/indian-express-malayalam/media/media_files/2025/11/15/diy-face-wash-fi-2025-11-15-16-32-28.jpg)
ഫെയ്സ്‌വാഷ് വീട്ടിൽ തയ്യാറാക്കാം | ചിത്രം: ഫ്രീപിക്
ചർമ്മ സംരക്ഷണത്തിന് പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിക്കുന്നത് എപ്പോഴും നല്ലതാണ്. നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ വളരെ എളുപ്പത്തിൽ ഒരു വെള്ളരി ഫെയ്സ് വാഷ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. വെള്ളരിയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ജലാംശം ചർമ്മത്തിന് തണുപ്പും ഈർപ്പവും നൽകാനും, വീക്കം കുറയ്ക്കാനും സഹായിക്കുന്നു.
Also Read: പാടുകളില്ലാത്ത തെളിച്ചമുള്ള ഗ്ലാസ് സ്കിൻ നേടാം, കിടക്കുന്നതിനു മുമ്പ് ഈ പുരട്ടൂ
ചേരുവകൾ
- വെള്ളരി- 1
- കറ്റാർവാഴ ജെൽ- 2 ടേബിൾസ്പൂൺ
- തേൻ- 1 ടീസ്പൂൺ
Also Read: കൈകളിലെ ടാനകറ്റാം, ഒരു സ്പൂൺ കടലമാവ് മതി
തയ്യാറാക്കേണ്ട വിധം
വെള്ളരി നന്നായി കഴുകി തൊലി കളഞ്ഞ ശേഷം ചെറുതായി അരിഞ്ഞെടുക്കാം. ഇത് ഒരു മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. ഇത് ഒരു നേർത്ത തുണിയിലോ അരിപ്പയിലോ ഒഴിച്ച് ജ്യൂസ് മാത്രം വേർതിരിച്ചെടുക്കാം. വെള്ളരിയുടെ അംശം ഫേയ്സ് വാഷിൽ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കാം. ഒരു പാത്രത്തിൽ വെള്ളരി ജ്യൂസെടുത്ത് അതിലേക്ക് കറ്റാർ വാഴ ജെല്ലും തേനും ചേർക്കാം. ഇത് കട്ടകളില്ലാതെ നന്നായി ഇളക്കി യോജിപ്പിക്കാം.
Also Read: ദിവസവും ഉറങ്ങുന്നതിനു മുമ്പ് പാദങ്ങളിൽ ഈ എണ്ണ പുരട്ടൂ, ഗുണങ്ങൾ ഏറെയുണ്ട്
ഉപയോഗിക്കേണ്ട വിധം
ദിവസവും രാവിലെയും രാത്രിയും ഈ ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നത് ചർമ്മത്തിന് ഉന്മേഷം നൽകും. തയ്യാറാക്കിയ മിശ്രിതത്തിൽ നിന്നും അൽപമെടുത്ത് മുഖത്തും കഴുത്തിലും പതുക്കെ മസ്സാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഇത് ചർമ്മത്തിലെ അഴുക്കുകൾ നീക്കം ചെയ്യാനും സുഷിരങ്ങൾ വലുതാകുന്നത് കുറയ്ക്കാനും സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: 50കളിലും തിളക്കമുള്ള ചർമ്മം നേടാൻ സഹായിച്ചത് ഈ എണ്ണയാണ്; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഖുശ്ബു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us