുടിക്ക് നിറം നൽകാൻ 5 കിടിലൻ വഴികൾ ഇതാ

Beauty Tips Hair Fall

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: