/indian-express-malayalam/media/media_files/2025/12/27/drink-for-glowing-skin-2025-12-27-13-35-00.jpg)
പ്രായത്തിനനുസരിച്ചുള്ള ചർമ്മ പരിചരണം ആവശ്യമാണ് | ചിത്രം: ഫ്രീപിക്
ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും പോലെ തന്നെ പ്രധാനമാണ് ചർമ്മ സംരക്ഷണവും. പ്രായമാകുന്തോറും ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നിലനിർത്താൻ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഒരു പ്രമുഖ ബ്യൂട്ടി ബ്രാൻഡ് സ്ഥാപകയായ മിഷേൽ റണാവത്ത് തന്റെ 41-ാം വയസ്സിലും ചർമ്മത്തിന്റെ തിളക്കം നിലനിർത്താൻ സഹായിക്കുന്ന ഒരു ആയുർവേദ പാനീയം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഈ പാനീയം ഉള്ളിൽ നിന്ന് ചർമ്മത്തെ ശുദ്ധീകരിക്കാൻ സഹായിക്കുമെന്നാണ് അവകാശപ്പെടുന്നത്.
Also Read: തെളിച്ചമുള്ള ചർമ്മം നേടാം, രാവിലെ ഉണർന്ന ഉടൻ വെള്ളത്തിൽ ഇത് കുതിർത്തു കുടിക്കൂ
ചേരുവകൾ
- വെള്ളം - 2 കപ്പ്
- അയമോദകം
- പെരുംജീരകം
- ഉലുവ- 2 ടീസ്പൂൺ
കറുവപ്പട്ട- 1 കഷ്ണം - ഏലയ്ക്ക- 3 എണ്ണം
- ശർക്കര- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ശർക്കര ഒഴികെയുള്ള എല്ലാ ചേരുവകളും വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കാം. 5-10 മിനിറ്റ് തിളച്ച് വെള്ളം പകുതിയായി കുറയുമ്പോൾ അരിച്ചെടുക്കാം. അതിലേക്ക് ശർക്കര ചേർത്ത് ദിവസവും വെറുംവയറ്റിൽ കുടിക്കാം.
Also Read: കണ്ണാടി പോലെ തിളങ്ങുന്ന ചർമ്മത്തിനായി ആയുർവേദ പരിചരണം സ്വയം ചെയ്യാം
എത്രത്തോളം ഫലപ്രദമാണ്?
ബെംഗളൂരുവിലെ ആസ്റ്റർ ആർവി ഹോസ്പിറ്റലിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റായ സൗമിത ബിശ്വാസിന്റെ അഭിപ്രായത്തിൽ, ഉലുവ, അയമോദകം, പെരുംജീരകം, കറുവപ്പട്ട, ഏലയ്ക്ക എന്നിവയുടെ മിശ്രിതം ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കും. ഈ സുഗന്ധവ്യഞ്ജനങ്ങൾ ദഹനത്തെ മെച്ചപ്പെടുത്തുകയും മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. രക്തം ശുദ്ധീകരിക്കുന്നതിലൂടെയും ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുന്നതിലൂടെയും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുമെന്ന് അവർ പറയുന്നു.
ചർമ്മത്തിലെ ചുളിവുകൾക്കും കറുത്ത പാടുകൾക്കും കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും സഹായിക്കും. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.
Also Read: ടാനിൽ നിന്നും ചർമ്മത്തിന് സംരക്ഷണം നൽകാം, ഒരു മുറി തക്കാളി മതി
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മുംബൈയിലെ ദി എസ്‌തെറ്റിക് ക്ലിനിക്കിലെ ഡെർമറ്റോളജിസ്റ്റായ ഡോ. റിങ്കി കപൂർ ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ട്:
- 40 വയസ്സിന് മുകളിലുള്ളവർ വിദഗ്ധോപദേശമില്ലാതെ ദീർഘകാലം ഉലുവ ഉപയോഗിക്കുന്നത് ഒഴിവാക്കണം, കാരണം ഈ പ്രായത്തിൽ ദഹനപ്രക്രിയ മന്ദഗതിയിലാകാൻ സാധ്യതയുണ്ട്.
- ശർക്കര അമിതമായി ഉപയോഗിക്കുന്നത് വയറുവീർക്കൽ, ദഹനക്കേട്, മലബന്ധം, പല്ല് കേടാകൽ എന്നിവയ്ക്ക് കാരണമാകും.
- ഇത്തരം വീട്ടുവൈദ്യങ്ങൾ മാത്രം ആശ്രയിക്കാതെ ഒരു ചർമ്മരോഗ വിദഗ്ധനെ കണ്ട് ശരിയായ സ്കിൻകെയർ റുട്ടീൻ പിന്തുടരുന്നതാണ് നല്ലത്.
- ധാരാളം വെള്ളം കുടിക്കുക, സമീകൃതാഹാരം ശീലിക്കുക, കൃത്യമായി വ്യായാമം ചെയ്യുക എന്നിവയാണ് ചർമ്മത്തിന്റെ ആരോഗ്യത്തിന് ഏറ്റവും പ്രധാനം. ഏതെങ്കിലും തരത്തിലുള്ള ഹെർബൽ പാനീയങ്ങൾ പതിവായി ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടുന്നത് ഉചിതമായിരിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: ഒരു തവണ തയ്യാറാക്കിയാൽ ഈ എണ്ണ മാസങ്ങളോളം ഉപയോഗിക്കാം, ഇനി മുടിയിഴകൾക്ക് കരുത്തു നേടാൻ മറ്റൊരു വഴി വേണ്ട
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us