/indian-express-malayalam/media/media_files/2025/10/06/glowing-skin-in-30s-fi-2025-10-06-10-27-06.jpg)
ചർമ്മ പരിചരണത്തിന് കാരറ്റ് ഓയിൽ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/10/06/glowing-skin-in-30s-1-2025-10-06-10-27-15.jpg)
സുന്ദരവും ആരോഗ്യകരവുമായ ചർമ്മം ആരാണ് ഇഷ്ടപ്പെടാത്തത്? സിന്തറ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കാതെ, നമ്മുടെ ചർമ്മത്തെ പരിപാലിക്കുന്ന പ്രകൃതിദത്തമായി ചേരുവകളാണ് എപ്പോഴും നല്ലത്. കാരറ്റ് ഓയിൽ അത്തരമൊരു നാച്യുറൽ ഉത്പന്നമാണ്. ഈ എണ്ണ നിങ്ങളുടെ മുഖത്തിന് തിളക്കവും യുവത്വവും നൽകും.
/indian-express-malayalam/media/media_files/2025/10/06/glowing-skin-in-30s-2-2025-10-06-10-27-15.jpg)
ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, പൊട്ടാസ്യം, എന്നിവയുടെ സമ്പന്നമായ ഉറവിമാണ് കാരറ്റ്. ഈ ബീറ്റാ കരോട്ടിൻ നമ്മുടെ ശരീരത്തിൽ വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യപ്പെടുന്നു, ഇത് ചർമ്മ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും.
/indian-express-malayalam/media/media_files/2025/10/06/glowing-skin-in-30s-3-2025-10-06-10-27-15.jpg)
മാത്രമല്ല, കാരറ്റിലെ ആന്റിഓക്സിഡന്റുകൾ ചർമ്മകോശങ്ങളെ സംരക്ഷിക്കുകയും വാർധക്യത്തിന്റെ ലക്ഷണങ്ങൾ വൈകിപ്പിക്കാൻ സഹായിക്കും. കടയിൽ നിന്നും വില കൊടുത്തു വാങ്ങുന്ന രാസവസ്തുക്കൾ അടങ്ങിയ ടോണറുകൾക്ക് പകരം ഇത്രയേറെ ഗുണങ്ങളുള്ള കാരറ്റ് ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/10/06/glowing-skin-in-30s-4-2025-10-06-10-27-15.jpg)
ചേരുവകൾ
കാരറ്റ്- 2-3, ഒലിവ് ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ- 1 കപ്പ്
/indian-express-malayalam/media/media_files/2025/10/06/glowing-skin-in-30s-5-2025-10-06-10-27-16.jpg)
തയ്യാറാക്കുന്ന വിധം
കാരറ്റ് നന്നായി കഴുകി തൊലി കളയാം. അവ വളരെ ചെറിയ കഷണങ്ങളായി മുറിക്കുകയോ ഗ്രേറ്റ് ചെയ്തോ എടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് എണ്ണ ഒഴിക്കാം. അതിലേയ്ക്ക് കാരറ്റ് കഷ്ണങ്ങൾ ചേർത്തു ചൂടാക്കാം. എണ്ണ ചൂടായി കഴിയുമ്പോൾ അടുപ്പണയ്ക്കാം. ഇത് തണുത്തതിനു ശേഷം കോട്ടൺ തുണിയിൽ അരിച്ചെടുക്കാം. വൃത്തിയുള്ള ഒരു കുപ്പിയിലേയ്ക്കു മാറ്റി സൂക്ഷിക്കാം. 2 മുതൽ 3 ആഴ്ച വരെ ഇത് ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/09/25/carrot-oil-for-face-fi-2025-09-25-16-48-15.jpg)
ഉപയോഗിക്കേണ്ട വിധം
രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് മുഖം വൃത്തിയായി കഴുകി തുടയ്ക്കാം. ശേഷം കാരറ്റ് എണ്ണ കൈയ്യിലെടുത്ത് വിരലുകൾ ഉപയോഗിച്ച് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. ശേഷം ഉറങ്ങാം. രാവിലെ ഉണർന്ന ഉടൻ കഴുകി കളയാം. തേൻ, തൈര് എന്നിവയിൽ കലർത്തി ഫെയ്സ്മാസ്ക്കായും ഇത് ഉപയോഗിക്കാം. സ്ഥിരമായി ഉപയോഗിക്കുന്ന മോയ്സ്ച്യുറൈസറിലും ഇത് ചേർത്തു പുരട്ടാവുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.