scorecardresearch

സൺടാൻ നീക്കം ചെയ്യുന്നതെങ്ങനെ? ഈ മാർഗങ്ങൾ പരീക്ഷിക്കൂ

ദോഷകരമായ സൂര്യരശ്മികളോടുള്ള ചർമ്മത്തിന്റെ സ്വാഭാവിക പ്രതികരണമാണ് ടാൻ

ദോഷകരമായ സൂര്യരശ്മികളോടുള്ള ചർമ്മത്തിന്റെ സ്വാഭാവിക പ്രതികരണമാണ് ടാൻ

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
skin|beauty| ie malayalam

പ്രതീകാത്മക ചിത്രം

ധാരാളം പഴങ്ങളുടെ കാലം കൂടിയായതിനാൽ വേനൽക്കാലത്തെ ഇഷ്ടപ്പെടുന്നവർ ഉണ്ട്. എന്നാൽ ഇപ്പോൾ വേനൽചൂട് താങ്ങാവുന്നതിനും അപ്പുറമായി മാറിയിരിക്കുന്നു. ചുട്ടുപൊള്ളുന്ന ചൂട് നമ്മുടെ ശരീരത്തെയും പൊള്ളിക്കുന്ന അവസ്ഥയാണിപ്പോൾ. വർദ്ധിച്ച ചർമ്മ എക്സ്പോഷറിന്റെ ഫലമായി, ടാനിങ് സംഭവിക്കുന്നു.

Advertisment

ദോഷകരമായ സൂര്യരശ്മികളോടുള്ള സ്വാഭാവിക പ്രതികരണമാണ് ടാൻ. മെലനോസൈറ്റുകൾ എന്ന് വിളിക്കപ്പെടുന്ന കോശങ്ങൾ പ്രവർത്തനക്ഷമമാവുകയും തവിട്ടുനിറത്തിലുള്ള പിഗ്മെന്റായ മെലാനിൻ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.

ടാനിങ് ചർമ്മത്തിന്റെ നിറത്തെ മാത്രമല്ല ബാധിക്കുന്നത്. അകാല പിഗ്മെന്റേഷൻ, സ്കിൻ ക്യാൻസർ എന്നിവയുടെ അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒന്നിലധികം പായ്ക്കുകൾ കൊണ്ടും സ്‌ക്രബ് കൊണ്ടും ചർമ്മത്തിലെ ടാനിംഗ് ഭേദമാക്കാൻ സാധിച്ചേക്കാം. എന്നാൽ പാദങ്ങളിലെ ടാനിങ് അങ്ങനെ പെട്ടെന്ന് പോകുന്നവയല്ല. അവ നീക്കാനായി ചില മാർഗങ്ങൾ ഇതാ.

  1. ഉരുളക്കിഴങ്ങ്, നാരങ്ങ നീര്

ഉരുളക്കിഴങ്ങ് ബ്ലീച്ചിംഗ് ഏജന്റായി പ്രവർത്തിക്കുമ്പോൾ, നാരങ്ങ ശരീരത്തിലെ പാടുകളും ടാനുകളും നീക്കം ചെയ്യുന്നു. ചർമ്മത്തിന്റെ സ്വാഭാവിക നിറം വീണ്ടെടുക്കാൻ ഇവ സഹായിക്കും. ഉരുളക്കിഴങ്ങും നാരങ്ങാനീരും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി കാലിൽ പുരട്ടി 15 മുതൽ 20 മിനിറ്റ് വരെ വയ്ക്കുക. തണുത്ത വെള്ളം ഉപയോഗിച്ച് ഇത് കഴുകുക. ആഴ്ചയിൽ രണ്ടുതവണയെങ്കിലും ഇത് ഉപയോഗിക്കാം.

Advertisment
  1. ഓറഞ്ച്, മിൽക്ക് ക്രീം, ചന്ദനം

ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ചർമ്മത്തിലെ വിഷാംശം ഇല്ലാതാക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുമ്പോൾ ചന്ദനം സൂര്യതാപത്തെ ശമിപ്പിക്കുന്നു. മിൽക്ക് ക്രീം മോയ്സ്ചറൈസ് ചെയ്യുന്നു. ഓറഞ്ച്, ചന്ദനം, മിൽക്ക് ക്രീം എന്നിവ ഉപയോഗിച്ച് പേസ്റ്റ് തയ്യാറാക്കി പാദങ്ങളിൽ പുരട്ടുക. 35 മിനിറ്റിനുശേഷം കഴുകി കളയുക.

  1. ഓട്‌സും തൈരും

ഓട്‌സ് ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ നീക്കം ചെയ്യുന്നതിനാൽ, തൈര് മോയ്സ്ചറൈസ് ചെയ്യുകയും ചർമ്മത്തിന്റെ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യുന്നു. ഓട്‌സ്, നാരങ്ങാനീര്, തൈര് എന്നിവ കലർത്തി പേസ്റ്റ് തയ്യാറാക്കി കാലിൽ പുരട്ടുക. പേസ്റ്റ് 10 മുതൽ 15 മിനിറ്റ് വരെ മൃദുവായി സ്‌ക്രബ് ചെയ്യുക, ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.

  1. തക്കാളി

ടാൻ വന്ന പാദങ്ങളിൽ തക്കാളി പുരട്ടിയാൽ ചർമ്മത്തിലെ ഇരുണ്ട നിറത്തിൽ വ്യത്യാസം വരും. തക്കാളിയെ പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റായി കണക്കാക്കുന്നു. തക്കാളി നീരിൽ കുറച്ച് പഞ്ചസാര കലർത്തി തക്കാളി സ്‌ക്രബ്ബായും പരീക്ഷിക്കാം. ഇത് ചർമ്മത്തിൽ പുരട്ടി അരമണിക്കൂറോളം വയ്ക്കുക. അതിനുശേഷം കഴുകി കളയാം.

  1. മഞ്ഞൾ, ചോളപ്പൊടി, തേൻ

ടാൻ പെട്ടെന്ന് നീക്കം ചെയ്യുന്നതിനായി, മഞ്ഞൾപൊടിയും ചോളപ്പൊടിയുമായി ചേർത്ത് പുരട്ടുക. ഒരു പാത്രത്തിൽ, 1 ടേബിൾസ്പൂൺ കോൺ ഫ്ലോർ, 1 ടീസ്പൂൺ മഞ്ഞൾ, അതേ അളവിൽ തേൻ എന്നിവ ചേർത്ത് പേസ്റ്റ് ആക്കുക. ഇത് കാലിൽ പുരട്ടി 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.

Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: