/indian-express-malayalam/media/media_files/2025/11/17/natural-fertilizers-for-tomato-fi-2025-11-17-17-07-01.jpg)
അടുക്കളത്തോട്ടത്തിേലേയ്ക്ക് വളങ്ങൾ ഇനി വീട്ടിൽ തയ്യാറാക്കാം | ചിത്രം: ഗൂഗിൾ ജെമിനി
ഒരു മുറി തക്കാളി മതി നിങ്ങളുടെ വീട്ടിലേയ്ക്ക് ആവശ്യമായ തക്കാളി വിളയിച്ചെടുക്കാൻ. ശരിയായ പരിചരണം നൽകിയാൽ കരുത്തുറ്റ തക്കാളി ചെടി കരുത്തോടെ അടുക്കളത്തോട്ടത്തിൽ വളരും. എന്നാൽ എത്ര പരിചരണം നൽകിയാലും തക്കാളി ചെടി വാടിപ്പോകുന്നതായി തോന്നാറുണ്ടോ? ഇതുപോലെ തന്നെയാണ് വഴുതനയും.
Also Read: മുട്ടത്തോടും കഞ്ഞിവെള്ളവും കൈയ്യിലുണ്ടെങ്കിൽ ഇനി പച്ചമുളക് കുലകളായി കായ്ക്കും
ചെടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്കും ഉയർന്ന ഉൽപാദനത്തിനും വളം വളരെ പ്രധാനമാണ്. ഇതിനുള്ള ചില ലളിതവും പ്രകൃതിദത്തവും വഴികൾ അറിഞ്ഞിരിക്കണമെന്നു മാത്രം.
Also Read: കുലകളായി മുല്ല പൂക്കും, വീട്ടിൽ തേയിലപ്പൊടി ഉണ്ടോ?
വിത്തുകളും വെള്ളവും
തക്കാളി, വഴുതന എന്നിവയുടെ ഗുണമേന്മയുള്ള വിത്തുകൾ നടാനായി ഉപയോഗിക്കാം. വിത്ത നട്ടതിനു ശേഷം സ്ഥിരമായി നനച്ചു കൊടുക്കാൻ ശ്രദ്ധിക്കണം. നിശ്ചിത ഉയരത്തിൽ വളർന്നതിനു ശേഷം വളം നൽകിത്തുടങ്ങാം.
ഫോസ്ഫറസ് അടങ്ങിയ വളം
ഫോസ്ഫറസ് അടങ്ങിയ വളം ചെടിയുടെ വേരുകൾ, ഇലകൾ, പഴങ്ങൾ എന്നിവയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് വളരെ പ്രധാനമാണ്. ഇത് വേരുകളുടെ വളർച്ചയ്ക്ക് നല്ലതാണ്.
Also Read: റോസ നിറയെ പൂക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ
വളങ്ങൾ
- തൈരിലേയ്ക്ക് കുറച്ച് വെള്ളമൊഴിച്ച് നേർപ്പിക്കാം. ഇതിലേയ്ക്ക് വാഴപ്പഴത്തിൻ്റെ തൊലിയും വെള്ളരിയും തൊലിയും ചേർക്കാം. ഒപ്പം കാപ്പിപ്പൊടി ചേർത്ത് ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കാം.
- ഓരോ ദിവസത്തേയും കഞ്ഞിവെള്ളം ഒരു പാത്രത്തിലേയ്ക്കു മാറ്റി പുളിപ്പിക്കാനായി സൂക്ഷിക്കാം. ഇതിലേയ്ക്ക് പഴത്തിൻ്റെയും പച്ചക്കറികളുടെയും തൊലിയോ മറ്റ് അടുക്കള വേസ്റ്റോ ചേർക്കാം. കൂടാതെ തേയിലപ്പൊടി കൂടി ചേർത്തിളക്കി യോജിപ്പിക്കാം. കുറച്ച് വെള്ളം കൂടി ഒഴിച്ച് ഈ മിശ്രിതം നേർപ്പിക്കാം. ഇത് തക്കാളി ചെടിയുടെ ചുവട്ടിൽ ഒഴിക്കാം.
Read More: സ്ട്രോബെറി വളരെ വേഗം കായ്ക്കാൻ ഈ വളങ്ങൾ ഉപയോഗിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us