scorecardresearch

മുടികൊഴിച്ചിലിന് ഒറ്റമൂലി, ആഴ്ചയിൽ രണ്ട് തവണ ഉപയോഗിക്കൂ

മുടി കൊഴിച്ചിലും, താരനും വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? അടുക്കളയിലെ ഉള്ളി ഇതിനൊരു പരിഹാരമാണ്. തലമുടിയുടെ ആരോഗ്യത്തിന് ഉള്ളി എങ്ങനെ ഉപയോഗിക്കാം എന്ന് അറിയാം

മുടി കൊഴിച്ചിലും, താരനും വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? അടുക്കളയിലെ ഉള്ളി ഇതിനൊരു പരിഹാരമാണ്. തലമുടിയുടെ ആരോഗ്യത്തിന് ഉള്ളി എങ്ങനെ ഉപയോഗിക്കാം എന്ന് അറിയാം

author-image
Lifestyle Desk
New Update
Onion For Hair FI

മുടി കൊഴിച്ചിലിന് സവാള | ചിത്രം: ഫ്രീപിക്

അടുക്കളയിലെ പ്രധാനിയാണ് ഉള്ളി. നിത്യവും പാചകത്തിനായി ഇത് എടുക്കേണ്ടി വരാറുണ്ട്. കറിയിലെ രുചികൂട്ടാൻ മാത്രം എന്ന രീതിയിൽ വില കുറച്ചു കാണേണ്ട. ധാരാളം ആരോഗ്യ ഗുണങ്ങളാണ് ഉള്ളിക്കുള്ളത്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും എന്നതു പോലെ തന്നെ ധാരാളം ആൻ്റ് ഓക്സിഡന്‍റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിന് ഉള്ളിയുടെ പ്രാധാന്യവും ഏറെ പ്രചാരത്തിലുണ്ട്. 

Advertisment

Also Read: ഒറ്റ ഉപയോഗത്തിൽ തലമുടി തിളക്കമുള്ളതാകും, മുറ്റത്തു നിൽക്കുന്ന ഈ പൂവ് മതി

എന്നാൽ ശരീരത്തിൻ്റെ ആരോഗ്യത്തിന് എന്നതു പോലെ തന്നെ തലമുടിയുടെ വളർച്ചക്കും ഉള്ളി സഹായകരമാണെന്ന് അറിയാമോ?. മുടിക്കു മാത്രമല്ല ചർമ്മ പ്രശ്നങ്ങൾക്കും ഇത് ഏറെ ഉപകരിക്കും. ഉള്ളി നീരിൽ സൾഫർ നിറഞ്ഞ സൈറ്റോകെമിക്കൽസ് അടങ്ങിയിട്ടുണ്ട്. അത് ശരീരത്തിലെ ചുളിവുകളും വാർദ്ധക്യത്തിൻ്റേതായ ലക്ഷണങ്ങളും അകറ്റാൻ സഹായിക്കും. 
കൊളാജൻ ഉത്പാദനം വർധിപ്പിക്കുന്ന ഘടകങ്ങളും ഉള്ളി നീരിൽ ഉണ്ട്. കൊളാജൻ ചർമ്മ കോശങ്ങളെ ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്നു. മുഖക്കുരു ഉണ്ടാക്കാൻ സാധ്യതയുള്ള ബാക്ടീരിയകളെ പ്രതിരോധിക്കുകയും ചെയ്യും. 

Also Read: മുടിയഴകിന് കാപ്പിപ്പൊടി, ഇനി അകാല നരയെ പേടിക്കേണ്ട

തലമുടിയുടെ ആരോഗ്യത്തിന് ഉള്ളി

  • ആവശ്യത്തിന് ഉള്ളി ചെറിയ കഷ്ണങ്ങളാക്കിയെടുക്കുക. അത് അരച്ച് നീര് പിഴിഞ്ഞെടുക്കുക. വിറ്റാമിൻ ഇ ലഭ്യമാണെങ്കിൽ അതു കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം മുടി പല ഭാഗങ്ങളായി വിഭജിച്ച്  തയ്യാറാക്കിയ മിശ്രിതം തലയോട്ടിയിലും തലമുടിയിലും പുരട്ടുക. അൽപ്പ സമയത്തിനു ശേഷം കട്ടി കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
Advertisment

Also Read: ഗ്രാമ്പൂ കൈയ്യിലുണ്ടോ? ഇനി തലമുടിക്ക് കേടുപാടുകളില്ലാതെ നര അകറ്റാം

  • ഉള്ളി നീരിൽ അടങ്ങിയിരിക്കുന്ന സൾഫർ തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുന്നു. ഇത് മുടിയുടെ വളർച്ച വർധിപ്പിക്കുന്നു. ഒപ്പം ശിരോ ചർമ്മത്തിൽ ഉണ്ടാകുന്ന താരൻ തടയുന്നു. ഇത് മുടി കൊഴിച്ചിൽ നിയന്ത്രിക്കാൻ സഹായകരമാകുന്നു. ഉള്ളിനീരിന്റെ മണമാണ് പലർക്കും ഇഷ്ടമില്ലാത്ത ഒരു കാര്യം. ഉള്ളിനീര് മുടിയിൽ പുരട്ടിയാൽ മണം തങ്ങിനിൽക്കുമോ എന്ന് സംശയമുള്ളവരും ഉണ്ടാകും. എന്നാൽ പേടിക്കേണ്ടതില്ല, മൈൽഡ് ഷാംമ്പൂ ഉപയോഗിച്ച് തല നന്നായി കഴുകിയാൽ മണം പൂർണമായും പോവും.
  • അലർജി പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ വിദഗ്ധ നിർദ്ദേശമില്ലാതെ ഇവ സ്ഥിരമായി ഉപയോഗിക്കരുത്. ആദ്യമായി പുരട്ടുന്നതിനു മുമ്പ് പാച്ച് ടെസ്റ്റ് നടത്തി നോക്കുന്നത് പാർശ്വഫലങ്ങളും അലർജിയും തിരിച്ചറിയുവാൻ സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: തിളക്കവും ആരോഗ്യവും നഷ്ടപ്പെട്ട മുടിയിഴകൾക്ക് പുതുജീവൻ നൽകാം വെറും 3 ചേരുവകൾ ഉപയോഗിച്ച്

Beauty Tips Hair Style Hair Fall

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: