scorecardresearch

ഉറങ്ങുന്നതിനു മുമ്പ് മുഖം കഴുകാൻ ഇതുപയോഗിക്കൂ, ദിവസങ്ങൾക്കുള്ളിൽ മാറ്റം അറിയാം

സൗന്ദര്യ പരിചരണത്തിന് ഏറെ ആളുകളും കഞ്ഞിവെള്ളം ഉപയോഗിക്കാറുണ്ട്. അതിനൊപ്പം മറ്റ് ചില ചേരുവകളും കൂടിയുണ്ടെങ്കിൽ ഇനി ഹെർബൽ ഫെയ്സ് വാഷ് നിങ്ങൾക്ക് തയ്യാറാക്കാം

സൗന്ദര്യ പരിചരണത്തിന് ഏറെ ആളുകളും കഞ്ഞിവെള്ളം ഉപയോഗിക്കാറുണ്ട്. അതിനൊപ്പം മറ്റ് ചില ചേരുവകളും കൂടിയുണ്ടെങ്കിൽ ഇനി ഹെർബൽ ഫെയ്സ് വാഷ് നിങ്ങൾക്ക് തയ്യാറാക്കാം

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Face Wash FI

ഇനി തിളക്കമുള്ള ചർമ്മ ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കാം | ചിത്രം: ഫ്രീപിക്

സൗന്ദര്യ പരിചരണത്തിന് കഞ്ഞി വെള്ളവും അരി കഴുകിയ വെള്ളവും സുലഭമായി ഉപയോഗിക്കുന്നവരാണ് കൊറിയക്കാർ. അവരുടെ മിക്ക ചർമ്മ സംരക്ഷണ ഉത്പന്നങ്ങളിലും റൈസ് വാട്ടർ അടങ്ങിട്ടുണ്ടാകും.

Advertisment

Also Read: ചുണ്ടിന് ചുറ്റമുള്ള കറുപ്പ് നിറം കുറയ്ക്കാം, 2 ആഴ്ച സ്ഥിരമായി ഇത് ഉപയോഗിക്കൂ

വിറ്റാമിൻ ബി, വിറ്റാമിൻ ഇ, തുടങ്ങി വ്യത്യസ്ത ആൻ്റി ഓക്സിഡൻ്റുകളുടെയും പ്രോട്ടീൻ്റെയും സമ്പന്നമായ ഉറവിടമാണ് അരി കുതിർക്കാൻ ഉപയോഗിച്ച വെള്ളം. അത് വെറുതെ കളയുന്നതിനു പകരം സൂക്ഷിച്ചാൽ നിറം മങ്ങിയ ചർമ്മം യുവത്വം തുളുമ്പന്നതാക്കി തീർക്കാൻ സാധിക്കും. ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാൽ ഇത് ചർമ്മത്തിലെ ഈർപ്പം നിലനിർത്തും.  എങ്കിൽ ഒരു തവണ റൈസ് വാട്ടർ ഉപയോഗിച്ച് ഫെയ്സ് വാഷ് തയ്യാറാക്കി സൂക്ഷിക്കൂ, മാസങ്ങളോളം ഉപയോഗിക്കാം. 

Also Read: ഒരു സ്പൂൺ കാപ്പിപ്പൊടി മതി, ഞൊടിയിടയിൽ തിളക്കമുള്ള ചർമ്മം നേടാം

Advertisment

ചേരുവകൾ

  • കഞ്ഞിവെള്ളം- 1/2 കപ്പ്
  • വെള്ളം- 2 കപ്പ്
  • കറ്റാർവാഴ ജെൽ- 1 ടീസ്പൂൺ
  • ഫെയ്സ് വാഷ് (നിങ്ങൾക്ക് ഇഷ്ടപ്പെട്ടത്)- 2 ടേബിൾസ്പൂൺ
  • വെളിച്ചെണ്ണ- ഏതാനും തുള്ളി
  • വ്യത്യസ്ത ആൻ്റി ഓക്സിഡൻ്റുകളുടെ ഉറവിടമാണ് കഞ്ഞിവെള്ളം | ചിത്രം: ഫ്രീപിക്

തയ്യാറാക്കുന്ന വിധം

കഞ്ഞിവെള്ളത്തിലേക്ക് കറ്റാർവാഴ ജെൽ, ഫെയ്സ് വാഷ്, ഏതാനും തുള്ളി എണ്ണ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ഇത് ഒരു ബോട്ടിലിലേക്ക് മാറ്റി സൂക്ഷിക്കാം. ആവശ്യാനുസരണം ഉപയോഗിക്കാം.

Also Read: ഉറങ്ങുന്നതിനു മുമ്പ് ദിവസവും ഈ സെറം പുരട്ടൂ, കണ്ണാടി പോലെ തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഇതിൽ രാസവസ്തുക്കൾ അടങ്ങിയിട്ടില്ല. വീര്യം കുറഞ്ഞ് ചേരുവകളാണെങ്കിലും അമിതമായി ചർമ്മം വരണ്ടു പോകാനുള്ള സാധ്യതയുണ്ട്. ആദ്യമായി ഉപയോഗിക്കുമ്പോൾ പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കേണ്ട. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ചർമ്മം പഞ്ഞിപോലെ സോഫ്റ്റാകും, ഇത് ഒരു തുള്ളി പുരട്ടി നോക്കൂ

Skin Care Beauty Tips skin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: