/indian-express-malayalam/media/media_files/2025/12/06/tan-removal-fi-2025-12-06-17-20-32.jpg)
വേനൽക്കാലമോ മഴക്കാലമോ ഏതുമായിക്കൊള്ളട്ടെ ടാൻ എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. മുഖത്ത് കരുവാളിപ്പുണ്ടാകാൻ സൂര്യവെളിച്ചം നേരിട്ട് ഏൽക്കണമെന്നില്ല.
Also Read: ദിവസവും ഉറങ്ങുന്നതിനു മുമ്പ് സ്ഥിരമായി ഇങ്ങനെ ചെയ്യൂ, ഗുണങ്ങൾ ഏറെയാണ്
സൺസ്ക്രീൻ്റെ ഉപയോഗം ഒരു പരിധി വരെ ടാൻ തടയുമെങ്കിലും ചില സാഹചര്യങ്ങളിൽ അത് ശാശ്വതമായ പരിഹാരമായിരിക്കില്ല. ഇൻസ്റ്റഗ്രാമിലൂടെ കണ്ടൻ്റ് ക്രിയേറ്ററായ ശാലിനിയാണ് താൻ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു പൊടിക്കൈ പരിചയപ്പെടുത്തി തരുന്നത്.
Also Read: ഇത് കുടിച്ച് ദിവസം തുടങ്ങൂ, യുവത്വം തുളുമ്പുന്ന ചർമ്മം സ്വന്തമാക്കാം
ചേരുവകൾ
- തക്കാളി
- റോസ് ഇതളുകൾ
- അരിപ്പൊടി
തയ്യാറാക്കുന്ന വിധം
റോസാപ്പൂവിൻ്റെ ഇതളുകൾ ഉണക്കി സൂക്ഷിക്കാം. ഒരു തക്കാളി ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. ഒപ്പം റോസാപ്പൂവിൻ്റെ ഇതളുകൾ ചേർത്ത് അരച്ചെടുക്കാം. ശേഷം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാം. അരിച്ചെടുത്ത മിശ്രിതത്തിലേയ്ക്ക് അരിപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം.
Also Read: സോപ്പോ ഫെയ്സ് വാഷോ വേണ്ട, ഇത് ഒരു സ്പൂൺ ഉപയോഗിച്ച് മുഖം കഴുകൂ
ഉപയോഗിക്കേണ്ട വിധം
വിരലുകളോ ബ്രെഷോ ഉപയോഗിച്ച് തയ്യാറാക്കിയ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റ് വിശ്രമിക്കാം. ശേഷം കൈകൾ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യാം, തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഇത് ഉപയോഗിച്ചു നോക്കൂ.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: കുളിക്കുന്നതിനു മുമ്പ് ഇത് പുരട്ടൂ, ഒറ്റ രാത്രി കൊണ്ട് താരനകറ്റാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us