scorecardresearch

പ്രായം ഏതുമാകട്ടെ കരുത്തുറ്റ തിളക്കമുള്ള മുടിയിഴകൾ സ്വന്തമാക്കാൻ സമീറയുടെ പൊടിക്കൈ പരീക്ഷിക്കൂ

തികച്ചും ലളിതവും പ്രകൃതിദത്തവുമായ ഈ ഹെയർമാസ്ക് ആഴ്ചയിൽ ഒരു തവണയെങ്കിലും ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്

തികച്ചും ലളിതവും പ്രകൃതിദത്തവുമായ ഈ ഹെയർമാസ്ക് ആഴ്ചയിൽ ഒരു തവണയെങ്കിലും ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്

author-image
Lifestyle Desk
New Update
Sameera Reddy Hair Care FI

മുടി പരിചരണത്തിന് സമീറയുടെ പൊടിക്കൈ

തെക്കേ ഇന്ത്യൻ സിനിമയിലെ താരമായി തിളങ്ങി, പിന്നീട് സോഷ്യൽ മീഡിയയിലെ വീഡിയോകളിലൂടെ ആരാധകരെ നേടിയെടുത്ത വ്യക്തിയാണ് സമീറ റെഡ്ഡി. ശരീരത്തെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചുമുള്ള യാഥാർത്ഥ്യബോധമുള്ള നിലപാടുകൾ കാരണം ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാണ് സമീറ. ചർമ്മ സംരക്ഷണത്തിലെന്നപോലെ മുടിയുടെ കാര്യത്തിലും ഈ താരം പിന്തുടരുന്നത് തികച്ചും ലളിതവും പ്രകൃതിദത്തവുമായ മാർഗ്ഗങ്ങളാണ്.

Advertisment

Also Read: വില കൂടിയ ക്രീമുകൾ വേണ്ട, താരനകറ്റാൻ അടുക്കളയിലുണ്ട് പൊടിക്കൈകൾ

വിലകൂടിയ ഹെയർ പായ്ക്കുകൾ തിരഞ്ഞെടുക്കുന്നതിനുപകരം, വീട്ടിൽ എളുപ്പത്തിൽ ചെയ്യാവുന്ന പരിചരണ വിദ്യകൾ ട്രൈ ചെയ്യാനാണ് അധികം ആളുകൾക്കും ഇഷ്ടം. നമ്മുടെ മിക്ക തലമുടി പ്രശ്‌നങ്ങൾക്കും ഒരു പരിഹാരം നൽകിക്കൊണ്ട് നടി സമീറ റെഡ്ഡി തൻ്റെ സോഷ്യൽ മീഡിയ പേജിൽ കുറഞ്ഞ ചിലവിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു ഹെയർപാക്ക് പരിചയപ്പെടുത്തുന്നുണ്ട്.

Also Read: 60കളിലും അഴകാർന്ന തലമുടി, ബോളിവുഡ് നടി ഡിംപിൾ കപാഡിയയുടെ രഹസ്യക്കൂട്ട് ഇതാണ്

Advertisment

ചേരുവകൾ

  • ഏത്തപ്പഴം- 1
  • തേൻ- 1 ടീസ്പൂൺ
  • എണ്ണ- 1 ടീസ്പൂൺ
  • തൈര്- 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

നന്നായി പഴുത്ത ഏത്തപ്പഴം അരച്ച് പേസ്റ്റ് രൂപത്തിലാക്കാം. ഇതിലേയ്ക്ക് തേൻ, തൈര്, എണ്ണ എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം ശിരോചർമ്മത്തിലും മുടിയിഴകളിലും പുരട്ടി അൽപ സമയം വിശ്രമിക്കാം. അര മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയം. ഹെയർ മാസ്കിൻ്റെ അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്യുന്നതിനു കണ്ടീഷ്ണർ ഉപയോഗിച്ചതിനുശേഷം മുടി ചീകാം. 

Also Read: മുടിയിഴകൾ പട്ടുപോലെ തിളക്കമുള്ളതാകും, ഇതുപയോഗിച്ച് തലമുടി കഴുകൂ

ഗുണങ്ങൾ

  • മുടിയുടെ ഘടന, കനം, തിളക്കം എന്നിവ വർധിപ്പിക്കാൻ സഹായിക്കുന്ന സിലിക്ക ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ താരൻ പോലുള്ള പ്രശ്നങ്ങൾ മാറ്റാനും ഇത് ഉത്തമമാണ്.
  • മുടിക്ക് ഈർപ്പം നൽകാനും തിളക്കം കൂട്ടാനും തേൻ സഹായിക്കുന്നു.
  • വെളിച്ചെണ്ണ, ഒലിവ് ഓയിൽ അല്ലെങ്കിൽ ജോജോബ ഓയിൽ എന്നിവയിൽ ഏത് വേണമെങ്കിലും ഉപയോഗിക്കാം. എണ്ണമയം മുടിയെ പോഷിപ്പിക്കുന്നു.
  • പ്രോട്ടീനുകളാൽ സമ്പന്നമായ തൈര് മുടിയെ ജലാംശമുള്ളതാക്കാനും മുടി കൊഴിച്ചിൽ, പൊട്ടൽ എന്നിവ തടയാനും സഹായിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: കരുത്തുറ്റ മുടിയിഴകൾ നേടാൻ ഈ ഹെർബൽ ഓയിൽ ഉപയോഗിക്കാം

Beauty Tips Hair Fall

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: