scorecardresearch

ഇനി എന്നും തലമുടി തിളക്കമുള്ളതായിരിക്കും, ഈ കണ്ടീഷ്ണർ ഉപയോഗിക്കൂ

തലമുടിക്ക് മികച്ച കണ്ടീഷ്ണർ ഏതെന്ന ആശയക്കുഴപ്പത്തിലാണോ? എങ്കിൽ ഇത് ട്രൈ ചെയ്തു നോക്കൂ

തലമുടിക്ക് മികച്ച കണ്ടീഷ്ണർ ഏതെന്ന ആശയക്കുഴപ്പത്തിലാണോ? എങ്കിൽ ഇത് ട്രൈ ചെയ്തു നോക്കൂ

author-image
Lifestyle Desk
New Update
Hair Conditioner FI

ഹെയർ കണ്ടീഷ്ണർ | ചിത്രം: ഫ്രീപിക്

ആരോഗ്യമുള്ള ഇടതൂർന്ന മുടി നേടാൻ വില  കൂടിയ ഉത്പന്നങ്ങൾ തന്നെ വേണമെന്നില്ല. ഫലപ്രദമായ ഹെയർകെയർ പരിഹാരങ്ങൾ അടുക്കളയിലുള്ള ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ സാധിക്കും. പ്രത്യേകിച്ച് ഹെയർ കണ്ടീഷ്ണർ പോലെയുള്ളവ വളരെ എളുപ്പത്തിൽ ഇൻസ്റ്റൻ്റായി തയ്യാറാക്കാവുന്നതേയുള്ളൂ. അതിന് മുട്ട നിങ്ങളെ സഹായിക്കും. 

Advertisment

Also Read: ഗ്രാമ്പൂ കൈയ്യിലുണ്ടോ? ഇനി തലമുടിക്ക് കേടുപാടുകളില്ലാതെ നര അകറ്റാം

പോഷകങ്ങളുടെ പവർ ഹൗസാണ് മുട്ട. അത് കണ്ടീഷ്ണറിനു പറ്റിയ പ്രധാന ചേരുവയാണ്. വിറ്റാമിനുകൾ, ഫാറ്റി ആസിഡുകൾ എന്നിങ്ങനെ തലമുടിയുടെ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കുന്ന പോഷകങ്ങൾ അതിൽ ഉൾച്ചേർന്നിരിക്കുന്നു. 

മുട്ടയിലെ പ്രോട്ടീനുകൾ മുടി ഇഴകൾക്ക് കരുത്ത് പകരുന്നു. ഇതിലൂടെ അറ്റം പൊട്ടിപ്പോകൽ, അൾട്രാവയലറ്റ് രശ്മികൾ മൂലം ഉണ്ടാകുന്ന കേടുപാടുകൾ തുടങ്ങിയവ കുറയ്ക്കാം. ആഴത്തിൽ മോയിസ്ച്യുറൈസ് ചെയ്ത് മുടി മൃദുവായും ഒതുക്കി വക്കാൻ തക്കവണ്ണം മിനുസവുമുള്ളതാക്കി തീർക്കുന്നു. 

Advertisment

Also Read: മുടിയഴകിന് കാപ്പിപ്പൊടി, ഇനി അകാല നരയെ പേടിക്കേണ്ട

ബയോട്ടിൻ, വിറ്റാമിൻ എ, വിറ്റാമിൻ ഡി എന്നിവയാണ് മുട്ടയുടെ മഞ്ഞയിൽ കാണുന്ന പ്രധാനപ്പെട്ട പോഷകങ്ങൾ. അത് മുടിയുടെ ഇലാസ്തികത, തിളക്കം, വളർച്ച എന്നിവ മെച്ചപ്പെടുത്തും. മുട്ടയുടെ മഞ്ഞയിലേയ്ക്ക്  ഒലിവ് ഓയിലും കൂടി ചേർത്തു വേണം ഉപയോഗിക്കാൻ.

ഒലിവ് എണ്ണയുടെ ഗുണങ്ങൾ

ചെറിയ സുഷിരങ്ങളിലുടെ കടന്നു ചെന്ന് മുടിയെ ആഴത്തിൽ മോയിസ്ച്യുറൈസ് ചെയ്യാൻ ഒലിവ് എണ്ണ ഗുണകരമാണ്. മുടി കെട്ടുപിണഞ്ഞു പോകാതെ ഈർപ്പവും തിളക്കവും മൃദുവുമാക്കി തീർക്കാൻ ഈ എണ്ണയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ സഹായിക്കും. ഒലിവ് എണ്ണയ്ക്ക് ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളുള്ളതിനാൽ താരൻ, ചൊറിച്ചിൽ എന്നവ തടയും.

Also Read: ഒറ്റ ഉപയോഗത്തിൽ തലമുടി തിളക്കമുള്ളതാകും, മുറ്റത്തു നിൽക്കുന്ന ഈ പൂവ് മതി

ചേരുവകൾ

  • മുട്ട- 1
  • ഒലിവ് എണ്ണ- 2 ടേബിൾസ്പൂൺ
  • വെള്ളം- 1 ടബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു മുട്ടയുടെ മഞ്ഞ പ്രത്യേകം എടുക്കാം. അതിലേയ്ക്ക് ഒലിവ് എണ്ണ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കാം. കുറച്ച് കട്ടിയായിവരുമ്പോൾ ഒരു ടേബിൾസ്പൂൺ വെള്ളം ചേർത്തിളക്കി യോജിപ്പിച്ചെടുക്കാം. മുടി കഴുകി തുടച്ചതിനു ശേഷം ഈ മിശ്രിതം പുരട്ടാം. തലയോട്ടിയിൽ ഉപയോഗിക്കരുത്. 20 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിലോ തിളപ്പിച്ച് ചൂടാറ്റിയ വെള്ളം ഉപയോഗിച്ചോ കഴുകി കളയാം. ആവശ്യമെങ്കിൽ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കാം.

ഗുണങ്ങൾ

  • ഇൻസ്റ്റൻ്റായി മുടി മൃദുവാകുന്നത് അനുഭവപ്പെടും. 
  • തിളക്കം വർധിപ്പിക്കും. 
  • മുടി കെട്ടു പിണഞ്ഞു പോകാതിരിക്കാൻ സഹായിക്കും. 
  • ലഭ്യമെങ്കിൽ ഒരു ടീസ്പൂൺ തേനും ഈ മിശ്രിതത്തിൽ ചേർക്കാവുന്നതാണ്. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: തിളക്കവും ആരോഗ്യവും നഷ്ടപ്പെട്ട മുടിയിഴകൾക്ക് പുതുജീവൻ നൽകാം വെറും 3 ചേരുവകൾ ഉപയോഗിച്ച്

Beauty Tips Hair Style Hair Fall

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: