scorecardresearch

ഒരു സ്പൂൺ അരിപ്പൊടി മതി, കറുത്ത പാടുകൾ മാറ്റി തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം

കെമിക്കലുകൾ അടങ്ങിയ ഉത്പന്നങ്ങൾക്കു പകരം അടുക്കളയിലുള്ള ആ ചേരുവകൾ ഉപയോഗിച്ച് ഒരു പൊടിക്കൈ പരീക്ഷിക്കൂ

കെമിക്കലുകൾ അടങ്ങിയ ഉത്പന്നങ്ങൾക്കു പകരം അടുക്കളയിലുള്ള ആ ചേരുവകൾ ഉപയോഗിച്ച് ഒരു പൊടിക്കൈ പരീക്ഷിക്കൂ

author-image
Lifestyle Desk
New Update
Rice Flour Face Mask FI

അരിപ്പൊടിയും ബീറ്റ്റൂട്ടും കൊണ്ട് ഫെയ്സ് മാസ്ക് | ചിത്രം: ഫ്രീപിക്

തിളക്കമുള്ളതും ആരോഗ്യവുമുള്ള ചർമ്മം ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. കെമിക്കലുകൾ അടങ്ങിയ ബ്യൂട്ടി പ്രോഡക്റ്റുകൾക്ക് പിന്നാലെ പോകുന്നതിന് പകരം നമ്മുടെ അടുക്കളയിലുള്ള ചേരുവകൾ ഉപയോഗിച്ച് മികച്ച ഫേഷ്യൽ മാസ്കുകൾ തയ്യാറാക്കാം. അരിപ്പൊടി, തൈര്, ബീറ്റ്‌റൂട്ട് എന്നിവ ചേർത്തുള്ള ഫേസ് മാസ്ക് ചർമ്മത്തിന് പെട്ടെന്ന് നിറവും പ്രസരിപ്പും നൽകാൻ സഹായിക്കുന്ന ഒന്നാണ്.

Advertisment

Also Read: തെളിച്ചമുള്ള ചർമ്മം നേടാം, രാവിലെ ഉണർന്ന ഉടൻ വെള്ളത്തിൽ ഇത് കുതിർത്തു കുടിക്കൂ

ചേരുവകൾ

  • അരിപ്പൊടി- 1 ടേബിൾ സ്പൂൺ (ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും
  • എണ്ണമയം കുറയ്ക്കാനും സഹായിക്കുന്നു).
  • തൈര്- 1 ടേബിൾ സ്പൂൺ (ചർമ്മത്തിന് ഈർപ്പവും മൃദുത്വവും നൽകുന്നു).
  • ബീറ്റ്‌റൂട്ട് നീര്- 1-2 ടീസ്പൂൺ (ചർമ്മത്തിന് സ്വാഭാവികമായ റോസ് നിറവും തിളക്കവും നൽകാൻ).

തയ്യാറാക്കുന്ന വിധം

ആദ്യമായി ഒരു ചെറിയ ബൗളിൽ അരിപ്പൊടി എടുക്കുക. ഇതിലേക്ക് കട്ടികൂടിയ തൈര് ചേർത്ത് നന്നായി ഇളക്കുക. ഇതിനുശേഷം ഫ്രഷ് ആയി എടുത്ത ബീറ്റ്‌റൂട്ട് നീര് ചേർത്ത് നല്ലൊരു പേസ്റ്റ് രൂപത്തിലാക്കുക. മിശ്രിതം അധികം അയഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കണം.

Also Read: ടാനിൽ നിന്നും ചർമ്മത്തിന് സംരക്ഷണം നൽകാം, ഒരു മുറി തക്കാളി മതി

ഉപയോഗിക്കേണ്ട രീതി

  • മുഖം നല്ലതുപോലെ കഴുകി വൃത്തിയാക്കി തുടയ്ക്കാം.
  • തയ്യാറാക്കി വെച്ചിരിക്കുന്ന മാസ്ക് മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിക്കാം.
  • വിരലുകൾ ഉപയോഗിച്ച് 2 മിനിറ്റ് വട്ടത്തിൽ സാവധാനം മസാജ് ചെയ്യാം. ഇത് രക്തയോട്ടം
  • വർദ്ധിപ്പിക്കാൻ സഹായിക്കും.
  • 15 മുതൽ 20 മിനിറ്റ് വരെ ഇത് മുഖത്ത് ഉണങ്ങാൻ അനുവദിക്കാം.
  • നന്നായി ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

Also Read: കണ്ണാടി പോലെ തിളങ്ങുന്ന ചർമ്മത്തിനായി ആയുർവേദ പരിചരണം സ്വയം ചെയ്യാം

ഗുണങ്ങൾ

  • ബീറ്റ്‌റൂട്ടിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റി നിറം വർധിപ്പിക്കുന്നു.
  • വെയിൽ കൊണ്ട് ചർമ്മത്തിനുണ്ടാകുന്ന മങ്ങൽ മാറ്റാൻ അരിപ്പൊടിയും തൈരും ചേർന്ന ഈ കൂട്ട് മികച്ചതാണ്.
  • അരിപ്പൊടി ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാനും ചർമ്മം തൂങ്ങുന്നത് തടയാനും സഹായിക്കുന്നു.
  • ആഴ്ചയിൽ രണ്ടുതവണ ഈ മാസ്ക് ഉപയോഗിക്കുന്നത് മികച്ച ഫലം നൽകും. പ്രകൃതിദത്തമായ ഈ കൂട്ട് ചർമ്മത്തിന് യാതൊരു പാർശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: ചുളിവുകളും പാടുകളുമില്ലാത്ത ചർമ്മം സ്വന്തമാക്കാം; ഈ പോഷകങ്ങൾ ഉറപ്പാക്കൂ

Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: