scorecardresearch

Latest News

തക്കാളിയും നാരങ്ങ നീരും ചർമ്മത്തിന് തിളക്കം നൽകുമോ?

തക്കാളിയെ പോലെ തന്നെ നാരങ്ങയുടെ നീര് ഉപയോഗിക്കുന്നവരുണ്ട്

lemon, tomato, ie malayalam

സൗന്ദര്യ സംരക്ഷണത്തിനായി വീട്ടിൽ തന്നെ പൊടിക്കൈകൾ പരീക്ഷിക്കുന്ന നിരവധി പേരുണ്ട്. തിളങ്ങുന്ന ചർമ്മത്തിനായ് തക്കാളിയും നാരങ്ങ​ നീരും പലരും ഉപയോഗിക്കാറുണ്ട്. തക്കാളിയുടെ നീര് പിഴിഞ്ഞെടുത്ത് ചർമ്മത്തിൽ നേരിട്ട് പുരട്ടുന്നത് ഗുണം ചെയ്യുമെന്ന വിശ്വാസമുണ്ട്. തക്കാളിയിലെ വൈറ്റമിൻ സി ചർമ്മത്തിന് തിളക്കം നൽകുമെന്നാണ് പൊതുവേയുള്ള ധാരണ.

തക്കാളിയെ പോലെ തന്നെ നാരങ്ങയുടെ നീര് ഉപയോഗിക്കുന്നവരുണ്ട്. ഇതിലെ ഉയര്‍ന്ന ആസിഡിന്റെ അളവ് ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുമെന്ന കാര്യം പലരും ഓർക്കുന്നില്ല. തക്കാളിയും നാരങ്ങ നീരും നേരിട്ട് ചർമ്മത്തിൽ പ്രയോഗിക്കുന്നത് ഒഴിവാക്കാൻ പറയുകയാണ് ഡെർമറ്റോളജിസ്റ്റ് ഡോ.ജയശ്രീ ശരദ്.

ഇവ നേരിട്ട് ചർമ്മത്തിൽ പ്രയോഗിക്കുന്നത് ചർമ്മം വരണ്ടതാകുക, ചർമ്മത്തിൽ ചൊറിച്ചിൽ, തിണർപ്പ്, ചുവപ്പ്, പിഗ്മെന്റേഷൻ (PIH) എന്നീ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. ഇവയ്ക്കു പകരം വിറ്റാമിൻ സി സെറം ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് ഉപയോഗിക്കാൻ തുടങ്ങുന്നതിനും മുമ്പ് നിങ്ങളുടെ ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുന്നത് നല്ലതാണെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

Read More: തിളങ്ങുന്ന ചർമ്മത്തിനായ് ചില ടിപ്‌സുകൾ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Home remedies you should avoid