ശരീരത്തിനെന്ന പോലെ മുടിക്കും പരിപാലനം, പോഷകം എന്നിവ ആവശ്യമാണ്. ഭംഗിയുള്ള, ആരോഗ്യകരമായ മുടി ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും നിര്‍വ്വചിക്കുന്നു. എന്നാല്‍ കേശപരിപാലനം അത്ര എളുപ്പമുള്ള കാര്യമല്ല. മുടി വളരാന്‍ വൈകുന്നതും താരനും മുടി കൊഴിച്ചിലും തുടങ്ങി പ്രശ്നങ്ങള്‍ പലതാണ് മുടിയുമായി ബന്ധപ്പെട്ട്.
തലയോട്ടി വൃത്തിയായി സൂക്ഷിക്കുക, ആഴ്ചയിൽ ഒരു തവണയെങ്കിലും എണ്ണ കൊണ്ട് മസ്സാജ് ചെയുക, വിവിധ പോഷകങ്ങള്‍ ഉള്ള ‘ഹെയർ പാക്സ്’ ഉപയോഗിക്കുക ഇവയെല്ലാം മുടി വളരാന്‍ സഹായകരമാകും. മുടി വളരാൻ ഉതകുന്ന മറ്റൊരു പ്രധാന ഘടകം ആണ് ബയോട്ടിൻ. ഇതിന്റെ കുറവ് നഖങ്ങളെയും ചര്‍മ്മത്തെയും സാരമായി ബാധിക്കാറുണ്ട്. കൊളെസ്ട്രോൾ, ബ്ലഡ് ഷുഗർ എന്നിവയെ ഒരളവു വരെ നിയന്ത്രിക്കാനും ഇതിനു കഴിയും എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ബയോട്ടിനെ കൂടാതെ അയൺ, പ്രോട്ടീന്‍ എന്നിവയുടെ കുറവും മുടി വളർച്ചയെ ബാധിക്കുന്നു. ആരോഗ്യകരമായ ഒരു ശരീരത്തിന്, പുരുഷനിൽ ഒരു ദിവസം 34 ഗ്രാമിന്റെയും, സ്ത്രീകളിൽ ഗ്രാമിന്റെയും പ്രോട്ടീൻ ആവശ്യമാണ്. താഴെ പറയുന്നവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മുടി വളരാനും മുടി കൊഴിച്ചിലും പരിഹാരമുണ്ടാകും.

സൺഫ്ലവർ സീഡ്സ് (സൂര്യകാന്തി വിത്ത്)
ഉയർന്ന പ്രോട്ടീനും നല്ല കൊഴപ്പും അടങ്ങിയ ഇവ വിറ്റാമിൻ ബി 1, വിറ്റാമിൻ ബി 6 , അയൺ, കോപ്പർ, സെലീനിയം, മഗ്നീഷ്യം, സിങ്ക് തുടങ്ങിയവയുടെ കലവറ കൂടിയാണ് . ഹൃദയാരോഗ്യം, രോഗ പ്രതിരോധ ശേഷി എന്നിവ ഇവ സഹായിക്കുന്നു. 100 ഗ്രാം സൺഫ്ലവർ സീഡ്സിൽ 21 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
ബദാം
ആന്റിഓക്സിഡന്റ് കൊണ്ട് സമൃദ്ധമാണ് ബദാം. ഫൈബർ, പ്രോട്ടീൻ ഇവയെ കൂടാതെ വിറ്റാമിൻ ഇ, വിറ്റാമിൻ ബി 2 , മാങ്കനീസ്, മഗ്നീഷ്യം, കോപ്പര്‍ എന്നിവയുടെ സാന്നിദ്ധ്യവും ബദാമിന്റെ സവിശേഷത കൂട്ടുന്നു. ഉയർന്ന പ്രോട്ടീൻ ഉള്ളതിനാൽ ബദാം കഴിക്കുമ്പോൾ വിശപ്പ് കുറയുകയും തന്മൂലം ശരീര ഭാരം കുറയ്ക്കുന്നതിനും സഹായകരമാവുകയും ചെയ്യുന്നു.
പംകിൻ സീഡ്സ് (മത്തങ്ങ വിത്ത്)
ഒമേഗ 3, ഒമേഗ 6 , ആന്റിഓക്സിഡന്റ്സ്, പ്രോട്ടീൻ തുടങ്ങിയവയാണ് ഇതിലെ പ്രധാന ഘടകങ്ങൾ. ഇതിലെ ഫൈബറിന്റെ സാന്നിധ്യം ശരീരത്തിലെ ദഹന പ്രക്രിയക്ക് സഹായിക്കുന്നു.
കപ്പലണ്ടി
100 ഗ്രാം കപ്പലണ്ടിയിൽ ഏകദേശം 26 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ വിറ്റാമിൻ ഇ , മഗ്നീഷ്യം, ഫോളേറ്റ്, കോപ്പർ എന്നിവയും ഉണ്ട്. ഹൃദയാരോഗ്യത്തിനും, രക്തത്തിലെ ഷുഗറിന്റെ അളവ് നിയന്ത്രിക്കാനും ഇതിനു കഴിയും.
ഫ്ലാക്സ് സീഡ്സ്
ഒട്ടനവധി പോഷകങ്ങൾ അടങ്ങിയതാണ് ഫ്ലാക്സ് സീഡ്. ഒമേഗ 3 ഫാറ്റി ആസിഡിനെ കൂടാതെ വിറ്റാമിൻ ബി 1, വിറ്റാമിൻ ബി 6, ഫോളേറ്റ്, കാൽസ്യം, അയൺ, മഗ്നീഷ്യം, പൊട്ടാസിയം എന്നിവയും ധാരാളമായി ഇതിൽ കാണപ്പെടുന്നു. കൊളെസ്ട്രോൾ, ബ്ലഡ് ഷുഗർ എന്നിവ കുറയ്ക്കുന്നതിനും ഇവ സഹായിക്കുന്നു. തുടർച്ചയായ് ഇത് കഴിക്കുന്നത് കാന്‍സറിനെ പ്രതിരോധിക്കാനും, ഹൃദയ ആരോഗ്യം മെച്ചപ്പെടുത്താനും കാരണമാകുന്നു എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
ഇവയെല്ലാം തന്നെ വേവിച്ചു കഴിക്കാതെ, അതേ രൂപത്തിൽ കഴിക്കുകയോ, ചെറു ചൂടിൽ വറുത്തു പൊടിച്ചു ഉപയോഗിക്കുകയോ ചെയ്യാം. കൂടാതെ സാലഡ്, സ്മൂത്തി, ജ്യൂസ് , കുക്കീസ്, ബ്രഡ്, സൂപ്പ് എന്നിവയിലും ഇതൊക്കെ ചേർത്തും പാചകം ചെയ്യാം. ഇവയെല്ലാം തന്നെ ഒരേ അളവിൽ ചെറുതായി വറുത്തു പൊടിച്ചു ദിവസവും ഒരു സ്പൂൺ കഴിക്കുന്നതും ഗുണം ചെയ്യും.
മറ്റൊരു മാര്‍ഗം മേല്‍പ്പറഞ്ഞവ എല്ലാം ചേര്‍ത്ത് പൊടിച്ച് ആവശ്യത്തിനു ശര്‍ക്കരയും ചേര്‍ത്ത് ലഡ്ഡുവാക്കി കഴിക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഗുണം ചെയ്യുന്ന ഒരു സ്നാക്ക് ആണിത്. പ്രമേഹമുള്ളവര്‍ അമിതമായ അളവില്‍ ഇത് കഴിക്കരുത്. ശര്‍ക്കര അടങ്ങിയത് കൊണ്ട് രക്തത്തിലെ പഞ്ചസാര കൂടാന്‍ സാധ്യതയുണ്ട്.
Read Here