/indian-express-malayalam/media/media_files/2025/12/10/hair-care-fi-2025-12-10-17-15-44.jpg)
അകാല നര അകറ്റാം | ചിത്രം: ഫ്രീപിക്
ചിലർക്ക് പ്രായമാകുന്നതിന് മുമ്പുതന്നെ മുടി നരയ്ക്കുന്നത് വലിയൊരു പ്രശ്നമാണ്. ചൂട്, മലിനീകരണം, അനാരോഗ്യകരമായ ഭക്ഷണക്രമം, ഹോർമോൺ മാറ്റങ്ങൾ, പാരമ്പര്യം തുടങ്ങിയ നിരവധി കാരണങ്ങൾ അകാല നരയ്ക്ക് വഴിയൊരുക്കുന്നു. മുടിക്ക് കൃത്രിമമായി നിറം നൽകുന്നതിന് പകരം, വീട്ടിലുള്ള പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് നരച്ച മുടിയുടെ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് നോക്കാം.
Also Read: ഒറ്റ ഉപയോഗത്തിൽ തലമുടി തിളക്കമുള്ളതാകും, മുറ്റത്തു നിൽക്കുന്ന ഈ പൂവ് മതി
നരച്ച മുടിയെ തിരികെ കറുപ്പിക്കാൻ സഹായിക്കുന്ന അഞ്ച് ശക്തമായ വീട്ടുവൈദ്യങ്ങൾ താഴെ നൽകുന്നു:
കറിവേപ്പിലയും വെളിച്ചെണ്ണയും
കറിവേപ്പില മുടിയുടെ വേരുകളെ പുനരുജ്ജീവിപ്പിക്കുകയും മുടിയിഴകൾക്ക് സ്വാഭാവിക നിറം നൽകാൻ സഹായിക്കുന്ന വിറ്റാമിൻ ബി നൽകുകയും ചെയ്യുന്നു. വെളിച്ചെണ്ണ തലയോട്ടിക്ക് തണുപ്പ് നൽകുന്നു. ഒരു കപ്പ് വെളിച്ചെണ്ണയിൽ ഒരു കപ്പ് കറിവേപ്പില ചേർത്ത് തിളപ്പിക്കാം. എണ്ണ കറുപ്പ് നിറമാകുമ്പോൾ വാങ്ങിവെച്ച്, തണുത്ത ശേഷം അരിച്ചെടുക്കുക. ഈ മിശ്രിതം ആഴ്ചയിൽ മൂന്ന് തവണ തലയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്.
ബദാം ഓയിലും നാരങ്ങാനീരും
ബദാം ഓയിൽ വിറ്റാമിൻ ഇ-യുടെ മികച്ച ഉറവിടമാണ്. ഇത് മുടിയുടെ വേരുകൾക്ക് പോഷണം നൽകുകയും അകാല നര തടയുകയും ചെയ്യുന്നു. നാരങ്ങാനീര് മുടി വളർച്ച ത്വരിതപ്പെടുത്തുകയും തിളക്കം നൽകുകയും ചെയ്യും. ബദാം ഓയിലും അൽപം നാരങ്ങാനീരും ഒരു പാത്രത്തിൽ എടുത്ത് നന്നായി മിക്സ് ചെയ്യാം. ഈ മിശ്രിതം തലയോട്ടിയിൽ മസാജ് ചെയ്ത് അരമണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് ഏറെ ഗുണകരമാണ്.
Also Read: ഇനി എന്നും തലമുടി തിളക്കമുള്ളതായിരിക്കും, ഈ കണ്ടീഷ്ണർ ഉപയോഗിക്കൂ
നെല്ലിക്കയും ഉലുവയും
നെല്ലിക്ക ഒരു മികച്ച ആന്റിഓക്‌സിഡന്റും വിറ്റാമിൻ സി-യാൽ സമ്പന്നവുമാണ്. ഇത് നരയെ ഇല്ലാതാക്കാൻ സഹായിക്കും. ഉലുവ മുടിയിഴകൾക്ക് കറുപ്പ് നിറം നൽകാനും അകാല നര തടയാനും സഹായിക്കുന്നു. 6-7 നെല്ലിക്ക കഷ്ണങ്ങൾ എടുത്ത് എണ്ണയിൽ ചേർത്ത് കുറച്ച് മിനിറ്റ് ചൂടാക്കാം. അതിനുശേഷം ഒരു ടേബിൾ സ്പൂൺ ഉലുവ പൊടിച്ചത് ഈ മിശ്രിതത്തിലേക്കു ചേർക്കാം. ഇത് അരിച്ചെടുത്ത് തണുത്ത ശേഷം ഉറങ്ങുന്നതിന് മുമ്പ് തലയിൽ പുരട്ടാം. രാവിലെ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം.
ബ്ലാക്ക് ടീ
ബ്ലാക്ക് ടീ നരച്ച മുടിക്ക് നിറം നൽകുകയും മുടിക്ക് തിളക്കം കൂട്ടുകയും ചെയ്യുന്നു. ഇതിലടങ്ങിയിട്ടുള്ള ഘടകങ്ങൾ മുടിയുടെ സ്വാഭാവിക നിറം പുനഃസ്ഥാപിക്കാൻ സഹായിക്കും.1 ടേബിൾസ്പൂൺ ബ്ലാക്ക് ടീ ഒരു കപ്പ് വെള്ളത്തിൽ തിളപ്പിക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ചേർക്കാം. ഇത് തണുത്തതിനു ശേഷം, കഴുകി വൃത്തിയാക്കിയ മുടിയിൽ പുരട്ടാം.
Also Read: തലമുടിയഴകിന് ചെമ്പരത്തി, ഈ ഒറ്റമൂലി ഉപയോഗിക്കൂ
ഉള്ളി ഹെയർ മാസ്ക്
ഉള്ളി നീര് നരച്ച മുടിക്കുള്ള ഏറ്റവും നല്ല പ്രതിവിധികളിൽ ഒന്നാണ്. ഇത് മുടിക്ക് കറുപ്പ് നൽകുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന 'കാറ്റലേസ്' എന്ന എൻസൈം വർധിപ്പിക്കുന്നു. സൾഫർ ധാരാളമായി ഉള്ളതിനാൽ ഇത് ഗുണം പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കും.
3 ടേബിൾസ്പൂൺ ഉള്ളി നീര്, 1 ടേബിൾസ്പൂൺ ഒലിവ് ഓയിൽ, നാരങ്ങാനീര് എന്നിവ മിക്സ് ചെയ്യാം. ഈ മിശ്രിതം തലയോട്ടിയിൽ നന്നായി മസാജ് ചെയ്ത് ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം.
കൃത്യമായ ഭക്ഷണക്രമത്തോടും ചിട്ടയോടുമുള്ള പരിചരണത്തിലൂടെയും ഈ പ്രകൃതിദത്ത വഴികൾ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും നര കുറയ്ക്കാനും സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: കുളിക്കുന്നതിനു മുമ്പ് ഇത് പുരട്ടൂ, ഒറ്റ രാത്രി കൊണ്ട് താരനകറ്റാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us